മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു; പത്തേമാരി ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

മമ്മൂട്ടിയ്ക്ക് അറിയുന്ന ആളാണ് ഞാന്‍ എന്നതാണ് എന്റെ ഏറ്റവും വലിയ നേട്ട
Jewel Mary about Pathemari
Jewel Mary about Pathemari
Updated on
1 min read

അവതാരകയില്‍ നിന്നും നടിയിലേക്കുള്ള ജുവല്‍ മേരിയുടെ തുടക്കമായിരുന്നു പത്തേമാരി. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിരുന്നു ജുവല്‍ മേരി. പത്തേമാരിയില്‍ മമ്മൂട്ടി അവതരിപ്പിച്ച പള്ളിക്കല്‍ നാരായണന്‍ മലയാളികളുടെ മനസില്‍ ഇന്നുമൊരു നോവാണ്. മിക്ക പ്രേക്ഷകരെപ്പോലെ തനിക്കും ഇന്നും രണ്ടാമത് കാണാന്‍ സാധിക്കാത്ത സിനിമയാണ് പത്തേമാരിയെന്നാണ് ജുവല്‍ മേരി പറയുന്നത്.

Jewel Mary about Pathemari
'ഞാനും കമല്‍-രജനി ആരാധികയായിരുന്നു'; വിമര്‍ശിക്കാന്‍ എനിക്ക് അവകാശമുണ്ട്; സൈബര്‍ ആക്രമണത്തില്‍ ചിന്മയി

ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജുവല്‍ മേരി മനസ് തുറന്നത്. പത്തേമാരിയുടെ തിയേറ്റര്‍ വിസിറ്റിനിടെയുണ്ടായൊരു ഹൃദയസ്പര്‍ശിയായ നിമിഷവും പങ്കുവെക്കുന്നുണ്ട് ജുവല്‍ മേരി.

''പത്തേമാരി ഞാന്‍ രണ്ടാമത് കണ്ടിട്ടില്ല. എനിക്ക് കാണാന്‍ പറ്റില്ല. കുറച്ച് കണ്ടിട്ട് അവസാനിപ്പിക്കും. ഭയങ്കര ഹാര്‍ട്ട് ബ്രേക്കിങ് ആണ് ആ സിനിമ. എനിക്കിപ്പോഴും ഓര്‍മയുണ്ട്, ആ സിനിമ റിലീസ് ചെയ്ത സമയത്ത് തിയേറ്റര്‍ വിസിറ്റിന് പോയിരുന്നു. പള്ളിക്കല്‍ നാരായണന്‍ മരിക്കുന്ന രംഗത്തില്‍ മുമ്പിലിരുന്ന ഒരു പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു. അതൊക്കെ ഹാര്‍ട്ട് ടച്ചിങ് ആയ നിമിഷങ്ങളാണ്.'' ജുവല്‍ മേരി പറയുന്നു.

Jewel Mary about Pathemari
സംവിധായകന്‍ മോശമായി പെരുമാറി, സിനിമയില്‍ നിന്നും പിന്മാറി; കേസ് നല്‍കി പ്രതികാരമെന്ന് ലാവണ്യ

അതേസമയം തനിക്ക് സിനിമയിലൊരു അഡ്രസ് ഉണ്ടാക്കി തന്നയാളാണ് മമ്മൂട്ടിയെന്നും ജുവല്‍ പറയുന്നുണ്ട്. മമ്മൂട്ടിയ്ക്ക് അറിയുന്ന ആളാണ് താന്‍ എന്ന് പറയാകാനുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നും ജുവല്‍ പറയുന്നു.

''എനിക്കൊരു അഡ്രസ് ഉണ്ടാക്കി തന്ന ആളാണ് മമ്മൂക്ക. തുടരെ തുടരെ രണ്ട് സിനിമകളിലേക്ക് എന്നെ വിളിച്ചു. മമ്മൂട്ടിയുടെ നായിക എന്നതാണ് എന്റെ അഡ്രസ്. അവതാരക, കലാകാരി എന്നതിനേക്കാളുമൊക്കെ അപ്പുറത്താണ് എനിക്ക് ആ പേര്. ഒന്നും അല്ലാതിരുന്ന എന്നെ വിളിച്ച് ഈ വേഷം തന്നു. പൊക്കിയെടുത്ത് വച്ചത് പോലെയാണ്. അതും ഇത്രയും ലെജന്റ് ആയിട്ടുള്ള ഒരാള്‍. മമ്മൂട്ടിയ്ക്ക് അറിയുന്ന ആളാണ് ഞാന്‍ എന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടമെന്ന് ഞാന്‍ എന്റെ കൂട്ടുകാരോടൊക്കെ പറയും. എന്നെ മമ്മൂക്കയ്ക്ക് അറിയാമെന്നത് ഭയങ്കര ഫീലാണ്. അത് പറഞ്ഞ് അറിയിക്കാനാകില്ല'' എന്നാണ് ജുവല്‍ മേരി പറയുന്നത്.

Summary

Jewel Mary about Pathemari theatre experience. Says she will not watch the movie again.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com