Hepatitis Symptoms Pinterest
Health

ശരീരവേദനയോടു കൂടിയ പനിയും ക്ഷീണവും, വേനൽച്ചