Apple Meta AI Image
Health

മുറിച്ച ആപ്പിളിന്റെ നിറം ഇനി മാറില്ല, ഫ്രഷ് ആയി സൂക്ഷിക്കാൻ 4 മാർ​ഗങ്ങൾ

പിപിഒ സംയുക്തവുമായി ഓക്‌സിജന്‍ ചേരുമ്പോഴാണ് ആപ്പിളിന് തവിട്ട് നിറം ഉണ്ടാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

കാര്യം ആപ്പിള്‍ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും രണ്ട് കഷ്ണം കഴിച്ച് അടുത്തത് എടുക്കുമ്പോഴേക്കും ആപ്പിളിന്റെ നിറം മാറും. 'എന്‍സൈമാറ്റിക് ബ്രൗണിങ്' എന്നാണ് ആപ്പിളിന്റെ ഈ സ്വാഭാവിക നിറംമാറ്റ പ്രക്രിയയെ വിശേഷിപ്പിക്കാറ്. ആപ്പിളില്‍ അടങ്ങിയ പോളിഫെനോള്‍ ഓക്‌സിഡേസ് (പിപിഒ) എന്ന ഘടകമാണ് ഈ നിറം മാറ്റത്തിന് കാരണം.

പിപിഒ സംയുക്തവുമായി ഓക്‌സിജന്‍ ചേരുമ്പോഴാണ് ആപ്പിളിന് തവിട്ട് നിറം ഉണ്ടാകുന്നത്. എന്നാല്‍ ആ പ്രക്രിയ തടയാന്‍ സഹായിക്കുന്ന ചില പൊടിക്കൈകളുണ്ട്. ഇത് ആപ്പിളിന്റെ നിറം മാറുന്നത് തടയാനും മണിക്കൂറുകളോളം ഫ്രഷ് ആയി ഇരിക്കാനും സഹായിക്കും.

നിറം മാറിയ ആപ്പിള്‍ കഴിക്കാമോ?

തവിട്ട് ആപ്പിള്‍ കഷ്ണങ്ങളുടെ സുരക്ഷയെക്കുറിച്ച് പലരും ആശങ്കാകുലരാണ്. പക്ഷേ അവ കഴിക്കുന്നത് തികച്ചും സുരക്ഷിതമാണ്. നിറം മാറുമ്പോള്‍ ആപ്പിള്‍ കേടാകുന്നില്ല. ആപ്പിളിന്റെ രുചിയിലും കാര്യമായ മാറ്റമില്ല. പുതുതായി മുറിച്ച ആപ്പിള്‍ കാഴ്ചയില്‍ കൂടുതല്‍ ആകര്‍ഷകമാണെങ്കിലും ചെറുതായി തവിട്ട് നിറമുള്ള കഷ്ണങ്ങള്‍ പോഷകസമൃദ്ധവും ഭക്ഷ്യയോഗ്യവുമാണ്.

ആപ്പിള്‍ നിറം മാറുന്നത് തടയാം

മുറിച്ച ആപ്പില്‍ തണുത്ത വെള്ളത്തില്‍ മുക്കിവെയ്ക്കാം

ആപ്പിള്‍ കഷ്ണങ്ങള്‍ നല്ല തണുത്ത വെള്ളത്തില്‍ മുക്കിവയ്ക്കുമ്പോള്‍ ഓക്‌സിജനുമായുള്ള സമ്പര്‍ക്കം തടസപ്പെടുന്നു. ഇത് ആപ്പിള്‍ 12 മണിക്കൂര്‍ വരെ ഫ്രഷ് ആയി ഇരിക്കാന്‍ സഹായിക്കും. കൂടാതെ ആപ്പിളിന്റെ രുചിയും ക്രിസ്പി ഘടനയും നിലനിര്‍ത്താന്‍ സഹായിക്കും.

ഉപ്പ് വെള്ളത്തില്‍

ഒരു കപ്പ് തണുത്ത വെള്ളത്തില്‍ അര ടീസ്പൂണ്‍ ഉപ്പ് കലര്‍ത്തി അതില്‍ 10 മിനിറ്റ് നേരം ആപ്പിള്‍ കഷ്ണങ്ങള്‍ മുക്കി വയ്ക്കാം. ശേഷം തണുത്ത വെള്ളത്തിലേക്ക് മാറ്റാം. ഈ രീതി 24 മണിക്കൂര്‍ നേരം ആപ്പിളിനെ സ്വാഭാവിക രുചിയോടെ നിലനിര്‍ക്കാന്‍ സഹായിക്കും.

നാരങ്ങാവെള്ളം

നാരങ്ങാവെള്ളത്തില്‍ ആപ്പിള്‍ മുക്കിവെക്കുന്നതാണ് നിറം മാറ്റാന്‍ തടയാനുള്ള മറ്റൊരു മാര്‍ഗം. ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ഒരു കപ്പ് തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് ആപ്പിള്‍ കഷ്ണങ്ങള്‍ അഞ്ച് മിനുറ്റ് നേരത്തേക്ക് മുക്കിവയ്ക്കുക. 24 മണിക്കൂര്‍ നിറം മാറാതെയിരിക്കാന്‍ ഇത് സഹായിക്കും.

തേൻ ചേർത്ത വെള്ളം

ആപ്പിള്‍ തേന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുന്നതാണ് മറ്റൊരു രീതി. പോളിഫെനോള്‍ ഓക്‌സിഡേസിനെ നിര്‍വീര്യമാക്കാന്‍ തേനിന് കഴിയും. ഒരു ടീസ്പൂണ്‍ തേന്‍ ഒരു കപ്പ് തണുത്ത വെള്ളത്തില്‍ കലര്‍ത്തി ലയിപ്പിക്കുക. തുടര്‍ന്ന് ഇതിലേക്ക് ആപ്പിള്‍ കഷ്ണങ്ങള്‍ ഇട്ട് അഞ്ച് മിനുറ്റ് നേരം വെക്കുക. 24 മണിക്കൂര്‍ വരെ ആപ്പിള്‍ കേടുകൂടാതെ ഇരിക്കുകയും. ആപ്പിളിന് നേരിയ മധുരം ഉണ്ടാകുകയും ചെയ്യും.

Four ways to prevent apple slices from browning.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗൂഢാലോചന തെളിയിക്കാനായില്ല, ദിലീപിനെ വെറുതെ വിട്ടു; നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികൾ കുറ്റക്കാർ

'മഞ്ജു ഗൂഢാലോചന എന്ന് പറഞ്ഞപ്പോള്‍ എനിക്കെതിരെ ഗൂഢാലോചന തുടങ്ങി, പൊലീസ് ഉദ്യോഗസ്ഥ ഒപ്പം ചേര്‍ന്നു; ശ്രമിച്ചത് പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍'

'നടിപ്പ് ചക്രവര്‍ത്തി ഇനി ഒടിടിയില്‍ നടിക്കും'; കാന്തയുടെ ഒടിടി റിലീസ് തിയ്യതി

നടിക്ക് പൂര്‍ണ നീതി ലഭിച്ചില്ല, വിധിക്കെതിരെ അപ്പീല്‍ നല്‍കും: സര്‍ക്കാര്‍

ദിലീപ് മാത്രം എങ്ങനെ ശത്രുവാകും?, നടന്നത് ഗൂഢാലോചന, സീനിയര്‍ ഉദ്യോഗസ്ഥയക്കും പങ്ക്: ബി രാമന്‍ പിള്ള

SCROLL FOR NEXT