കാൽ വിരലുകളിലെ രോമങ്ങളുടെ വളർച്ചയും ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് ഡോ. ശ്രദ്ധേയ് കത്യാർ. കാൽ വിരലുകളിൽ കാണപ്പെടുന്ന രോമങ്ങളുടെ ഡെൻസിറ്റി ആരോഗ്യകരമായ രക്തക്കുഴലുകളുടെ സൂചനയാണെന്ന് അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഹൃദയത്തിന്റെയും ശരീരത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
ശരീരത്തിൽ മെച്ചപ്പെട്ട രക്തയോട്ടം ഉണ്ടെന്നതിന്റെ സൂചനയാണ് കാൽ വിരലുകളിലെ രോമവളർച്ച. മുടിയിഴകൾക്ക് ജീവനോടെയിരിക്കാൻ സ്ഥിരമായ രക്തയോട്ടം ആവശ്യമാണ്. അതുപോലെ, ഇൻസുലിൻ പ്രതിരോധം രക്തക്കുഴലുകളെ ബാധിക്കും. കാലക്രമേണ, ഉയർന്ന ഇൻസുലിനും ഗ്ലൂക്കോസും ധമനികളെ കട്ടിയുള്ളതാക്കും. ഇത് അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നതിന് കാരണമാകുമെന്നും ഡോക്ടർ പറഞ്ഞു.
രക്തചംക്രമണം കുറയുമ്പോൾ, കാൽവിരലിലെ രോമം കനംകുറഞ്ഞതായി മാറുകയോ അപ്രത്യക്ഷമാവുകയോ ചെയ്യും. പ്രമേഹ രോഗത്തിനും ആദ്യകാല പെരിഫറൽ ആർട്ടറി മാറ്റങ്ങളിലും ഇത് സാധാരണമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഈയൊരു സൂചനവെച്ച് മാത്രം രോഗനിര്‍ണയം നടത്താനാകില്ല.
എന്നാൽ, തണുത്ത പാദങ്ങൾ, മരവിപ്പ് അല്ലെങ്കിൽ തരിപ്പ്, മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുക, പേശിവലിവ് തുടങ്ങിയ മറ്റ് പല ലക്ഷണങ്ങളോടൊപ്പം കാലിൽ മുടിയില്ലാത്തതും ശ്രദ്ധയിൽപ്പെടുകയാണെങ്കിലും ഒരു വിദഗ്ധന്റെ അഭിപ്രായം തേടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates