protein bar, gut health Pinterest
Health

പ്രോട്ടീൻ ബാറും ഫ്ലേവേർഡ് യോഗർട്ടും; ജെൻ സിയുടെ വയറു കേടാക്കുന്ന ഭക്ഷണങ്ങൾ

ദഹനത്തിനും ഉദരാരോ​ഗ്യത്തിനും ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ പ്രധാനമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

പുതിയ തലമുറ ആരോ​ഗ്യക്കാര്യത്തിൽ മറ്റുള്ളവരെ അപേക്ഷിച്ചു വളരെയധികം ബോധവാന്മാരാണ്. ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉൾപ്പെടുത്താനും ഷു​ഗർ കട്ട് ഡയറ്റ് പരിശീലിക്കാനും സപ്ലിമെന്റുകൾ യഥാസമയം കഴിക്കാനും അവർ മറക്കാറില്ല. എന്നാൽ അസിഡിറ്റി, ഐബിഎസ്, മലബന്ധം, ബവൽ മൂവ്മെന്റ്സ് ക്രമം തെറ്റുന്നത് തുടങ്ങിയ ദഹനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നത്തെ ചെറുപ്പക്കാർക്കിടയിൽ വളരെ സാധാരണമായിരിക്കുകയാണ്.

ഉദരാരോ​ഗ്യം മുഖ്യം!

ല്യൂസിൻ റിച്ച് ബയോ 2026ൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 25നും 34നും ഇടയിൽ പ്രായമായ പകുതിയോളം വരുന്ന (46.4 ശതമാനം) ആളുകളിലും മലബന്ധം, ബ്ലോട്ടിങ്ങ് തുടങ്ങിയവ ഉള്ളവരാണെന്നു കണ്ടെത്തി. 32.1 ശതമാനം പേർക്ക് മാസം തോറും ഉദരാരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായും കണ്ടു. ഉദരാരോഗ്യം ഇല്ലാതാക്കുന്ന ചില ശീലങ്ങൾ ഏതൊക്കെ എന്നറിയാം.

'ഹെൽത്തി ഫുഡ് അൺഹെൽത്തി' ആകാം

സൂപ്പർമാർക്കറ്റുകളിൽ 'ഹെൽത്തി' എന്ന ലേബലിൽ വിൽക്കപ്പെടുന്ന പ്രോട്ടീൻ ബാറുകൾ, പ്രോട്ടീൻ ചിപ്സ്, ഫ്ലേവേർഡ് യോ​ഗർട്ട്, സീറോ ഷു​ഗർ ബിവറേജസ് ഫോർട്ടിഫൈഡ് സ്നാക്ക്സ് ഇവയെല്ലാം ലഭ്യമാണ്. ഇത് ആരോ​ഗ്യത്തിന് സുരക്ഷിതമാണെന്ന് തോന്നാമെങ്കിലും ഇവയെല്ലാം അങ്ങേയറ്റം പ്രോസസ്ഡ് ആണ്. ദഹനത്തിനും ഉദരാരോ​ഗ്യത്തിനും ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ പ്രധാനമാണ്. അതുപോലെ കുറച്ചു മാത്രം പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ മാത്രമേ കഴിക്കവൂ. ‌

പായ്ക്കറ്റുകളിൽ ‘ഹെൽത്തി ഫുഡ്സ്’ എന്ന പേരിൽ ലഭ്യമായ ഭക്ഷണങ്ങളിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഉണ്ടാവണമെന്നില്ല. മുഴുധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, നട്സ്, സീഡ്സ്, പുളിപ്പിച്ച ഭക്ഷണങ്ങൾ ഇവയെല്ലാം ഉദരാരോഗ്യമേകുന്ന ആരോഗ്യഭക്ഷണങ്ങളാണ്.

മാനസികസമ്മർദത്തിന് നൽകേണ്ട വില

ഇന്ന് മണിക്കൂറുകളോളം നീളുന്ന ജോലിത്തിരക്ക് നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായിരിക്കുകയാണ്. എന്നാൽ വിട്ടുമാറാത്ത സമ്മർദം കോർട്ടിസോളിന്റെ അളവ് കൂട്ടും. ഇത് ദഹനത്തെയും ഉദരത്തിലെ ബാക്ടീരിയകളെയും സ്വാധീനിക്കും. ക്രമേണ ഈ സമ്മർദം ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ സന്തുലനം തടസ്സപ്പെടുത്തും. ദഹനം മുതൽ മാനസികനിലയെ വരെ ഇത് ബാധിക്കും. സമ്മർദം നിയന്ത്രിക്കാൻ ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്തേണ്ടതില്ല. ഓരോ മണിക്കൂറിലും ഒരു മിനിറ്റ് ഒന്ന് വിശ്രമിക്കുക, ശ്വാസമെടുക്കുക, സ്ക്രീനുകളിൽ നിന്ന് അകലം പാലിക്കുക.

