ഓസ്‌കര്‍ വാരിക്കൂട്ടി 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍', മൈക്കിള്‍ ബി ജോര്‍ദന്‍ മികച്ച നടന്‍, ജെസി ബക്ലി നടി

മികച്ച ചിത്രം, മികച്ച സംവിധായകന്‍, എഡിറ്റിങ്, സഹനടന്‍, അവലംബിത തിരക്കഥ, കാസ്റ്റിങ് എന്നീ പുരസ്‌കാരങ്ങളും 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍' നേടി
One Battle After Another wins best picture at 2026 Oscars
The 98th Academy Awards
Updated on
1 min read

ലോസ് ഏഞ്ചല്‍സ്: 98-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ നേട്ടം കൊയ്ത് പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ ചിത്രം വണ്‍ ബാറ്റില്‍ അഫ്റ്റര്‍ അനദര്‍. മികച്ച ചിത്രം, മികച്ച സംവിധായകന്‍ തുടങ്ങി ആറ് പുരസ്‌കാരങ്ങളാണ് സിനിമ സ്വന്തമാക്കിയത്. എഡിറ്റിങ്, സഹനടന്‍, അവലംബിത തിരക്കഥ, കാസ്റ്റിങ് എന്നീ പുരസ്‌കാരങ്ങളും 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍' നേടി.

One Battle After Another wins best picture at 2026 Oscars
മികച്ച വിഷ്വല്‍ ഇഫക്ട്‌സിനുള്ള പുരസ്‌കാരം അവതാറിന്, ഓസ്‌കര്‍ പ്രഖ്യാപിക്കുന്നു

സിന്നേഴ്‌സിലെ പ്രകടനത്തിന് മൈക്കിള്‍ ബി ജോര്‍ദന്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഹാംനെറ്റിലെ വേഷച്ചിന് ജെസി ബക്ലിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. തനിക്ക് ലഭിച്ച പുരസ്‌കാരം അമ്മമാരുടെ പ്രക്ഷുബ്ധമായ മനസുകള്‍ക്ക് സമര്‍പ്പിക്കുന്നകായി ജെസി ബക്ലി പ്രതികരിച്ചു. പുരസ്‌കാരം ഏറ്റവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് ജെസി ബക്ലിന്റെ വൈകാരിക പ്രതികരണം. ഗോഡ് ഈസ് ഗുഡ് എന്നായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച മൈക്കിള്‍ ബി ജോര്‍ദന്റെ പ്രതികരണം.

One Battle After Another wins best picture at 2026 Oscars
'ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യണം, അതിനുള്ള കാത്തിരിപ്പിലാണ്'; ആ​ഗ്രഹം പറഞ്ഞ് നിവിൻ പോളി

'സിന്നേഴ്‌സി'ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്‌കര്‍ നേടിയ ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ ഇത്തവണ ചരിത്രം കുറിച്ചു. ഛായാഗ്രഹണത്തിന് ഓസ്‌കര്‍ നേടുന്ന ആദ്യ വനിതയാണ് ഓട്ടം. വണ്‍ ബാറ്റില്‍ ഓഫ് അനദര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോണ്‍ പെന്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആമി മാഡിഗന്‍ മികച്ച സഹനടിയായി. വെപ്പണ്‍സ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. കെപോപ്പ് ഡെമോണ്‍ ഹണ്ടേഴ്‌സ് ആണ് മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം. ദി ഗേള്‍ ഹു ക്രൈഡ് പേള്‍സ് മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിഷ്വല്‍ ഇഫക്ട്സിനുള്ള പുരസ്‌കാരം അവതാര്‍: ഫയര്‍ ആന്‍ഡ് ആഷിന്. 'സിന്നേഴ്സ്' ലൂടെ റയാന്‍ കൂഗ്ലര്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി.

'ദി സിംഗേഴ്‌സ്', 'ടു പീപ്പിള്‍ എക്സ്ചേഞ്ചിംഗ് സലൈവ' മികച്ച ലൈവ്-ആക്ഷന്‍ ഷോര്‍ട്ട് (ടൈ) പുരസ്‌കാരങ്ങള്‍ നേടി. 'ഒന്ന് ബാറ്റില്‍ ഓഫ് ഒണ്‍ടണ്ണിലൂടെ കസാന്‍ഡ്ര കുലുക്കുന്‍ഡിസ് മികച്ച കാസ്റ്റിംഗ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മേക്കപ്പ് & ഹെയര്‍സ്റ്റൈലിംഗ് വിഭാഗത്തില്‍ മൈക്ക് ഹില്‍, ജോര്‍ദാന്‍ സാമുവല്‍, ക്ലിയോണ ഫ്യൂറി (ഫ്രാങ്കന്‍സ്റ്റൈന്‍) പുരസ്‌കാരം സ്വന്തമാക്കി. കേറ്റ് ഹാവ്‌ലി (ഫ്രാങ്കന്‍സ്റ്റൈന്‍) മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും നേടി.

Summary

The 98th annual Academy Awards honoured Paul Thomas Anderson’s film One Battle After Another with six Oscars. Michael B Jordan best actor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com