Workout in weekends file
Health

ജോലിത്തിരക്കിനിടെ വര്‍ക്ക്ഔട്ട് ശനിയും ഞായറും മാത്രം; സൂക്ഷിച്ചില്ലെങ്കിൽ, പണി പിന്നാലെയുണ്ട്

ആഴ്ചയിലെ അഞ്ച് ദിവസം ഒരേ ഇരിപ്പില്‍ ജോലി ചെയ്യുകയും പിന്നീടുള്ള ശനിയും ഞായറും ജിമ്മില്‍ പെടാപ്പാട് പെടുന്നവരോടാണ്, സൂക്ഷിച്ചില്ലെങ്കില്‍ പണിയാവും.

സമകാലിക മലയാളം ഡെസ്ക്

ജോലിത്തിരക്കിനിടെ വ്യായാമത്തിനൊന്നും നേരം കിട്ടില്ല, അതുകൊണ്ട് വര്‍ക്ക്ഔട്ട് വാരാന്ത്യത്തിലേക്ക് നീക്കി വയ്ക്കുന്ന നിരവധി ആളുകളുണ്ട്. ആഴ്ചയിലെ അഞ്ച് ദിവസം ഒരേ ഇരിപ്പില്‍ ജോലി ചെയ്യുകയും പിന്നീടുള്ള ശനിയും ഞായറും ജിമ്മില്‍ പെടാപ്പാട് പെടുന്നവരോടാണ്, സൂക്ഷിച്ചില്ലെങ്കില്‍ പണിയാവും.

പെട്ടെന്നുള്ള തീവ്ര വര്‍ക്ക്ഔട്ട് സന്ധികള്‍ക്ക് പരുക്ക് മുതല്‍ ഹൃദയത്തിന് സമ്മര്‍ദം വരെയുള്ള പലവിധത്തിലുള്ള ആരോഗ്യസങ്കീര്‍ണതകള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പരിക്കുകള്‍

മുട്ട്-പുറം വേദനകള്‍, സന്ധികള്‍ക്കും പേശികള്‍ക്കും വേദന എന്നിങ്ങനെ പല പ്രശ്‌നങ്ങളും നിരന്തരം വ്യായാമം ചെയ്യാത്തവര്‍ പെട്ടെന്നൊരു ദിവസം അമിതമായി വ്യായാമം ചെയ്യുന്നതിലൂടെ സംഭവിക്കാം.

ഹൃദയത്തിന്‌ സമ്മര്‍ദം

പെട്ടെന്ന്‌ ഒരു ദിവസം അതിതീവ്രമായ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നത് നെഞ്ച്‌വേദന, ഹൃദയത്തിന്റെ താളം തെറ്റല്‍ പോലുള്ള പ്രശ്‌നമുണ്ടാക്കും. പ്രത്യേകിച്ച്‌ 40ന്‌ മുകളില്‍ പ്രായമുള്ളവരില്‍.

ക്ഷീണം

ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തീവ്രമായ വ്യായാമം ചെയ്യുന്നത്, തുടര്‍ന്നുള്ള ദിവസങ്ങളില്‍ അമിതമായ ക്ഷീണത്തിന് കാരണമാകും.

വ്യായാമം എപ്പോഴെങ്കിലും ചെയ്താല്‍ മതിയെന്ന ധാരണ തെറ്റാണ്. നിരന്തര പരിശീലനത്തിലൂടെ മാത്രമേ വ്യായാമത്തിന്‍റെ തീവ്രത വര്‍ധിപ്പിക്കാന്‍ സാധിക്കൂ. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വ്യായാമം ചെയ്തതു കൊണ്ട് ആരോഗ്യം മികച്ചതാകുമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ദിവസവും ഒരു 15 മിനിട്ടെങ്കിലും നടക്കുന്നതും സ്‌ട്രെച്ചിങ്‌ വ്യായാമങ്ങളോ യോഗയോ ചെയ്യുന്നതും വാരാന്ത്യ തീവ്ര വ്യായാമങ്ങളുടെ ദുഷ്‌ഫലങ്ങള്‍ കുറയ്‌ക്കാന്‍ സഹായിക്കും.

Health Risk when postponing Workout to only weekends

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT