ചായയിൽ 'ഷു​ഗർകട്ട്', പക്ഷെ ചെറുകടിയിൽ 'നോ കട്ട്'; നിയന്ത്രണം വെറുതെയാകും

കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണം പ്രമേഹരോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസ് നില താറുമാറാക്കും.
tea and snacks
tea and snacksPinterest
Updated on
1 min read

പ്രമേഹത്തെ ഭയന്ന് മലയാളികൾക്കിടയിൽ വിത്ത്ഔട്ട് ചായകളുടെ എണ്ണ ഒരുപാട് കൂടുന്നുണ്ട്. എന്നാൽ ചായയിലെയും കാപ്പിയിലെയും മധുരം കട്ട് ആക്കിയിട്ടു മാത്രം കാര്യമില്ല. അതിനൊപ്പമുള്ള ചെറുകടി കൂടിയാൽ ഈ നിയന്ത്രണങ്ങളൊക്കെ വെള്ളത്തിൽ വരച്ച വരപോലെയാകും. നിങ്ങൾ ചായയ്ക്കൊപ്പം കഴിക്കുന്ന പലഹാരത്തിൽ അടങ്ങിയ ​ഗ്ലൂക്കോസ് ഒഴിവാക്കിയ മധുരത്തെക്കാൾ കൂടുതലായിരിക്കും. അതുകൊണ്ട് ചെറുകടികൾ കഴിക്കുമ്പോൾ കരുതൽ വേണം.

tea and snacks
ദിവസവും കറിവേപ്പില കഴിക്കുന്നതിന്റെ 6 ​ഗുണങ്ങൾ

ഒരു കപ്പ് പാൽ ചായ നിങ്ങൾ കുടിക്കുന്നുവെന്ന് കരുതുക. 50 മില്ലി പാലും രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ന്നതാണ് ശരാരശരി ചായ. ഇങ്ങനെയുള്ള ഒരു ചായയില്‍ നിന്ന് ഏതാണ്ട് 75 കലോറി ഊര്‍ജം ലഭിക്കും. മധുരം ഒഴിവാക്കിയാല്‍ ഏതാണ്ട് 40-45 കലോറി.

tea and snacks
ഒരു നുള്ള് കായം മതി; പക്ഷേ നല്ല കായം എങ്ങനെ തിരഞ്ഞെടുക്കാം

ഇതിനൊപ്പം സമൂസ, ബോണ്ട, പഫ്‌സ്, പഴംപൊരി പോലുള്ള ചെറുകടികളും കഴിക്കാറുണ്ടെങ്കിൽ, ഒരു പഴംപൊരിയില്‍ നിന്ന് ഏതാണ്ട് 180 കലോറിയും പരിപ്പുവടയില്‍ നിന്ന് ഏതാണ്ട് 150 കലോറിയും വരെ ഊര്‍ജമാണ് ലഭിക്കുന്നത്. ദിവസം കുറഞ്ഞത് രണ്ടു ചായയെങ്കിലും കുടിക്കുമ്പോള്‍ ശരീരത്തിലെത്തുന്ന കലോറി എത്രയെന്ന് ആലോചിച്ചുനോക്കൂ.

കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണം പ്രമേഹരോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസ് നില താറുമാറാക്കും. അതോടൊപ്പം ഇന്‍സുലിന്‍ പ്രതിരോധശേഷി കുറയ്ക്കുകയും രക്തത്തിലെ കൊളസ്‌ട്രോള്‍ നില കൂടാന്‍ കാരണമാവുകയും ചെയ്യും. അതിനാല്‍ പ്രമേഹം തടയുകയാണ് ലക്ഷ്യമെങ്കില്‍ വിത്തൗട്ട് ചായയ്ക്കൊപ്പം ചെറുകടികൾ കഴിക്കുന്നത് ഒഴിവാക്കണം. ശരീരഭാരം നിയന്ത്രിച്ച്, കൃത്യമായ വ്യായാമം ചെയ്ത് രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രണത്തിലാക്കി ജീവിതം ഹെല്‍ത്തിയാക്കാം.

tea and snacks
രാത്രി വർക്ക്ഔട്ട് ചെയ്യുന്നത് ആരോ​ഗ്യത്തിന് ഹാനികരം? ശരീരത്തിൽ സംഭവിക്കുന്നത്
tea and snacks
എത്ര കൂടുമ്പോൾ വാഷിങ് മെഷീൻ വൃത്തിയാക്കണം, വീട്ടിൽ തന്നെ ചെയ്യാവുന്ന എളുപ്പവഴികൾ
tea and snacks
ഡയറ്റ് ശരിയാക്കിയാൽ വിളർച്ച മാറുമോ? ഈ തെറ്റുദ്ധാരണ ഒഴിവാക്കണം
Summary

Suger cut diet, there is no point cutting sugar in tea, if you continue eating snacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com