കെമിക്കൽ ഡൈ ഉപയോ​ഗിച്ച് മുടിയും ചർമവും മോശമാക്കേണ്ട, വീട്ടിൽ തയ്യാറാക്കാം വാഴക്കൂമ്പ് കൊണ്ടുള്ള ഡൈ

സ്ഥിരമായി കെമിക്കൽ ഉപയോ​ഗിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തെയും ഘടനയെയും ബാധിക്കാം.
Vazhakoompu hair dye
Vazhakoompu hair dyepinterest
Updated on
2 min read

ന്നത്തെ സാഹചര്യത്തിൽ പ്രായമാകണമെന്നില്ല മുടി നരയ്ക്കാൻ. ചെറുപ്പക്കാരിലും നര ഇപ്പോൾ സാധാരണമായിരിക്കുകയാണ്. അതിന് പിന്നിൽ മാനസിക സമ്മർദം മുതൽ ഹെയർ കെയർ പ്രൊഡക്ടുകളുടെ വരെയുള്ള നിരവധി ഘടകങ്ങളുണ്ട്.

നര മറയ്ക്കാൻ കെമിക്കൽ ഡൈ ഉപയോ​ഗിക്കുന്ന ഒരുപാട് ആളുകളുണ്ട്. എന്നാൽ സ്ഥിരമായി കെമിക്കൽ ഉപയോ​ഗിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തെയും ഘടനയെയും ബാധിക്കാം. കെമിക്കൽ ചേർക്കാതെ നാച്ചുറലായി ഹെയർ ഡൈ ഉണ്ടാക്കിയാലോ?

Vazhakoompu hair dye
പായസം ഫ്രിഡ്ജിൽ എത്ര ദിവസം സൂക്ഷിക്കാം?

മുടി കറുപ്പിക്കാൻ വാഴക്കൂമ്പ് ഡൈ

വാഴക്കൂമ്പ് ഉപയോഗിച്ചുണ്ടാക്കുന്ന ഹെർബൽ ഹെയർ ഡൈ മറ്റ് കെമിക്കൽ ഡൈകളെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ ഉണ്ടാകില്ല, മാത്രമല്ല വളരെ ഫലപ്രദവുമാണ്. വാഴക്കൂമ്പ് ഡൈ ഉണ്ടാക്കുന്നതിന് എല്ലാത്തരം വാഴയിനങ്ങളും അനുയോജ്യമാണെങ്കിലും കല്ലുവാഴ അല്ലെങ്കിൽ കാട്ടുവാഴ (മൂസ ബാൽബിസിയാന) എന്നിവയാണ് ഏറ്റവും അനുയോജ്യം.

Vazhakoompu hair dye
ഓണസദ്യയിൽ ഓലന് ഉപ്പിടാറില്ലേ? ആ രഹസ്യത്തിന് പിന്നിലൊരു കാര്യമുണ്ട്

പുരുഷന്മാരിലും സ്ത്രീകളിലും അകാലനരയെ ചികിത്സിക്കാനും വാർദ്ധക്യം മൂലം മുടിയുടെ നിറവ്യത്യാസം മാറ്റാനും വാഴക്കുമ്പിന് കഴിയും. വാഴക്കുമ്പിന്റെ ദളങ്ങളിൽ ഉള്ള ആന്തോസയാനിൻ എന്ന ആൻ്റിഓക്സിഡൻ്റ് ആണ് അവയ്ക്ക് നിറം പകരുന്നത്. ഇളം തവിട്ടു മുതൽ കറുപ്പ് നിറം വരെ മുടിക്ക് നൽകാൻ ഇതിനു കഴിയും. കരിഞ്ചീരകം. നീലയമാരി, കയ്യുണി. ഉറുവാഞ്ചി, നെല്ലിക്ക, ഷിക്കക്കായ്, ചെമ്പരത്തിപ്പൂ എന്നിവ ചേർത്ത് നിറം പിടിപ്പിക്കലിന്റെ മേന്മ വർധിപ്പിക്കാൻ കഴിയും.

