ചിത്രം പിടിഐ 
Health

ആദ്യ ഡോസിന് 16 ആഴ്ചയ്ക്കകം രണ്ടാം കുത്തിവയ്പ്പു മതി; പോസിറ്റിവ് ആയവര്‍ക്കു വാക്‌സിന്‍ ആറു മാസത്തിനു ശേഷം; ശുപാര്‍ശ

നിലവില്‍ കോവിഷീല്‍ഡ് രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലു മുതല്‍ എട്ട് ആഴ്ച വരെയാണ്

Author : സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെയായി വര്‍ധിപ്പിക്കാന്‍, ഇമ്യൂണൈസേഷനു വേണ്ടിയുള്ള ദേശീയ സമിതിയുടെ ശുപാര്‍ശ. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാമെന്നും നാഷനല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ് ഇമ്യൂണൈസേഷന്‍ ശുപാര്‍ശ ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ കോവിഷീല്‍ഡ് രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള നാലു മുതല്‍ എട്ട് ആഴ്ച വരെയാണ്. ഇത് 12 മുതല്‍ 16 ആഴ്ച വരെയായി വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. കോവാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേളയില്‍ മാറ്റമൊന്നും സമിതി നിര്‍ദേശിച്ചിട്ടില്ല.

കോവിഡ് പോസിറ്റിവ് ആയവര്‍ ആറു മാസത്തിനു ശേഷം മാത്രം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് സമിതി നിര്‍ദേശിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് ഏതു വാക്‌സിനും സ്വീകരിക്കണോ എന്ന ചോയിസ് നല്‍കാം. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഏതു സമയവും വാക്‌സിന്‍ നല്‍കാമെന്നും സമിതി പറയുന്നു.

സമിതിയുടെ ശുപാര്‍ശകള്‍ ദേശീയ വിദഗ്ധ സമിതിയാണ് പരിശോധിക്കുക. വിദഗ്ധസമിതി ശുപാര്‍ശകള്‍ പ്രകാരമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകള്‍ വാങ്ങില്ല

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