Lemon Juice in empty stomach, breakfast Meta AI Image
Health

വെറും വയറ്റിൽ നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കഴിക്കാറുണ്ടോ?

തേനിന് പഞ്ചസാരയെക്കാൾ കലോറിയും ഗ്ലൈസെമിക് ഇൻഡക്‌സും കൂടുതലാണ്.

സമകാലിക മലയാളം ഡെസ്ക്

ക്ഷണക്രമത്തിൽ ബ്രേക്ക്ഫാസ്റ്റിനുള്ള പ്രാധാന്യം എത്രത്തോളമാണെന്ന് നമുക്കറിയാം. അതുകൊണ്ട് പരമാവധി പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് വിദ​ഗ്ധർ നിർദേശിക്കാറുണ്ട്.

ദിവസം ആരംഭിക്കുമ്പോൾ ഊർജ്ജനില നിലനിർത്തുന്നതിനും ശാരീരികപ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിനും പ്രഭാതഭക്ഷണം പ്രധാനപ്പെട്ടതാണ്. എന്നാൽ ബ്രേക്ക് ഫാസ്റ്റിന് മുൻപ് അല്ലെങ്കിൽ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്.

നാരങ്ങ നീരിനൊപ്പം തേൻ

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നാരങ്ങാ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്ന ശീലം ചിലർക്കുണ്ട് എന്നാൽ ഇത് വെറും വയറ്റിൽ കുടിക്കുന്നത് നല്ലതല്ലെന്ന് പോഷകാഹാര വിദ​ഗ്ധർ പറയുന്നു. തേനിന് പഞ്ചസാരയെക്കാൾ കലോറിയും ഗ്ലൈസെമിക് ഇൻഡക്‌സും കൂടുതലാണ്.

മാത്രമല്ല ഇന്ന് വിപണയിൽ കിട്ടുന്ന പല തേനുകളും വ്യാജനാണ്. പഞ്ചസാര സിറപ്പുകളാണ് ഭൂരിഭാഗം തേനുകളിലും അടങ്ങിയിരിക്കുന്നത്. ദിവസവും തേനും നാരങ്ങവെള്ളവും കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും

ചായയും കാപ്പിയും

ഒഴിഞ്ഞ വയറ്റിൽ ചായയോ കാപ്പിയോ കുടിക്കുന്നത് ആമാശയത്തിലെ ആസിഡുകളെ ഉത്തേജിപ്പിക്കും. ഇത് ദഹനക്കുറവിനും വയറിനെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. കൂടാതെ രാവിലെ എഴുന്നേൽക്കുമ്പോൾ സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂടുതലായിരിക്കും. കഫീന് അകത്ത് ചെല്ലുന്നത് വഴി ഹോർമോൺ അളവ് കൂട്ടും. രാവിലെ ചായ വേണമെന്ന് നിർബന്ധമുള്ളവർ ഭക്ഷണം കഴിച്ചതിന് ശേഷം കുടിക്കാമെന്നും വിദഗ്ധർ പറയുന്നു.

പഴങ്ങൾ

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് പഴങ്ങൾ. എന്നാൽ മറ്റ് ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് പഴങ്ങൾ വളരെ വേഗത്തിൽ ദഹിക്കും. രാവിലെ ഭക്ഷണമായി പഴങ്ങൾ കഴിച്ചാൽ പെട്ടന്ന് തന്നെ വിശക്കാനും കാരണമാകും. ഇതിന് പുറമെ സിട്രസ് പഴങ്ങൾ കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകുന്നു.

മധുരഭക്ഷണങ്ങൾ

വെറും വയറ്റിൽ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ദോഷം ചെയ്യും. മധുരമുള്ള പ്രഭാതഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. കൂടാതെ പെട്ടെന്ന് തന്നെ വിശക്കാനും ഇത് കാരണമാകും.

Foods that should avoid before breakfast

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

'ഹിന്ദു മതം എന്ന ഒന്നില്ല, സംഘടിത മതങ്ങളുടെ സ്വഭാവത്തിലേയ്ക്ക് വരുന്നു'

2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എല്‍വി സി 62 വിക്ഷേപണം നാളെ

ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ഒപ്പം മുഹമ്മദ് റിയാസും

കരുത്തായി കോഹ്‌ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം

SCROLL FOR NEXT