Star anise pinterest
Health

വെറും മണത്തിന് വേണ്ടി മാത്രമല്ല, തക്കോലം ബിരിയാണിയിലിടുന്നതിന് പിന്നിൽ...

തക്കോലത്തിൽ അടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങൾക്ക് വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കാനുള്ള സാധ്യത ലബോറട്ടറി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

മ്മുടെ നാടൻ വിഭവങ്ങൾ തയ്യാറാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒരു കൂട്ടമാണ് സ്‌പൈസ് അഥനാ സുഗന്ധവ്യജ്ഞനങ്ങള്‍. ഏലയ്ക്ക, കറുവപ്പട്ട, ​ഗ്രാമ്പു, കുരുമുളക് പോലുള്ളവ നിത്യേന കറികളിലും മറ്റും ചേർക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അൽപം സെഷ്യൽ ആയി ഉണ്ടാക്കുന്ന ബിരിയാണി, നെയ്ച്ചോറ്, ഇറച്ചി കറികളിലൊക്കെ ഉപയോ​ഗിക്കുന്ന ഒരു ഐറ്റമാണ് തക്കോലം. കാണാൻ ഒരു നക്ഷത്രപ്പൂവ് പോലെ സുന്ദരമായ തക്കോലം ഭക്ഷണത്തിന്റെ രുചിയും മണവും ഒരുപടി ഉയർത്തും.

രുചിക്കും മണത്തിനും മാത്രമല്ല, ഇവയ്ക്ക് ചില ആരോ​ഗ്യ​ഗുണങ്ങളുമുണ്ട്. നക്ഷത്രത്തിന്റെ ആകൃതിയിലുള്ള ഈ മസാലയിൽ ആന്റിഓക്സിഡന്റുകളും ആന്റിമൈക്രോബിയൽ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത ചൈനീസ് ചികിത്സാരീതികളിലും ഇത് നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. എന്നാൽ ഇത് ഒരു മരുന്നല്ലെന്നും, ആരോഗ്യഗുണങ്ങളെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ ഇപ്പോഴും പരിമിതമാണെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

തക്കോലത്തിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ, അനെത്തോൾ, ഷിക്കിമിക് ആസിഡ്, പോളിഫീനോളുകൾ, ഫ്ലാവനോയിഡുകൾ ശരീരത്തിലെ കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

തക്കോലത്തിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ

പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും

തക്കോലത്തിൽ അടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങൾക്ക് വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കാനുള്ള സാധ്യത ലബോറട്ടറി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ പ്രതിരോധശേഷി പിന്തുണയ്ക്കാൻ സഹായകമായ ഒരു സുഗന്ധവ്യഞ്ജനമായി ഇത് കണക്കാക്കപ്പെടുന്നു. എന്നാൽ ഇത് രോഗചികിത്സയ്ക്ക് പകരമല്ല.

ദഹനം മെച്ചപ്പെടുത്താം

തക്കോലം ഇട്ടു തിളപ്പിച്ച വെള്ളം ഗ്യാസ് ട്രബിൾ, ദഹനക്കേട് ഇവ അകറ്റും. ഓക്കാനം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും ഇവ പരിഹാരമേകും.

ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിച്ചേക്കാം

തക്കോലത്തിലെ ആന്റിഓക്സിഡന്റുകളും മറ്റ് സസ്യഘടകങ്ങളും ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

ജലദോഷം, ചുമ എന്നിവയിൽ ആശ്വാസം

തക്കോലം ചേ‍ർത്ത് തിളപ്പിക്കുന്ന ചായ പരമ്പരാഗതമായി തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ ഗുരുതരമായ രോഗങ്ങൾക്ക് ഡോക്ടറുടെ ചികിത്സ അനിവാര്യമാണ്.

ഹൃദയാരോഗ്യത്തിന് പിന്തുണ

ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിന് പരോക്ഷമായ ഗുണങ്ങൾ ലഭിക്കാമെന്നാണ് വിലയിരുത്തൽ.

ശരീരഭാരം നിയന്ത്രിക്കാൻ സഹായകമാകുമോ?

ചില പ്രാരംഭ പഠനങ്ങളിൽ കൊഴുപ്പ് ശേഖരണം കുറയ്ക്കാനുള്ള സാധ്യതകൾ കാണിച്ചിട്ടുണ്ടെങ്കിലും, ഇതിന് വ്യക്തമായ മനുഷ്യപഠനങ്ങൾ കുറവാണ്. അതിനാൽ തക്കോലത്തെ മാത്രം ആശ്രയിച്ച് ശരീരഭാരം കുറയ്ക്കാനാവില്ല.

ച‍ർമസംരക്ഷണം

വിറ്റാമിൻ എ, സി എന്നിവ തക്കോലത്തിൽ ധാരാളം ഉണ്ട്. ഇവയ്ക്ക് രണ്ടിനും ആന്റി ഏജിങ് ഗുണങ്ങൾ ഉണ്ട്. കോശങ്ങളുടെ ആരോഗ്യം, ചർമത്തിന്റെയും കണ്ണുകളുടെയും ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും തക്കോലം സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • അമിതമായി ഉപയോഗിക്കരുത്.

  • ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

  • ചെറിയ കുട്ടികൾക്ക് സ്വമേധയാ നൽകുന്നത് ഒഴിവാക്കുക.

  • വിശ്വസനീയമായ കടകളിൽ നിന്ന് മാത്രം വാങ്ങുക.

  • ജാപ്പനീസ് സ്റ്റാർ അനീസ് (Japanese Star Anise) വിഷാംശമുള്ളതാകാം. ഭക്ഷ്യയോഗ്യമായ Chinese Star Anise (Illicium verum) മാത്രമേ ഉപയോഗിക്കാവൂ.

Health benefits of Star anise (Thakkolam)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിദ്യാര്‍ഥികള്‍ക്ക് അധിക സമ്മര്‍ദം'; സിബിഎസ്ഇ ത്രിഭാഷാ പദ്ധതി ഒന്‍പതാം ക്ലാസില്‍ തുടങ്ങരുതെന്ന് സുപ്രീംകോടതി

'ചെറുപ്പത്തിൽ ലൈം​ഗിക ചൂഷണത്തിനിരയായി, അതെന്റെ തെറ്റ് അല്ലായിരുന്നു, എന്നിട്ടും നാണക്കേട് ഓർത്ത് ആരോടും മിണ്ടിയില്ല'; തുറന്നു പറഞ്ഞ് സൊഹെയ്ല്‍ ഖാന്‍

1,550 രൂപ മാത്രം; കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് രാജകീയ യാത്ര; ആദ്യ ഫ്‌ലൈ ബസ് സര്‍വീസ് നാളെ മുതല്‍

വാണിയംകുളത്തുനിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കർണാടകയിൽ കണ്ടെത്തി; വഴിക്കടവ് ചുരത്തിൽ കാർ ഉപേക്ഷിച്ച് കടന്നത് ആസൂത്രിതമായി

ഡിവൈഡറുകളിലെ അപകടാവസ്ഥ ഒഴിവാക്കും; താഴെ ചൊവ്വ മുതൽ പൊടിക്കുണ്ട് വരെ ലൈറ്റുകൾ സ്ഥാപിക്കാൻ കണ്ണൂർ കോർപ്പറേഷൻ തീരുമാനം