Herbal Tea Pinterest
Health

ചുമ്മാ വെള്ളം തിളപ്പിച്ചെടുക്കുകയല്ല, ആരോഗ്യത്തിന് ​ഗുണം ചെയ്യുന്ന 6 ഹെർബൽ ടീ

ദിവസവും കുടിക്കാനായി തിരഞ്ഞെടുക്കുമ്പോൾ അമിതമായ പഞ്ചസാര ഒഴിവാക്കേണ്ടതും പ്രധാനമാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

കാപ്പിക്കും ചായയ്ക്കും പകരം ആരോഗ്യകരമായൊരു തിരഞ്ഞെടുപ്പാണ് ഹെർബൽ ടീ. ഔഷധസസ്യങ്ങൾ, പൂക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ ചൂടുവെള്ളത്തിൽ തയ്യാറാക്കുന്ന ഹെർബൽ ചായയിൽ കഫീൻ അടങ്ങിയിട്ടില്ലെന്നാണ് ഏറ്റവും പ്രധാന പ്രത്യേകത.

ആരോഗ്യഗുണങ്ങൾ ഓരോ ചേരുവയുടെയും അളവ്, തയ്യാറാക്കുന്ന രീതി, വ്യക്തിയുടെ ആരോഗ്യസ്ഥിതി എന്നിവയെ ആശ്രയിച്ച് മാറാം. ദിവസവും കുടിക്കാനായി തിരഞ്ഞെടുക്കുമ്പോൾ അമിതമായ പഞ്ചസാര ഒഴിവാക്കേണ്ടതും പ്രധാനമാണ്.

ഇഞ്ചി ചായ

ഇഞ്ചി ചായ ശരീരത്തിന് ഉന്മേഷവും ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. ഭക്ഷണത്തിന് ശേഷം ചെറിയ അളവിൽ ഇഞ്ചി ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

എങ്ങനെ തയ്യാറാക്കാം?

ഒരു കപ്പ് വെള്ളം ചൂടാക്കുക. ചെറിയ കഷണം ഇഞ്ചി അരിഞ്ഞ് ചേർക്കുക. 5–10 മിനിറ്റ് തിളപ്പിച്ച ശേഷം അരിച്ചെടുക്കാം. ആവശ്യമെങ്കിൽ അൽപം നാരങ്ങാനീര് ചേർക്കാം.

പെപ്പർമിൻ്റ് ടീ

പുതിനയില ഉപയോഗിച്ച് തയ്യാറാക്കുന്ന പെപ്പർമിന്റ് ടീക്ക് ഉന്മേഷം നൽകുന്ന സുഗന്ധമാണ്. പുതിനയിലെ മെന്തോൾ ഘടകം വായിലും തൊണ്ടയിലും തണുപ്പ് തോന്നിക്കാൻ സഹായിക്കും. വയറുവീക്കം, ദഹന അസ്വസ്ഥത എന്നിവയിലും പുതിന ചിലർക്ക് ആശ്വാസം നൽകാം.

കമോമൈൽ ടീ

ഉറങ്ങുന്നതിന് മുമ്പ് ചൂടുള്ളൊരു പാനീയം ഇഷ്ടപ്പെടുന്നവർക്ക് കമോമൈൽ ടീ ഒരു മികച്ച തിരഞ്ഞെടുപ്പാണ്. കമോമൈൽ ശരീരത്തെ റിലാക്സ് ആക്കാൻ സഹായിക്കും.

എങ്ങനെ ഉണ്ടാക്കാം?

ഉണങ്ങിയ കമോമൈൽ പൂക്കൾ ചൂടുവെള്ളത്തിൽ 5–10 മിനിറ്റ് കുതിർത്ത് അരിച്ചെടുക്കാം.

കറുവപ്പട്ട ചായ

കറുവപ്പട്ടയുടെ സുഗന്ധവും സ്വാഭാവിക മധുരമുള്ള രുചി മധുരത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായികരമാണ്.

എങ്ങനെ ഉണ്ടാക്കാം

ഒരു ചെറിയ കറുവപ്പട്ട കഷണം വെള്ളത്തിൽ 5–10 മിനിറ്റ് തിളപ്പിച്ചാൽ മതി.

തുളസി ചായ

ഇന്ത്യൻ വീടുകളിൽ ഏറെ പരിചിതമായ തുളസി ഉപയോഗിച്ച് തയ്യാറാക്കുന്ന ചായ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന പാനീയമാണ്. തുളസിയിൽ വിവിധ സസ്യസംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

എങ്ങനെ ഉണ്ടാക്കാം

5–10 തുളസിയിലകൾ നന്നായി കഴുകി ചൂടുവെള്ളത്തിൽ 5–10 മിനിറ്റ് കുതിർക്കുക.

ഹിബിസ്കസ് ടീ

ചെമ്പരത്തി പൂവിൽ നിന്ന് തയ്യാറാക്കുന്ന ഹിബിസ്കസ് ടീ പുളിയുള്ള രുചിയുള്ളതും നിറമുള്ളതുമായ പാനീയമാണ്. ഇതിൽ ആന്റിഓക്സിഡന്റ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

Healthy herbal teas that can drink every day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലെ കേസുകൾ പൂർണ്ണമായി റദ്ദാക്കി സുപ്രീം കോടതി; സെപ്റ്റംബര്‍ അഞ്ചിന്റെ സിജെപി മാര്‍ച്ച് പിന്‍വലിച്ചു

പനയോലകളിൽ വിരിയുന്ന ഓർമ്മക്കുടകൾ; തൊപ്പിക്കുട നിർമ്മാണത്തിൽ പാരമ്പര്യം കാത്ത് എഴുപതുകാരി ചന്ദ്രാവതി

ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !

'കുറഞ്ഞപക്ഷം രേവന്ത് റെഡ്ഡിയോടെങ്കിലും ചോദിച്ചിരുന്നെങ്കില്‍...'; ആഭ്യന്തരമന്ത്രിക്ക് മറുപടിയുമായി പിണറായി

കാന്തപുരത്തിന്റെ പ്രസ്താവന പണ്ഡിതോചിതം; ന്യായീകരിച്ച് സാദിഖലി തങ്ങൾ