പരിപ്പിന് മുകളിൽ നെയ്യ്; സദ്യയിൽ ഈ കൂട്ടുകെട്ടിന് ആരോ​ഗ്യ​ഗുണങ്ങൾ ഏറെയാണ്

രുചിക്കു മാത്രമല്ല, പോഷകപരമായും ഈ കൂട്ടുകെട്ടിന് നിരവധി ഗുണങ്ങളുണ്ട്.
parippu and ghee in rice
parippu and ghee in ricePinterest
Updated on
1 min read

തൂശനിലയിൽ തൊടുകറികളെല്ലാം വിളംമ്പിക്കഴിഞ്ഞാൽ ചോറും അതിന് മുകളിൽ പരിപ്പും അതിനൊപ്പം നെയ്യും ഒഴിച്ചു കഴിച്ചു തുടങ്ങണം. അതാണ് സദ്യയുടെ ആദ്യ ഭാഗം. രുചിക്കു മാത്രമല്ല, പോഷകപരമായും ഈ കൂട്ടുകെട്ടിന് നിരവധി ഗുണങ്ങളുണ്ട്.

parippu and ghee in rice
'ഇടത്തേയറ്റത്ത് ഉപ്പേരി, വലത്തേയറ്റത്ത് കാളൻ'; ഓണസദ്യ വിളമ്പേണ്ട രീതി

പരിപ്പും നെയ്യും കൂട്ടിയാണ് സദ്യ തുടങ്ങുന്നത്. പ്രോട്ടീൻ കലവറയാണ് പരിപ്പ്. മഞ്ഞൾ ചേർക്കുമ്പോൾ കുർകുമിനും ശരീരത്തിലെത്തും. ശരീരത്തിലെ വിവിധ രാസപ്രവർത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന ഫ്രീ റാഡിക്കൽസ് എന്നു വിളിക്കുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കുന്ന ആന്റി ഓക്സിഡന്റുകളാണു കുർകുമിനിലുള്ളത്.

parippu and ghee in rice
വിളമ്പുന്നതിന് മുൻപ് തുടയ്ക്കണം, സദ്യ കഴിഞ്ഞാൽ ഇല ഉള്ളിലേക്ക് മടക്കണം; വാഴയില ഇടുന്നതിനുമുണ്ട് ചിട്ട

സദ്യയിലൂടെ നല്ല അളവ് ആന്റി ഓക്സിഡന്റ് ശരീരത്തിലെത്തും. നൂറു ഗ്രാം ഭക്ഷണം കഴിച്ചാൽ അതിൽ ഏഴു ഗ്രാം കൊഴുപ്പ് ഉണ്ടായിരിക്കണം. ഭക്ഷണത്തിലൂടെ എത്രയധികം ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും അകത്തെത്തിയാലും അവയെ ആഗിരണം ചെയ്യണമെങ്കിൽ കൊഴുപ്പു കൂടിയേതീരൂ. അങ്ങനെ, കഴിക്കുന്ന ഭക്ഷണത്തിലെ നല്ലതിനെയെല്ലാം ആഗിരണം ചെയ്യാനായി ആദ്യം നടത്തുന്ന ഇൻവെസ്റ്റ്മെന്റാണു നെയ്യ് കൂട്ടിയുള്ള ഊണ്. പായസത്തിൽക്കൂടി നെയ്യ് എത്തുമ്പോൾ കഴിച്ചതൊന്നും വേസ്റ്റാവില്ലെന്ന ഉറപ്പും കിട്ടും.

പരിപ്പിൽ അടങ്ങിയ ഫൈബർ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും ഇത് സഹായകമായേക്കാം. മാത്രമല്ല, പ്രോട്ടീനും ഫൈബറും അടങ്ങിയതിനാൽ പെട്ടെന്ന് വിശക്കുന്നത് തടയാനും അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും പരിപ്പ് സഹായിക്കും. എന്നാൽ നെയ്യ് കൂടുതലായി ചേർത്താൽ കലോറിയും സാച്ചുറേറ്റഡ് കൊഴുപ്പും വർധിക്കും. അതിനാൽ രുചിക്കായി വലിയ അളവിൽ നെയ്യ് ചേർക്കാതെ ചെറിയ അളവിൽ ഉപയോഗിക്കുന്നതാണ് നല്ലത്.

parippu and ghee in rice
ചർമം മുതൽ ഹൃദയം വരെ, മത്തങ്ങയോളം വലിപ്പം ​ഗുണങ്ങൾ കുരുവിനുമുണ്ട്
parippu and ghee in rice
വിളമ്പുന്നതിന് മുൻപ് തുടയ്ക്കണം, സദ്യ കഴിഞ്ഞാൽ ഇല ഉള്ളിലേക്ക് മടക്കണം; വാഴയില ഇടുന്നതിനുമുണ്ട് ചിട്ട
parippu and ghee in rice
അത്തം മുതൽ ഓണത്തിരക്ക്; മലയാളികൾ ഇന്ന് തുടങ്ങേണ്ട ഒരുക്കങ്ങൾ
Summary

Perippu and ghee in rice, health benefits

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com