ലളിതമായി വീട്ടിലുള്ള ചേരുവകൾ കൊണ്ട് വാഴക്കൂമ്പ് ഹെയർ ഡൈ ഉണ്ടാക്കാം

ആവശ്യമായ ചേരുവകൾ

  • വാഴകൂമ്പിന്റെ ഇതളുകൾ

  • നാരങ്ങ

  • മൈലാഞ്ചി‌‌ പൊടി

  • കറ്റാർ വാഴ ജെൽ

ഏകദേശം 5-8 വാഴക്കൂമ്പുകളുടെ ഇതളുകൾ പൊളിച്ചെടുക്കുക. നന്നായി കഴുകിയ ശേഷം ചെറുതായി അരിഞ്ഞെടുക്കാം. ഇത് ഒരു മിക്സകിലിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കാം. ഇതിനൊപ്പം രണ്ട് ടേബിൾസ്പൂൺ മൈലാഞ്ചി പൊടിയും മൂന്നോ നാലോ നാരങ്ങ പിഴിഞ്ഞ നീരും ചേർക്കുക.

Vazhakoompu hair dye
പരിപ്പിന് മുകളിൽ നെയ്യ്; സദ്യയിൽ ഈ കൂട്ടുകെട്ടിന് ആരോ​ഗ്യ​ഗുണങ്ങൾ ഏറെയാണ്

ഇത് ഒരു ഫ്രൈയിങ് പാനിലേക്ക് ഒഴിച്ച് ചെറുതീയിൽ തുടർച്ചയായി ഇളക്കി ചൂടാക്കിയെടുക്കുക. ഇത് കറുത്ത് ഒരു സെമി സോളിഡ് രൂപത്തിലെത്തുന്ന വരെ ഇതു തുടരുക. ശേഷം വെയിലിൽ ഉണക്കി വായു കടക്കാത്ത ​ചില്ലു കുപ്പിൽ സൂക്ഷിച്ചു വയ്ക്കാം.

ഉപയോ​ഗിക്കുന്നതിന് മുൻപ് ഇതിൽ നിന്ന് അൽപഭാ​ഗമെടുത്ത് കറ്റാർവാഴ ജെല്ലിനൊപ്പം ചേർത്ത് മുടിയിൽ പുരട്ടാം. 30 മിനിറ്റ് ശേഷം കഴുകി കളയാം. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന കെമിക്കൻ ഹെയർ ഡൈകളെക്കാൾ ഇരട്ടി ഫലപ്രദമാണെന്ന് വിദ​ഗ്ധർ പറയുന്നു. 25 തവണ കഴുകിയ ശേഷവും 50 ദിവസം വരെ മുടിയുടെ കറുപ്പ് നിറം നീണ്ടു നിന്നതായി കണ്ടെത്തിയിട്ടുണ്ട്.

10-20-ൽ കൂടുതൽ വാഴപ്പഴങ്ങൾ ഉപയോഗിച്ചാൽ, തത്ഫലമായുണ്ടാകുന്ന കറുത്ത മിശ്രിതം വെയിലത്ത് ഉണക്കിയ ശേഷം മിക്സർ-ഗ്രൈൻഡർ ഉപയോഗിച്ച് പൊടിക്കാം.

Vazhakoompu hair dye
പാർലറിൽ പോകാൻ നേരം കിട്ടിയില്ലേ, അടുക്കളയിൽ തക്കാളി ഉണ്ടോ? ഓണത്തിന് തിളങ്ങാൻ ഇതിൽക്കൂടുതൽ വേണ്ട
Vazhakoompu hair dye
'കഴിക്കാം.. ഓവറാക്കരുത്'; ഓണാഘോഷത്തിന് മ​ദ്യവിരുന്ന്, ആരോ​ഗ്യത്തിനും പോക്കറ്റിനും ഹാനികരം
Vazhakoompu hair dye
അടുക്കളയിൽ മെനക്കെടേണ്ട, ഓണസദ്യ പാ‍‍ർസൽ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ
Summary

Natural Hair Dye using vazhakoombu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com