ഗീ മിൽക്ക് കുടിച്ചിട്ടുണ്ടോ? കേൾക്കുമ്പോൾ ആശ്ചര്യം തോന്നാമെങ്കിലും ആരോഗ്യത്തിന് ഏറെ പ്രയോജനമുള്ള ഒരു കോംബോ ആണ് പാലും നെയ്യും. ഇവ രണ്ടിലും ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
ഉറക്കത്തിന് ബെസ്റ്റാ!
വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റ്‌സ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഗീ മിൽക്ക് ശാന്തമായ ഉറക്കത്തിന് ഫലപ്രദമാണ്. നെയ്യ് അസിഡിറ്റി അടക്കമുള്ള ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സഹായിക്കും. മാത്രമല്ല, പാലിനൊപ്പം നെയ് ചേര്‍ത്ത് കുടിക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്തി ശരീരഭാരം കുറയ്ക്കാനും നല്ലതാണ്.
ദഹനവ്യവസ്ഥ താളംതെറ്റിക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കി പ്രതിരോധശേഷി കൂട്ടാനും ഊര്‍ജ്ജം വീണ്ടെടുക്കാനും ഇത് നല്ലതാണ്. ആവശ്യത്തിന് കാല്‍സ്യവും ശരീരത്തിലെത്തുന്നതിനാല്‍ ഈ കോംബോ സന്ധി വേദന ലഘൂകരിച്ച് എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇവയിലെ ആന്റിവൈറല്‍ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ തൊണ്ടവേദന, ചുമ, തുമ്മല്‍ പോലുള്ള ബുദ്ധിമുട്ടുകളും അകറ്റുാനും സഹായിക്കും.
ഗീ മിൽക്ക് തയ്യാറാക്കാം
ഒരു കപ്പ് പാൽ ചെറുതായി ചൂടാക്കുക.
അതിലേക്ക് ഒരു ടേബിൾസ്പൂൺ ശുദ്ധമായ നെയ്യ് ചേർക്കുക.
നന്നായി ഇളക്കി യോജിപ്പിക്കുക, ആവശ്യമെങ്കിൽ മഞ്ഞൾപ്പൊടി കൂടി ചേർക്കാവുന്നതാണ്.
ഗീ മിൽക്ക് എപ്പോൾ കുടിക്കാം
ഉറങ്ങുന്നതിന് മുമ്പ് ചെറു ചൂടോടെ ഗീ മിൽക്ക് കുടിക്കാവുന്നതാണ്. ഇത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്ന് ആയുർവേദത്തിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates