Orange Peels Meta AI Image
Health

ഓറഞ്ച് പൊളിക്കുമ്പോള്‍ കാണുന്ന വെളുത്ത പാളി, വലിച്ചെറിയരുത്, പിത്തിന് ആരോഗ്യഗുണങ്ങളേറെ

പഴത്തിനൊപ്പം ആരോഗ്യഗുണങ്ങള്‍ നമ്മള്‍ ഒഴിവാക്കിക്കളയുന്ന ഇവയ്ക്കുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

റഞ്ച് ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഓറഞ്ച് കഴിക്കുമ്പോള്‍ ഉള്ളിലുള്ള മധുരത്തോടാണ് എല്ലാവര്‍ക്കും താല്‍പര്യം. പുറം തൊലിക്കൊപ്പം ഓറഞ്ചിന് നേരിയ കയ്പ്പ് രസം നല്‍കുന്ന വെള്ള നിറത്തിലെ സ്പോഞ്ച് പോലുള്ള ആ പാളിയെ പലപ്പോഴും നമ്മള്‍ ഒഴിവാക്കാറുണ്ട്. പിത്ത് എന്നാണ് ആ പാളിയെ വിളിക്കുന്നത്.

എന്നാല്‍ പഴത്തിനൊപ്പം ആരോഗ്യഗുണങ്ങള്‍ നമ്മള്‍ ഒഴിവാക്കിക്കളയുന്ന ഇവയ്ക്കുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ നാരുകളും, ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും പൊട്ടാസ്യവും സസ്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും സഹായിക്കുന്നു. മാത്രമല്ല കുടലിന്‍റെ ആരോഗ്യത്തിനും മികച്ചതാണ്.

ഇത് വയറു കൂടുതല്‍ നേരം നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാനും പോഷകങ്ങളുടെ സന്തുലനം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഹൃദയാരോഗ്യം, രക്തക്കുഴലുകൾ, രോഗപ്രതിരോധ സംവിധാനങ്ങൾ എന്നിവയെ സംരക്ഷിക്കാൻ സഹായിക്കുന്ന ഹെസ്പെരിഡിൻ, നരിംഗെനിൻ തുടങ്ങിയ ഫ്ലേവനോയ്ഡുകൾ പിത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഈ സംയുക്തങ്ങൾ ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. സിട്രസ് പഴങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ അവയില്‍ അടങ്ങിയ ഫ്ലേവനോയ്ഡുകൾ രക്തയോട്ടം മെച്ചപ്പെടുത്തുമെന്നും ശരീര വീക്കം കുറയ്ക്കാന്‍ സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.

Health Benefits of Orange Pith: Why you shouldn’t throw away the orange pith this winter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

120 അടിയോളം ഉയരം, മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി, ഒന്നര മണിക്കൂറിലേറെ രക്ഷാപ്രവര്‍ത്തനം,വിഡിയോ

ഉറക്കത്തിനിടെ ഞെട്ടല്‍, താഴ്ചയിലേക്ക് വീഴുന്നതായി തോന്നിയോ?

‌'ഇങ്ങനെ പൂക്കളിട്ട് സ്നേഹിക്കണ്ടായിരുന്നു'; കമലിന് പിറന്നാൾ ആശംസകൾ നേർന്ന് ഷൈൻ, വൈറലായി പോസ്റ്റ്

'ഇന്ത്യയില്‍ സ്വന്തമായി പിന്‍കോഡുള്ള രണ്ടു പേരില്‍ ഒരാള്‍', അയ്യപ്പന്റെ സ്വന്തം സന്നിധാനം പോസ്റ്റ് ഓഫീസ്

'ആശുപത്രിയിലെത്തിക്കും വരെ ജീവനുണ്ടായിരുന്നു; ഞാനവളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പറഞ്ഞു; ഇന്നും കൊലയാളിയെന്ന് വിളിക്കുന്നു'

SCROLL FOR NEXT