കിടക്കുന്നതിനു മുൻപുള്ള ഫോൺ നോക്കൽ

രാത്രി വളരെ വൈകിയും സമൂഹമാധ്യമങ്ങളിൽ ചെലവിടുന്നത് പലരുടേയും ഒരു ശീലമാണ്. നമ്മുടെ ഉദരം ഒരു ജൈവഘടികാരത്തെ പിന്തുടരുന്നു പ്രവർത്തിക്കുന്നതാണ്. ഉറക്കക്കുറവ് ക്ഷീണം ഉണ്ടാക്കുക മാത്രമല്ല അത് ഉദരത്തിലെ സൂക്ഷ്മാണുക്കളുടെ ഘടനയിൽ വ്യത്യാസം വരുത്തുകയും ദഹനത്തെ തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്യും. കിടക്കുന്നതിന് അരമണിക്കൂർ മുൻപ് ഫോൺ മാറ്റി വയ്ക്കുന്നത് നല്ല ഉറക്കം ലഭിക്കാനും അതുവഴി ഉദരത്തെ ആരോഗ്യമുളളതാക്കാനും സഹായിക്കും.

വല്ലപ്പോഴും ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാവാം എന്നാൽ തുടർച്ചയായി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവഗണിക്കരുത്. നേരത്തെ തന്നെ ഇത്തരം പ്രശ്നങ്ങളെ മനസ്സിലാക്കിയിരുന്നാൽ ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും മാറ്റം വരുത്തുക വഴി ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.

അനാവശ്യമായി ആൻ്റിബയോട്ടിക്കുകൾ കഴിക്കരുത്

എന്തിനും ഏതിനും ആൻ്റിബയോട്ടിക്കുകൾ കഴിക്കുക എന്ന ശീലം അത്രം ആരോഗ്യകരമല്ല. ആന്റിബയോട്ടിക്കുകൾ ഉപദ്രവകാരികളായ ബാക്ടീരിയകളെ നീക്കുക മാത്രമല്ല, നല്ല ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യും. ഉദരാരോഗ്യത്തിന് നല്ല ബാക്ടീരിയകൾ കൂടിയേ തീരൂ. സുഖപ്പെടാൻ ആഴ്ചകളോ, ചിലപ്പോൾ മാസങ്ങളോ തന്നെ എടുത്തേക്കും.

Healthy habits for protecting your gut health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഖാർഗെയുടെ വേദിയിലെ ശുദ്ധികലശം ക്രിമിനൽ കുറ്റം; എഫ്ഐആർ ഇടാൻ പ്രധാനമന്ത്രി നിർദ്ദേശിക്കണം': രാഹുൽ ഗാന്ധി

161 കിലോമീറ്റര്‍ വരെ റേഞ്ച്, 99,999 രൂപ മുതല്‍ വില; ഏഥര്‍ കൊണാര്‍ക്ക് ഇ- സ്‌കൂട്ടര്‍ വിപണിയില്‍

ടിപ്പുവിന്റെ പടയോർമ്മകളും ചെട്ടിയങ്ങാടി പള്ളിയും; തൃശൂർ പുലിക്കളിയുടെ അറിയാചരിത്രം

യുവതിയെ കൊന്ന് ബിരിയാണി വച്ചു; ശരീരഭാഗം പെട്ടിയിലാക്കി ട്രെയിനില്‍ അയച്ചു; പ്രതികളിലേക്ക് എത്തിയ തുമ്പ് പ്ലാസ്റ്റിക് കവര്‍

നിവിന്റെ അനിയനായി നസ്‌ലെനെ ആലോചിച്ചിരുന്നു; എന്തുകൊണ്ട് മുന്നോട്ട് പോയില്ല? തുറന്നു പറഞ്ഞ് ഗിരീഷ് എഡി