'ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യണം, അതിനുള്ള കാത്തിരിപ്പിലാണ്'; ആ​ഗ്രഹം പറഞ്ഞ് നിവിൻ പോളി

ഇതിൽ ഒന്നായിരുന്നു മോഹൻലാലും നിവിൻ പോളിയും.
Mohanlal, Nivin Pauly
Mohanlal, Nivin Paulyഇൻസ്റ്റ​ഗ്രാം
Updated on
1 min read

കാർത്തി, അരവിന്ദ് സ്വാമി എന്നിവർ പ്രധാന വേഷങ്ങളിലെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു മെയ്യഴകൻ. സി പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമയുടെ റിലീസിന് ശേഷം കാർത്തി, അരവിന്ദ് സ്വാമി എന്നവരുടെ കോമ്പോ പോലെ നിരവധി താരങ്ങളെ ബന്ധപ്പെടുത്തിയുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

ഇതിൽ ഒന്നായിരുന്നു മോഹൻലാലും നിവിൻ പോളിയും. ഇതിനെക്കുറിച്ച് പറയുകയാണ് നിവിൻ ഇപ്പോൾ. ഒരു അവാർഡ് ചടങ്ങിലാണ് നിവിൻ ഇക്കാര്യം പറയുന്നത്. പോസ്റ്ററുകൾ താൻ കണ്ടിരുന്നുവെന്നും ലാൽ സാറിനൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും നിവിൻ പറഞ്ഞു.

"ഇങ്ങനെ ഒരു പോസ്റ്റർ ട്വിറ്ററിൽ നിറയെ കണ്ടിരുന്നു. എനിക്കും വളരെ ആഗ്രഹമുണ്ട് ലാൽ സാറിനൊപ്പം ഒരു സിനിമ ചെയ്യാൻ. എന്റർടെയ്ൻമെന്റ് സിനിമ ചെയ്യാൻ വേണ്ടി പലപ്പോഴും ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. പക്ഷേ ലൈറ്റ് ആയിട്ടുള്ള ഒരു സബ്ജക്ടിലേക്ക് ലാൻഡ് ആയിട്ടില്ല.

Mohanlal, Nivin Pauly
'അപമാനിച്ചതല്ല, അനുഗ്രഹിച്ചതാണ്'; സരിഗയെ വിളിച്ച് മാപ്പ് പറഞ്ഞു; വിവാദത്തില്‍ പ്രതികരിച്ച് ശങ്കര്‍

അത് ചെയ്യാൻ പറ്റുന്ന ഒരു സംവിധായകൻ വരണം, എഴുത്തുകാരൻ വരണം. അതിനൊക്കെ ഉള്ള കാത്തിരിപ്പിലാണ്. ഇതെല്ലാം സംഭവിക്കട്ടെ എന്ന് പ്രതീക്ഷിക്കാം".- നിവിൻ പോളി പറഞ്ഞു. അതേസമയം, ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന പ്രതിച്ഛായയാണ് നിവിന്റെ ഇനി പുറത്തുവരാനുള്ള ചിത്രം.

Mohanlal, Nivin Pauly
'ഹിറ്റാകുമെന്ന് കരുതിയില്ല; ആ പാട്ട് ഒരു വട്ടമെങ്കിലും എവിടെ നിന്നെങ്കിലും കേൾക്കാതെ എന്റെ ഒരു ദിവസവും ഇപ്പോൾ കടന്നുപോകാറില്ല'

സിനിമയുടെ ടൈറ്റിലും ട്രെയ്‌ലറും മോഹൻലാൽ അടുത്തിടെ പുറത്തിറക്കിയിരുന്നു. പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രം. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച പല സംഭവവികാസങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ ഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്.

Summary

Cinema News: Nivin Pauly says he wants to do a film with Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com