വയറ്റിൽ ​ഗ്യാസു കയറുന്ന പ്രശ്നമുണ്ടോ? ശീലമാക്കാം 'മല്ലിച്ചായ'

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട എണ്ണയാണ് ലിനലൂള്‍. ഈ എണ്ണകൾക്ക് കാർമിനേറ്റീവ് ഗുണങ്ങൾ ഉണ്ട്.
coriander seed
coriander seedPinterest
Updated on
1 min read

യറ്റിൽ ​ഗ്യാസു കയറ്റം പതിവാണോ? അതിന് നല്ലൊരു മാർഗമാണ് മല്ലിയിട്ടു തിളപ്പച്ച വെള്ളം. വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാൻ പണ്ടുള്ളവർ സ്ഥിരമായി ഉപയോഗിച്ചിരുന്ന പൊടിക്കൈ കൂടിയായിരുന്നു ഇത്. മല്ലിയില്‍ അടങ്ങിയ അസ്ഥിര എണ്ണകളാണ് ഗ്യാസ് കുറയ്ക്കാന്‍ സഹായിക്കുന്നത്.

coriander seed
ഹോട്ടൽ ഭക്ഷണം പാർസൽ വാങ്ങാറുണ്ടോ? ശ്രദ്ധിക്കണം, ഇങ്ങനെയല്ലെങ്കിൽ 'പണി' കിട്ടും

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട എണ്ണയാണ് ലിനലൂള്‍. ഈ എണ്ണകൾക്ക് കാർമിനേറ്റീവ് ഗുണങ്ങൾ ഉണ്ട്. മല്ലി കഴിക്കുമ്പോൾ, ഇതിലെ എണ്ണകൾ ദഹനനാളത്തിലെ പേശികളെ റിലാക്സ് ചെയ്യാന്‍ സഹായിക്കുകയും വയറ്റിലും കുടലിലും കുടുങ്ങിയ ഗ്യാസ് എളുപ്പത്തില്‍ പുറത്തേക്ക് പോകാനും സഹായിക്കും.

coriander seed
പായസം ഫ്രിഡ്ജിൽ എത്ര ദിവസം സൂക്ഷിക്കാം?

ഇത് ദഹനത്തിന് ആവശ്യമായ എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ഭക്ഷണം ശരിയായി ദഹിക്കാൻ സഹായിക്കുകയും, ഗ്യാസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

പെട്ടെന്ന് ആശ്വാസം കിട്ടാന്‍ മല്ലിയുടെ വിത്തുകൾ ചവയ്ക്കുകയോ അല്ലെങ്കിൽ മല്ലി ചായ ഉണ്ടാക്കി കുടിക്കുകയോ ചെയ്യുന്നത് നല്ലതാണ്. മല്ലിവിത്തുകൾ ചെറുതായി വറുത്ത ശേഷം പൊടിക്കുന്നത് അതിന്റെ മണവും ഗുണം വര്‍ധിക്കാന്‍ സഹായിക്കും. വിത്തുകളായാലും പൊടിയായാലും ചൂടും ഈർപ്പവുമില്ലാത്ത എയർടൈറ്റ് കണ്ടെയ്‌നറുകളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

coriander seed
കെമിക്കൽ ഡൈ ഉപയോ​ഗിച്ച് മുടിയും ചർമവും മോശമാക്കേണ്ട, വീട്ടിൽ തയ്യാറാക്കാം വാഴക്കൂമ്പ് കൊണ്ടുള്ള ഡൈ
coriander seed
പാർലറിൽ പോകാൻ നേരം കിട്ടിയില്ലേ, അടുക്കളയിൽ തക്കാളി ഉണ്ടോ? ഓണത്തിന് തിളങ്ങാൻ ഇതിൽക്കൂടുതൽ വേണ്ട
coriander seed
'കഴിക്കാം.. ഓവറാക്കരുത്'; ഓണാഘോഷത്തിന് മ​ദ്യവിരുന്ന്, ആരോ​ഗ്യത്തിനും പോക്കറ്റിനും ഹാനികരം
Summary

Home remedy for gas trouble in stomach

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com