ആരോ​ഗ്യകരമായ കിടപ്പ് രീതി  
Health

നിങ്ങൾ ഉറങ്ങുന്നത് മലർന്നാണോ കമിഴ്ന്നാണോ? ആരോ​ഗ്യകരമായ കിടപ്പ് രീതി

ഉറങ്ങാൻ ഏറ്റവും ആരോ​ഗ്യകരമായ പൊസിഷൻ എപ്പോഴും മലർന്ന് കിടക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ങ്ങനെയെങ്കിലും ഒന്ന് ഉറങ്ങിയാൽ മതി എന്നല്ല, ​ഗുണനിലവാരമുള്ള ഉറക്കം നിങ്ങളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് അനിവാര്യമാണ്. അതിൽ പ്രധാനമാണ് ഉറങ്ങാൻ കിടക്കുന്നതിന്‍റെ വശം...

മലര്‍ന്ന് കിടന്നുള്ള ഉറക്കം

ചില പൊസിഷനിൽ കിടന്നാലെ ഉറക്കം കിട്ടൂ എന്ന് പലരും പറഞ്ഞു കേട്ടിട്ടില്ലേ... എന്നാൽ ഉറങ്ങാൻ ഏറ്റവും ആരോ​ഗ്യകരമായ പൊസിഷൻ എപ്പോഴും മലർന്ന് കിടക്കുന്നത്. മലർന്ന് കിടന്ന് ഉറങ്ങുന്നത് കഴുത്തിനെയും നട്ടെല്ലിനെയും നിഷ്പക്ഷ സ്ഥാനത്ത് നിർത്തുന്നു. ഇത് കഴുത്തിനും നട്ടെല്ലിനും ഉണ്ടാകുന്ന സമ്മർദ്ദവും വേദനയും കുറയ്ക്കുന്നു. എന്നാൽ വെറും എട്ട് ശതമാനം ആളുകൾ മാത്രമാണ് ഈ പൊസിഷനിൽ ഉറങ്ങുന്നതെന്നാണ് നാഷണൽ സ്ലീപ്പ് ഫൗണ്ടേഷന്റെ റിപ്പോർട്ട്.

കമിഴ്ന്ന് കിടന്നുള്ള ഉറക്കം

കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നതാണ് ഏറ്റവും അനാരോ​ഗ്യകരമായ പൊസിഷൻ. ഇത് ഹൃദയാരോ​ഗ്യം മോശമാകാൻ കാരണമാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്. കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് രക്തപ്രവാഹത്തിന് തടസമുണ്ടാക്കാൻ സാധ്യതയുണ്ട്. ഹൃദയ പേശികളിലേക്ക് ടിഷ്യൂവിലേക്കുള്ള തുടർച്ചയായ രക്തപ്രവാഹത്തിലുണ്ടാകുന്ന തടസം കോശങ്ങളെ പ്രവർത്തന രഹിതമാക്കും. ഇത് ഹൃദയസംബന്ധമായ ​ഗുരുതര സങ്കീർണതകളിലേക്ക് എത്തുക്കും.

കൂടാതെ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് നെഞ്ചിനെ കംപ്രസ് ചെയ്യുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത് ഹൃദയത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തെ ബാധിക്കും. ഇത്തരത്തിൽ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് ശ്വസനത്തെ പരിമിതപ്പെടുത്തുകയും ഹൃദയത്തിന് ആയാസം വർധിപ്പിക്കുകയും ചെയ്യുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉറക്കവും ഹൃദയാഘാതവും

ഉറക്കവും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തെ നിസാരമായി കാണരുത്. പലപ്പോഴും കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നതും ഹൃദയാഘാതവും തമ്മിൽ നേരിട്ട് ബന്ധമില്ലെങ്കിലും ഇത് ഹൃദയ പേശികളിലേക്കുള്ള രക്തയോട്ടത്തെ പൂർണമായും തടസപ്പെടുത്തുന്നു. പലപ്പോഴും ഇത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു.

കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് മറ്റു ശരീരഭാ​ഗങ്ങളെയും ദോഷകരമായി ബാധിക്കാം. ചിലരിൽ ഈ ശീലം ശ്വാസിക്കാൻ ബുദ്ധമുട്ടുണ്ടാക്കും. ഇത് നട്ടെല്ലിന് അധിക സമ്മർദ്ദം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT