ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കാനുള്ള ഒരു കാരണമാണ് ഹൃദയാഘാതം. ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും അമിതമായി അടിഞ്ഞുകൂടുന്നതോടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടയപ്പെടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയാഘാതത്തെ തടയാൻ മുൻകരുതൽ പ്രധാനമാണ്.
ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ ഒഴിവാക്കേണ്ട നാല് ശീലങ്ങള്‍
സിഗരറ്റ് വലിക്കുന്നത് ഒഴിവാക്കുക.
മദ്യപാനം ഒഴിവാക്കുക.
ശീതളപാനീയങ്ങൾ ഒഴിവാക്കുക.
ശുദ്ധീകരിച്ച മാവ് കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
ഈ ശീലങ്ങൾ എങ്ങനെ ഹൃദയാരോഗ്യത്തെ ബാധിക്കും
അമിതമായ മദ്യപാനവും പുകവലിയും ഉയർന്ന രക്തസമ്മർദ്ദം അഥവ ഹൈപ്പർടെൻഷന് കാരണമാകും. ഉയർന്ന രക്തസമ്മർദ്ദം ഒരു വ്യക്തിയുടെ ഹൃദയപേശികളിൽ സമ്മർദ്ദം ചെലുത്തും, അതിൻ്റെ ഫലമായി ഹൃദയാഘാതം സംഭവിക്കാം.
ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങളെ നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. ഇവയിൽ അടങ്ങിയ പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകും. ഇത് പ്രമേഹ രോഗികളിൽ ഹൃദയാഘാതത്തിനുള്ള സാധ്യത ഇരട്ടിയാണ്.
കൂടാതെ പാസ്‌ത, ബ്രെഡ്‌സ്, സ്‌നാക്ക്‌സ്, കപ്പ്‌കേക്കുകൾ തുടങ്ങിയ ശുദ്ധീകരിച്ച മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ കഴിക്കുമ്പോൾ ഇത് ശരീരം പഞ്ചസാരയാക്കി മാറ്റുകയും കൊഴുപ്പിന്റെ രൂപത്തിൽ സംഭരിക്കുകയും ചെയ്യുന്നു. ഇത് വയറിനും ആന്തരികാവയങ്ങൾക്ക് ചുറ്റം കൊഴിപ്പ് അടിഞ്ഞു കൂടാൻ കാരണമാകുന്നു. ഇത് ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.
നെഞ്ചുവേദന, ക്ഷീണം, തലകറക്കം, വിയർപ്പ്, ഓക്കാനം, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും വിദഗ്ധര്‍ പറയുന്നു.
Heart Attack symptoms and daily habits that should avoid.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates