Health

ഹൃദയാഘാതം തടയാന്‍ ഒഴിവാക്കാം, ഈ നാല് ശീലങ്ങള്‍

ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും അമിതമായി അടിഞ്ഞുകൂടുന്നതിനെ തുടർന്ന ഹൃദയാഘാതം സംഭവിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ് ഹൃദയാഘാതം. ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും അമിതമായി അടിഞ്ഞുകൂടുന്നതിനെ തുടർന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

ഹൃദായാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഒഴിവാക്കേണ്ട നാല് ശീലങ്ങളെ കുറിച്ച് വിദഗ്ധര്‍ പറയുന്നത്

  • സിഗരറ്റ് വലിക്കുന്നത് ഒഴിവാക്കുക.

  • മദ്യപാനം ഒഴിവാക്കുക.

  • ശീതളപാനീയങ്ങൾ ഒഴിവാക്കുക.

  • ശുദ്ധീകരിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിന് 80 ശതമാനം ശരീരഭാരം നിയന്ത്രിക്കുന്നതിലും 20 ശതമാനം വ്യായാമം ചെയ്യുന്നതിലുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

ഈ ശീലങ്ങൾ എങ്ങനെ ഹൃദയാരോ​ഗ്യത്തെ ബാധിക്കും

അമിതമായ മദ്യപാനവും പുകവലിയും ഉയർന്ന രക്തസമ്മർദ്ദം അഥവ ഹൈപ്പർടെൻഷന് കാരണമാകും. ഉയർന്ന രക്തസമ്മർദ്ദം ഒരു വ്യക്തിയുടെ ഹൃദയപേശികളിൽ സമ്മർദ്ദം ചെലുത്തും, അതിൻ്റെ ഫലമായി ഹൃദയാഘാതം സംഭവിക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങളെ നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. ഇവയിൽ അടങ്ങിയ പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അ‌ളവു പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകും. ഇത് പ്രമേഹ രോ​ഗികളിൽ ഹൃദയാഘാതത്തിനുള്ള സാധ്യത ഇരട്ടിയാണ്.

കൂടാതെ പാസ്‌ത, ബ്രെഡ്‌സ്, സ്‌നാക്ക്‌സ്, കപ്പ്‌കേക്കുകൾ തുടങ്ങിയ ശുദ്ധീകരിച്ച മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ കഴിക്കുമ്പോൾ ഇത് ശരീരം പഞ്ചസാരയാക്കി മാറ്റുകയും കൊഴുപ്പിന്റെ രൂപത്തിൽ സംഭരിക്കുകയും ചെയ്യുന്നു. ഇത് വയറിനും ആന്തരികാവയങ്ങൾക്ക് ചുറ്റം കൊഴിപ്പ് അടിഞ്ഞു കൂടാൻ കാരണമാകുന്നു. ഇത് ഹൃദയാരോ​ഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.

നെഞ്ചുവേദന, ക്ഷീണം, തലകറക്കം, വിയർപ്പ്, ഓക്കാനം, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും വിദഗ്ധര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ പുറത്ത്, നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ്

ലോകകപ്പ് തൊട്ടടുത്തെത്തി നിൽക്കെ ഇന്ത്യയ്ക്ക് തിരിച്ചടി, മുൻനിര ബാറ്റർക്ക് പരിക്ക്; പകരം ആര് ?

ഇന്‍ഡോറിന് പിന്നാലെ ഗ്രേറ്റര്‍ നോയിഡയും; മലിനജലം കുടിച്ച് നിരവധിപ്പേര്‍ക്ക് ഛര്‍ദിയും വയറിളക്കവും

ജനുവരി 12 മുതല്‍ 22 വരെ ഈ വില്ലേജ് പരിധികളില്‍ മദ്യനിരോധനം

ചായപ്പൊടിയിലെ മായം എങ്ങനെ കണ്ടെത്താം

SCROLL FOR NEXT