അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

ലണ്ടനിൽ അവധി ആഘോഷിച്ച് ഇന്ത്യൻ ഇതിഹാസം
Rohit Sharma ‌Ravi Shastri
Rohit Sharma, ‌Ravi Shastri x
Updated on
1 min read

ലണ്ടൻ: ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത് ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശർമ. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോയിലാണ് ആരാധകരുടെ കണ്ണുടക്കിയത്. ഈ ചിത്രത്തിലെ രോഹിത് ശർമയെ കണ്ട് ആരാധകർ അമ്പരന്നിട്ടുമുണ്ട്. കാരണം താരത്തിന്റെ ലുക്ക് തന്നെ.

മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിക്കൊപ്പമുള്ള രോഹിതിന്റെ ചിത്രം വൈറലായി മാറുകയും ചെയ്തു. നിലവിൽ 39 വയസ് കഴിഞ്ഞ രോ​ഹിതിനെ കണ്ടാൽ ഒരു 10 വയസ് കുറവ് പറയുമെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. രവി ശാസ്ത്രി തന്റെ എക്സ് അക്കൗണ്ടിലാണ് രോഹിതിനൊപ്പമുള്ള ചിത്രം പങ്കിട്ടത്. ലണ്ടനിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

ഇം​ഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത് അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്കുള്ള സ്ഥാനം കൂടുതൽ കരുത്തോടെ ഉറപ്പിച്ചാണ് മത്സരത്തിൽ കളം വിട്ടത്. താരം 110 പന്തിൽ 138 റൺസ് അടിച്ചെടുത്തു.

ഏകദിന ലോകകപ്പ് കളിച്ച് വിരമിക്കാനുള്ള ആ​ഗ്രഹത്തിലാണ് രോഹിത്. ഇതിന്റെ ഭാ​ഗമായി അദ്ദേഹം നേരത്തെ ടെസ്റ്റ്, ടി20 മത്സരങ്ങളിൽ നിന്നു വിരമിച്ചിരുന്നു.

Rohit Sharma ‌Ravi Shastri
ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!
Rohit Sharma ‌Ravi Shastri
നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍
Rohit Sharma ‌Ravi Shastri
'ഫുട്ബോളാണ് എല്ലാം, വഞ്ചനയ്ക്ക് കൂട്ടു നിൽക്കാൻ എന്നെ കിട്ടില്ല'; ഫിഫയിൽ ഇൻ‌ഫാന്റിനോ ഒറ്റപ്പെടുന്നു!
Summary

Former India captain Rohit Sharma is making the most of his break from international cricket with a vacation in London

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com