Hair fall cause Pinterest
Health

ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റിങ് മുടി കൊഴിച്ചിൽ ഉണ്ടാക്കുമോ?

ശരീരത്തിൻ ഊർജ്ജം വേണമെങ്കിൽ പതിവായി കുറച്ച് കലോറി വേണമെന്ന കാര്യം മറക്കരുത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിനിടെ മുടികൊഴിച്ചിൽ സംഭവിക്കാറുണ്ടോ? ശരീരഭാരം കുറയ്ക്കാനായി ഭക്ഷണത്തിൽ വരുത്തുന്ന മാറ്റം തന്നെയാണ് ഇതിന് പിന്നിലെ കാരണവും. ഭക്ഷണം നിയന്ത്രിക്കുമ്പോൾ ശരീരത്തിന് അവശ്യം വേണ്ട ചില പോഷകങ്ങളുടെ ലഭ്യത കുറയാം. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കും.

പ്രതിരോധം എങ്ങനെ

ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തിക്കൊണ്ടുള്ള ശരീരഭാരം കുറയ്ക്കൽ പ്രക്രിയയാണ് മുടികൊഴിച്ചിൽ തടയാനുള്ള ഒരേയൊരു മാർഗം. ക്രാഷ് ഡയറ്റുകൾ പരീക്ഷിക്കുമ്പോഴാണ് അമിതമായ മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്.

കലോറി പൂർണ്ണമായും ഒഴിവാക്കരുത്: ശരീരത്തിൻ ഊർജ്ജം വേണമെങ്കിൽ പതിവായി കുറച്ച് കലോറി വേണമെന്ന കാര്യം മറക്കരുത്. അതുകൊണ്ട് കലോറി പൂർണ്ണമായും ഉപേക്ഷിക്കുന്നത് സമ്മർദ്ദവും ക്ഷീണവും അനുഭവപ്പെടാൻ ഇടയാക്കും. ഇത് മുടിയുടെ ആരോ​ഗ്യത്തെ കൂടുതൽ ബാധിക്കും.

നിയന്ത്രിത ഭക്ഷണരീതികൾ വേണ്ട: സുഗമമായി പ്രവർത്തിക്കണമെങ്കിൽ നമ്മുടെ ശരീരത്തിന് എല്ലാത്തരം പോഷകങ്ങളും കുറച്ച് അളവിൽ ആവശ്യമാണെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ഒരു പ്രത്യേക പോഷകം കുറയ്ക്കുന്നത് ശരീരത്തിൽ പ്രതിഫലിക്കും.

ക്രാഷ് ഡയറ്റുകൾ ഒഴിവാക്കുക: പതിയെ തിന്നാൽ പനയും തിന്നാം എന്നല്ലേ, ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിനിടയിലും ഇക്കാര്യം ഓർക്കണം. ക്രാഷ് ഡയറ്റുകൾ നോക്കുന്നത് പെട്ടെന്നുള്ള മാറ്റങ്ങൾ സമ്മാനിക്കുമെങ്കിലും ഇത് ദീർഘകാലാടിസ്ഥാനത്തിൽ പല പാർശ്വഫലങ്ങളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം.

Hair fall during weight loss dieting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമെന്ന് പികെ കുഞ്ഞാലിക്കുട്ടി; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കും

ട്യൂഷൻ കഴിഞ്ഞു മടങ്ങിയ പ്ലസ് വൺ വിദ്യാർഥിനിയെ ആളൊഴിഞ്ഞ കാട്ടുപാതയിൽ ഇറക്കിവിട്ടു; സ്വകാര്യ ബസ് കണ്ടക്ടർക്ക് പിഴ

ദുബായിൽ വ്യാജ ബില്ലുണ്ടാക്കി 38 കോടിയുടെ ഐഫോൺ തട്ടിപ്പ്: അഞ്ച് മലയാളികൾക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു

'ഇമ്രാൻ ഖാന് അല്ലേ പിന്തുണ, നിങ്ങൾ കമന്ററി പറയണ്ട!'

പശ്ചിമേഷ്യൻ സംഘർഷം: സൗദിയിലേക്കുള്ള വിമാനനിരക്ക് കുതിച്ചുയരുന്നു; മടക്കയാത്ര പ്രതിസന്ധിയിൽ