മുടിയുടെ ആരോ​ഗ്യം നശിപ്പിക്കുന്ന ഭക്ഷണങ്ങൾ (Hair Fall) പ്രതീകാത്മകത ചിത്രം
Health

എണ്ണ മാറ്റിയിട്ടും ഹെയര്‍ ബോട്ടോക്സ് ചെയ്തിട്ടും കാര്യമില്ല, മുടിയുടെ ആരോഗ്യം മെച്ചപ്പെടാന്‍ ഇവ ഡയറ്റില്‍ നിന്ന് ഒഴിവാക്കാം

ചില ഭക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കാനും കാരണമാകുന്നു.

സമകാലിക മലയാളം ഡെസ്ക്

വെയിലാണെങ്കിലും മഴയാണെങ്കിലും എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍ (Hair Fall). എണ്ണ മാറ്റി പരീക്ഷിച്ചാലും വിവിധ ഹെയര്‍ ട്രിറ്റ്‌മെന്റുകള്‍ നടത്തിയാലും മുടിയുടെ ആരോഗ്യം മെച്ചപ്പെടണമെന്നില്ല. കാരണം, പ്രശ്നം നിങ്ങളുടെ ഭക്ഷണക്രമത്തിലായിരിക്കാം. ചില ഭക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്ന പോലെ തന്നെ ചില ഭക്ഷണങ്ങള്‍ മുടിയുടെ ആരോഗ്യം നശിപ്പിക്കാനും കാരണമാകുന്നു.

കാര്‍ബോഹൈട്രേറ്റ്‌സ്

ശുദ്ധീകരിച്ച പഞ്ചസാര, ധാന്യങ്ങള്‍ പോലുള്ള സിംപിള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് മുടി കൊഴിച്ചില്‍ കൂട്ടും. 2016-ല്‍ നടത്തിയ ഒരു പഠനത്തില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അധികം അടങ്ങിയ ഭക്ഷണക്രമം, തലമുടിയില്‍ സെബം ഉല്‍പാദനം വര്‍ധിപ്പിക്കാം. ഇത് ഹെയര്‍ ഫോളിക്കുകളില്‍ വീക്കം ഉണ്ടാക്കാനും അത് അവയുടെ ആരോഗ്യം മോശമാക്കാനും കാരണമാകുന്നു. മാത്രമല്ല, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ രക്തത്തിലെ ഇന്‍സുലിന്‍ ഉയരാനും സ്‌കാല്‍പ്പിലേക്കുള്ള രക്തക്കുഴലുകളെ ബാധിക്കുകയും മുടിയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു.

മെര്‍ക്കുറി അടങ്ങിയ മീന്‍

മത്സ്യം പൊതുവെ ആരോഗ്യകരമായ ഭക്ഷണമെന്ന് കരുതുമ്പോഴും ടൂണ പോലുള്ള ചില മത്സ്യങ്ങളില്‍ മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. 2019-ല്‍ നടത്തിയ ഒരു കേസ് സ്റ്റഡിയില്‍ മെര്‍ക്കുറി അടങ്ങിയ മീന്‍ കഴിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം മത്സ്യങ്ങള്‍ ഒഴിവാക്കുന്നത് മെര്‍ക്കുറി ശരീരത്തില്‍ എത്തുന്നത് തടയുകയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മധുരപാനീയങ്ങള്‍

മധുരപാനിയങ്ങള്‍ അധികമായി കുടിക്കുന്നത് പുരുഷന്മാരില്‍ മുടി കൊഴിച്ചില്‍ കൂട്ടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പല പഠനങ്ങളും ഇത് ശരി വെയക്കുന്നു.

കലോറി കുറഞ്ഞ ഭക്ഷണക്രമം

ശരീരഭാരം കുറയ്ക്കുന്നതിനായി പലപ്പോഴും നമ്മള്‍ കലോറി കുറഞ്ഞ ഭക്ഷണക്രമം തിരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഇത് ആരോഗ്യകരമായ മുടി വളരുന്നതിന് ആവശ്യമായ പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍, സിങ്ക് പോലുള്ള പോഷകങ്ങളുടെ അഭാവത്തിലേക്ക് നയിക്കുന്നു. മാത്രമല്ല, ശരീരഭാരം കുറയുന്നതു മൂലം ശരീരകോശങ്ങളുടെ അളവു കുറയുന്നതും മുടി കൊഴിച്ചിലിന് കാരണമാകാം. എന്നാല്‍ ഇത് തല്‍ക്കാലികമാണ്.

ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവും മുടി കൊഴിച്ചിലിന് കാരണമാകാം. വിറ്റാമിന്‍ ഡി, ബി12, ബോട്ടിന്‍, ഫോലേറ്റ് അല്ലെങ്കില്‍ റിബോഫ്ലവിന്‍ പോലുള്ളവയുടെ അഭാവം മുടിയുടെ കട്ടി കുറയ്ക്കാനും മുടി കൊഴിച്ചിലിനും കാരണമാകുന്നുണ്ട്. ഈ പോഷകങ്ങള്‍ ശരീരത്തില്‍ ഉണ്ടാകേണ്ടത് ആരോഗ്യകരമായ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

ബന്ധങ്ങള്‍ അധിക വരുമാനം നേടാനുള്ള അവസരം നല്‍കിയേക്കാം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

SCROLL FOR NEXT