പേരയില ചായ 
Health

പേരയില ചായ പരീക്ഷിച്ചിട്ടുണ്ടോ? ഹൃദയത്തിന് ബെസ്റ്റാ!

തലമുടിക്കും ചർമത്തിൻെറ ആരോഗ്യത്തിനും ഏറെ ഉത്തമമാണ് പേരയില ചായ.

സമകാലിക മലയാളം ഡെസ്ക്

പേരയില ചായ പരീക്ഷിച്ചിട്ടുണ്ടോ? ചായ വെറൈറ്റികളിൽ ആരോ​ഗ്യ​ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലാണ് പേരയില ചായ. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാൻ പേരയില ചായ ബസ്റ്റാണ്. അങ്ങനെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ കരളിന്റെ ആരോ​ഗ്യത്തിനും പേരയിലചായ കുടിക്കുന്നത് നല്ലതാണ്.

പ്രോട്ടീൻ, വിറ്റാമിൻ ബി 6, കോളിൻ, വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്‌ഫറസ്, പൊട്ടാസ്യം, സോഡിയം, ആൻ്റി ഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്‌ടമാണ് പേരയില. ബയോ ആക്റ്റീവ് സംയുക്തങ്ങളായ ആൻ്റി മൈക്രോബയൽ, ആൻറി ഇൻഫ്ലമേറ്ററി, ആൻ്റി ഓക്‌സിഡൻ്റ് ഫിനോളിക് സംയുക്തങ്ങൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.

പ്രമേഹത്തെ തടയുന്നതിനുള്ള പ്രകൃതിദത്ത മാർഗമായി ജപ്പാനിൽ അംഗീകരിച്ചിട്ടുള്ള ഒരു ചേരുവയാണ് പേരയിലകൾ. ഓരോ തവണയും ഭക്ഷണത്തിനു ശേഷം പേരയില ചായ കുടിക്കുന്നത് ശീലമാക്കിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചു കൊണ്ടുവരാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ തലമുടിക്കും ചർമത്തിൻെറ ആരോഗ്യത്തിനും ഏറെ ഉത്തമമാണ് പേരയില ചായ.

ആന്റിഓക്‌സിഡന്റ് ലൈക്കോപീനുകളുടെ ഉയർന്ന സ്വാധീനം മൂലം പേരയിലകൾക്ക് ക്യാൻസർ സാധ്യതകളെ കുറയ്ക്കാൻ കഴിയും. പ്രത്യേകിച്ച് സ്തനാർബുദ്ദം, മൂത്രസഞ്ചി അർബുദം, വായയിലെ കാൻസർ എന്നിവയെ പ്രതിരോധിച്ച് നിർത്താൻ ഇതിന് സാധിക്കും. പേരയില ഇലകളിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, അയൺ എന്നിവ ചുമ, ജലദോഷം എന്നിവയെ ഒഴിവാക്കാൻ സഹായിക്കുന്നു. ശ്വാസകോശത്തെ അണുവിമുക്തമാക്കികൊണ്ട് തൊണ്ടവേദന അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ പേരയിലയിലെ പോഷകങ്ങൾ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇതാ സഞ്ജു, വിമര്‍ശകര്‍ക്ക് നാവടക്കാം.... സീസണിലെ ആദ്യ സെഞ്ച്വറി

കണ്ണ് ഉണ്ടായാല്‍ മാത്രം പോരാ, കാണുകയും വേണം; ജോയ് മാത്യുവിന് മറുപടിയുമായി തോമസ് ഐസക്

കോട്ടയം ഉദയനാപുരം പഞ്ചായത്തില്‍ പക്ഷിപ്പനി, 8 തദ്ദേശങ്ങളില്‍ മുന്‍കരുതല്‍

മലപ്പുറത്തെ സ്ട്രോങ് റൂം തുറക്കാന്‍ നിര്‍ദേശിച്ചിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് ജില്ല കലക്ടര്‍

ISL : എട്ടാം കളിയില്‍ ആശ്വാസ ജയം, ബംഗളൂരു എഫ് സിയെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

SCROLL FOR NEXT