

തമിഴ് സിനിമയില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് നടി ലാവണ്യ ത്രിപാഠി. കഴിഞ്ഞ ദിവസം നടന്ന ഫാന്‍സ് മീറ്റില്‍ സംസാരിക്കവെയാണ് ലാവണ്യയുടെ വെളിപ്പെടുത്തല്‍. സംവിധായകന്‍ മോശമായി പെരുമാറിയപ്പോള്‍ സിനിമ വേണ്ടെന്ന് വച്ചതിന് തനിക്കെതിരെ കേസ് കൊടുത്തുവെന്നാണ് ലാവണ്യ പറയുന്നത്. ആ സംഭവത്തെക്കുറിച്ച് ഇതാദ്യമായിട്ടാണ് താന്‍ സംസാരിക്കുന്നതെന്നും ലാവണ്യ പറയുന്നു.
''സിനിമാ കുടുംബ പശ്ചാത്തലം ഇല്ലാത്ത, സിംഗിള്‍ വുമണ്‍ എന്ന നിലയില്‍ പലപ്പോഴും സഹായത്തിന് ആരുമുണ്ടാകില്ല. ഞാന്‍ ചെയ്യാനിരുന്നൊരു തമിഴ് സിനിമയുണ്ട്. സംവിധായകന്റെ ഭാഗത്തു നിന്നും ശരിയല്ലാത്ത സമീപനമുണ്ടായി. ഞാന്‍ അസ്വസ്ഥയായി. അതിനാല്‍ ഞാന്‍ നോ പറഞ്ഞു. അതിന് ശേഷം എനിക്കെതിരെ അവര്‍ കേസ് കൊടുത്തു. എന്നെക്കുറിച്ച് പത്രങ്ങളില്‍ തെറ്റായ വാര്‍ത്തകളും നല്‍കി അവര്‍'' താരം പറയുന്നു.
''ഞാനിത് ആദ്യമായാണ് പറയുന്നത്. അന്ന് ആരോടും പറയുകയോ സഹായം തേടുകയോ ചെയ്തിരുന്നില്ല. പക്ഷെ ആ സമ്മര്‍ദ്ദം കാരണം ഒരു ദിവസം വീട്ടില്‍ വന്നിരുന്ന് കുറേ കരഞ്ഞു. പൊതുവെ ഞാന്‍ കരയാറില്ല. കുറേ കരഞ്ഞ ശേഷം എഴുന്നേറ്റ് ഒരു ചായയിട്ടു. കരയുന്നത് നല്ലതാണ്. കുഴപ്പമൊന്നുമില്ല. പക്ഷെ എനിക്ക് ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ അത് നമ്മളെ കരുത്തുള്ളവരാക്കും'' താരം പറഞ്ഞു.
''ഞാന്‍ ആകെ ചെയ്തത് എനിക്ക് അയാളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ നോ പറയുക മാത്രമാണ്. അതിന് ശേഷവും അവര്‍ എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്'' എന്നും താരം പറയുന്നു. 2012 ല്‍ അന്താല രാക്ഷസിയിലൂടെയാണ് ലാവണ്യ കരിയര്‍ ആരംഭിക്കുന്നത്. രാഹുല്‍ രവീന്ദ്രനും നവീന്‍ ചന്ദ്രയുമായിരുന്നു സഹതാരങ്ങള്‍. 2014 ല്‍ ബ്രഹ്മന്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴിലെത്തുന്നത്. ദേവ് മോഹന്‍ നായകനായ സതി ലീലാവതിയാണ് പുതിയ സിനിമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates