Sleeping Meta AI Image
Health

ഹൃദ്രോ​ഗികൾ വലതുവശം തിരി‍‍ഞ്ഞു ഉറങ്ങുന്നതാണ് ​ഗുണകരം, കാരണം...

നട്ടെല്ലിന്റെ സ്വാഭാവികമായ വളവ് നിലനിർത്താൻ വലതുവശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്.

Author : സമകാലിക മലയാളം ഡെസ്ക്

ഉറക്കം ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. അതുപോലെ തന്നെ കിടപ്പും പ്രധാനമാണ്. ശ്വാസതടസം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ വലതുവശം ചരിഞ്ഞു കിടക്കുന്നതാണ് ഉചിതം. ഇങ്ങനെ കിടക്കുമ്പോൾ ഹൃദയം നെഞ്ചിൽ അല്പം ഉയർന്ന നിലയിൽ ആയിരിക്കും. ഇത് ഹൃദയത്തിൽ സമ്മർദം കുറയ്ക്കുകയും ശ്വസനം എളുപ്പമാക്കുകയും ചെയ്യും. ഇത് ​ചില ആളുകളിൽ കൂർക്കംവലി കുറക്കാനും സഹായിക്കുന്നു.

നട്ടെല്ലിന്റെ സ്വാഭാവികമായ വളവ് നിലനിർത്താൻ വലതുവശം ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. ഇത് നടുവേദന കുറക്കാനും നല്ലതാണ്. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അനുസരിച്ച് ഇതിൽ വ്യത്യാസങ്ങൾ ഉണ്ടാവാം. ആരോഗ്യമുള്ള വ്യക്തികൾക്ക് ഇരുവശത്തും ഉറങ്ങുന്നത് സുരക്ഷിതമാണ്.

അതേസമയം, ഇടതുവശം ചരിഞ്ഞ് കിടക്കുമ്പോൾ ഗുരുത്വാകർഷണത്തിന്‍റെ സഹായത്തോടെ ആമാശയത്തിലെ ആഹാരം ചെറുകുടലിലേക്ക് എളുപ്പത്തിൽ നീങ്ങുന്നു. ഇത് ദഹനപ്രശ്നങ്ങൾ കുറക്കാൻ സഹായിക്കുന്നു. ശരീരത്തിന്‍റെ ഇടതുവശത്താണ് പ്രധാന രക്തക്കുഴലുകളായ അയോർട്ടയും വെയിനുകളും സ്ഥിതി ചെയ്യുന്നത്. ഗർഭിണികൾ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഗർഭസ്ഥ ശിശുവിലേക്കും വൃക്കകളിലേക്കും രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നു.

എന്നിരുന്നാലും, രാത്രി മുഴുവൻ സമാധാനമായി ഉറങ്ങാൻ സഹായിക്കുന്നതാണ് ഏറ്റവും നല്ല വശം. കിടക്കുമ്പോള്‍ സുഖപ്രദമായി തോന്നുള്ള വശം തിരിഞ്ഞു ഉറങ്ങുന്നതാണ് ഏറ്റവും ഉചിതം.

Heart patients sleeping pattern

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവസാന ശ്വാസം വരെ ജനങ്ങളെ സേവിക്കും'; രാജ്യം പ്രതിസന്ധിയിലാകുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആരാധന മൂത്ത് മോഹന്‍ലാലിന്റെ മുടി സൂക്ഷിച്ചു വച്ചു; പ്രാര്‍ത്ഥിച്ചത് പോലെ വന്ന അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍: ചാലി പാല

കൈ നിറയെ പണം, ബാങ്ക് എഫ്ഡിയേക്കാള്‍ കൂടുതല്‍ റിട്ടേണ്‍; അറിയാം ഈ ആര്‍ബിഐ സ്‌കീം

സൈബർ തട്ടിപ്പിനിരയായാൽ ഈ തെറ്റുകൾ അരുത്; പരാതിപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങൾ

ടാറ്റയുടെ സെവന്‍ സീറ്റര്‍ ഇവി വരുന്നു; സഫാരിയുടെ ഇവി വേര്‍ഷന്‍ ജനുവരിയില്‍