കൂൺ പെട്ടെന്ന് കേടാകുന്നുണ്ടോ? രണ്ട് മാസം വരെ സൂക്ഷിക്കാം, ചില ടിപ്സ്

കൂണിൻ്റെ ഏറിയ പങ്കും ജലാംശമായതിനാൽ ഈർപ്പം തങ്ങിനിൽക്കുന്ന അന്തരീക്ഷത്തിലോ വളരെ മുറുക്കി അടച്ച പാത്രങ്ങളിലോ വെച്ചാൽ ഇത് പെട്ടെന്ന് നശിച്ചുപോകാം
Mushrooms
MushroomsPexels
Updated on
1 min read

പോഷക​ഗുണത്തിൽ മുൻപന്തിയിൽ തന്നെയാണ് കൂണുകളുടെ സ്ഥാനം. വിറ്റാമിൻ ഡി ലഭ്യമാകുന്നതിന് ഏറ്റവും മികച്ച മാർ​ഗവും. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന കൂണുകൾ വളരെ പെട്ടെന്ന് തന്നെ മോശമായി പോകുമെന്നതാണ് പ്രധാന വെല്ലുവിളി. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ അവ വഴുവഴുപ്പുള്ളതാവുകയോ കറുത്ത പാടുകൾ ഉണ്ടാവുകയോ ചെയ്യാം.

കൂണിൻ്റെ ഏറിയ പങ്കും ജലാംശമായതിനാൽ ഈർപ്പം തങ്ങിനിൽക്കുന്ന അന്തരീക്ഷത്തിലോ വളരെ മുറുക്കി അടച്ച പാത്രങ്ങളിലോ വെച്ചാൽ ഇത് പെട്ടെന്ന് നശിച്ചുപോകാം. കൂൺ ശരിയായ രീതിയിൽ സൂക്ഷിക്കുന്നത് ഇവയുടെ ഘടന നിലനിർത്താനും പോഷകങ്ങൾ സംരക്ഷിക്കാനും സഹായിക്കും.

കൂണുകൾ എങ്ങനെ സൂക്ഷിക്കാം

  • പേപ്പർ ബാഗിലോ, തുണിയിൽ പൊതിഞ്ഞോ സൂക്ഷിക്കാം കൂണുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. വായുസഞ്ചാരം നിലനിർത്താൻ സഹായിക്കുന്ന തരത്തിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക. കൂൺ അവയുടെ ഗുണമേന്മ അനുസരിച്ച് അഞ്ച് മുതൽ ഏഴ് ദിവസം വരെ ഫ്രഷായി സൂക്ഷിക്കാം.

Mushrooms
വിറ്റാമിൻ ഡിയുടെ പവർഹൗസ്, പക്ഷെ ചുമ്മാ കിട്ടില്ല, കൂൺ വളർത്തുന്നതിലും പാകം ചെയ്യുന്നതിലുമുണ്ട് കാര്യം
  • പ്ലാസ്റ്റിക് കവറുകളോ ബാഗുകളോ ഈർപ്പം തങ്ങിനിർത്തുന്നതിനാൽ കൂൺ പെട്ടെന്ന് കേടാകാൻ സാധ്യതയുണ്ട്. വായുകടക്കാത്ത എയർടൈറ്റ് പാക്കേജിങ്ങും ഒഴിവാക്കാം. കൂൺ സംഭരിച്ചിരിക്കുന്ന പാത്രങ്ങൾക്ക് മുകളിൽ മറ്റു സാധനങ്ങൾ വെക്കാതിരിക്കാനും ശ്രദ്ധിക്കുക. പാചകം ചെയ്യാൻ എടുക്കുമ്പോൾ മാത്രം ഇവ വൃത്തിയാക്കുക.

Mushrooms
സവാള അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളാം

ദീർഘകാല സംഭരണം വേണമെങ്കിൽ

കൂണുകൾ ചെറുതായി ഒന്ന് വഴട്ടിയ ശേഷം തണുപ്പിക്കാം. ശേഷം ഇവ ഫ്രീസ് ചെയ്തു സൂക്ഷിക്കുന്നത് രണ്ട് മാസം വരെ കേടാകാതെ ഇരിക്കും.

Summary

How to store preserve mushrooms for long term

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com