വെള്ളം നിന്നുകൊണ്ട് കുടിക്കാൻ പാടില്ല, ശാസ്ത്രം പറയുന്നതിങ്ങനെ

വെള്ളം കുടിക്കുമ്പോൾ അത് നേരെ ഒഴുകി ദഹനനാളിയിലൂടെ ആമാശയത്തിലെത്തുന്നു
drinking water
drinking waterdrinking water
Updated on
1 min read

വെള്ളം കുടിക്കുമ്പോൾ ഇരുന്നുകുടിക്കണമെന്നാണ് ശാസ്ത്രം. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് അത്ര ശുഭമല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പണ്ടുള്ളവർ ഇരുന്നുകൊണ്ട് വെള്ളം കുടിക്കണമെന്ന് പറയുന്നതിൽ ചില ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടെന്ന് ഡയറ്റീഷനായ ജൂഹി അറോറ പറയുന്നു.

drinking water
ഓണസദ്യയിൽ ഓലന് ഉപ്പിടാറില്ലേ? ആ രഹസ്യത്തിന് പിന്നിലൊരു കാര്യമുണ്ട്

വെള്ളം കുടിക്കുമ്പോൾ അത് നേരെ ഒഴുകി ദഹനനാളിയിലൂടെ ആമാശയത്തിലെത്തുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കാൽമുട്ടുകളെ നേരിട്ടു ബാധിക്കുമെന്നതിൽ ശാസ്ത്രിയ തെളിവുകളില്ലെങ്കിലും വെള്ളം വേ​ഗത്തിൽ വയറ്റിലേക്ക് ആ​ഗിരണം ചെയ്യാൻ ഇത് കാരണമാകുന്നു. ഇത് വയറ്റിൽ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ജൂഹി പറയുന്നു.

drinking water
'കഴിക്കാം.. ഓവറാക്കരുത്'; ഓണാഘോഷത്തിന് മ​ദ്യവിരുന്ന്, ആരോ​ഗ്യത്തിനും പോക്കറ്റിനും ഹാനികരം

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ, വെള്ളം ഭക്ഷണനാളിയിലേക്കും പിന്നീട് വയറ്റിലേക്കും വേഗത്തിൽ ഒഴുകി ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നു.

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ, ഞരമ്പുകൾ പിരിമുറുക്കത്തിലാവുകയും ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് കാലക്രമേണ സന്ധികളിൽ ദ്രാവകം അടിഞ്ഞുകൂടാൻ ഇടയാക്കും. ഇത് സന്ധിവാതത്തിലേക്ക് നയിക്കും.

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും കരളിലേക്കും ദഹനനാളത്തിലേക്കും എത്തുന്നില്ലെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

നിന്നു കൊണ്ട് വെള്ളം കുടിക്കുമ്പോൾ, ദ്രാവകം ഉയർന്ന മർദ്ദത്തിൽ ഒരാളുടെ വയറിന്റെ അടിഭാഗത്തേക്ക് ഒരുതരത്തിലുള്ള ഫിൽട്ടറേഷനും കൂടാതെ കടന്നുപോകുന്നു. ഇത് ജല മാലിന്യങ്ങൾ മൂത്രസഞ്ചിയിൽ അടിഞ്ഞുകൂടുന്നതിനും വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നതിനും കാരണമാകുന്നു.

drinking water
വയറ്റിൽ ​ഗ്യാസു കയറുന്ന പ്രശ്നമുണ്ടോ? ശീലമാക്കാം 'മല്ലിച്ചായ'
drinking water
കെമിക്കൽ ഡൈ ഉപയോ​ഗിച്ച് മുടിയും ചർമവും മോശമാക്കേണ്ട, വീട്ടിൽ തയ്യാറാക്കാം വാഴക്കൂമ്പ് കൊണ്ടുള്ള ഡൈ
drinking water
പാർലറിൽ പോകാൻ നേരം കിട്ടിയില്ലേ, അടുക്കളയിൽ തക്കാളി ഉണ്ടോ? ഓണത്തിന് തിളങ്ങാൻ ഇതിൽക്കൂടുതൽ വേണ്ട
Summary

Avoid drinking water while standing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com