Matcha Tea Pinterest
Health

വെയിൽ കൊള്ളാതെ അതീവ ശ്രദ്ധയോടെ പരിപാലനം, ലോകത്തിലെ വിലകൂടിയ ചായയുടെ ആരോ​ഗ്യ​ഗുണങ്ങൾ

പറിച്ചെടുക്കാനുള്ള ഇലകള്‍ വെയില്‍ നേരിട്ട് കൊള്ളിക്കാതെ തണലില്‍ സംരംക്ഷിക്കുകയാണ് ചെയ്യുക.

Author : സമകാലിക മലയാളം ഡെസ്ക്

സാധാരണ ​ഗ്രീൻ ടീയെക്കാൾ പത്ത് മടങ്ങ് ആന്റിഓക്സിഡൻ്റുകൾ അടങ്ങിയ ചായ..,ലോകത്തിലെ തന്നെ വിലപിടിപ്പുള്ള ചായ! മാച്ചാ എന്നാണ് ഈ ചായയെ വിളിക്കുന്നത്. മറ്റ് ചായകളിൽ നിന്ന് രുചിയിലും നിറത്തിലുമൊക്കെ മാച്ചാ ​ഗ്രീൻ ടീ വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണയായി തേയിലത്തോട്ടങ്ങള്‍ കുന്നുകളിലും മറ്റുമായി നല്ല വെയിലിലാണ് കൃഷി ചെയ്യുക. എന്നാൽ പൂർണമായും തണലത്ത് വളർത്തിയ 'കാമെലിയ സിനെൻസിസ്' എന്ന ഇനത്തില്‍പ്പെട്ട തേയില ഇലകളിൽ നിന്നാണ് മാച്ചാ ഉണ്ടാക്കുന്നത്.

പറിച്ചെടുക്കാനുള്ള ഇലകള്‍ വെയില്‍ നേരിട്ട് കൊള്ളിക്കാതെ തണലില്‍ സംരംക്ഷിക്കുകയാണ് ചെയ്യുക. സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതിലൂടെ ആന്റി ഓക്‌സിഡന്റുകള്‍ നഷ്ടമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. നേർത്ത് പച്ചനിറത്തിലാണ് മാച്ചാ ​ഗ്രീൻ ടീ പൗഡർ. ഇത് മറ്റ് ചായകൾ ഉണ്ടാക്കുന്ന പോലെ ചൂടുവെള്ളത്തിൽ ചേർത്ത് അരിച്ചെടുക്കുകയാണ് ചെയ്യാറ്.

കൂടാതെ സാധാരണ ​ഗ്രീൻ ടീയെക്കാൾ ഇരട്ടി കഫീൻ മാച്ചാ ടീയിൽ അടങ്ങിയിട്ടുണ്ട്. കൂടിയ അളവില്‍ ഉള്ള അമിനോ ആസിഡുകൾ, തിയാനൈൻ, സുക്സിനിക് ആസിഡ്, ഗാലിക് ആസിഡ്, തിയോഗാലിൻ എന്നിവ കാരണം മാച്ചായ്ക്ക് കയ്പ് രുചി ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍, മാച്ച പലപ്പോഴും പാലിനൊപ്പം ചേർത്താണ് കുടിക്കുക. ജപ്പാനില്‍ നിന്നാണ് മാച്ചാ ടീയുടെ ഉത്ഭവം. ഇതില്‍ ഉയര്‍ന്ന അളവില്‍ ക്ലോറോഫില്‍ അടങ്ങിയിട്ടുണ്ട്. വിപണിയിലെ വിലയേറിയ ചായപ്പൊടികളിലൊന്നാണിത്.

മാച്ചാ ടീയിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകളാണ് ഇവയെ വിലപിടിപ്പുള്ളതാക്കുന്നത്. ഇതില്‍ കാറ്റെച്ചിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ കേടുപാടുകള്‍ തടയാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയുന്ന സസ്യസംയുക്തമാണിത്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മാച്ചാ ടീ കുടിയ്ക്കുന്നത് നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. മാനസിക നില മെച്ചപ്പെടുത്താനും ഇത് കുടിയ്ക്കുന്നത് നല്ലതാണ്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്. ഹൃദയാരോഗ്യം മാച്ചാ മികച്ചതാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ധൈര്യമായി ഇത് പരീക്ഷിക്കാവുന്നതാണ്.

മാച്ചാ ടീയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ടെങ്കിലും മിതമായി കഴിക്കുന്നതാണ് നല്ലത്. സാധാരണ ഗ്രീന്‍ ടീയേക്കാള്‍ അധികമായി കഫീൻ ഇതില്‍ അടങ്ങിയിട്ടുള്ളതിനാൽ അമിതമായി മാച്ചാ കുടിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. പ്രതിദിനം രണ്ട് കപ്പിൽ (474 ​​മില്ലി) കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

Health Benefits of Matcha tea and how to prepare matcha tea

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം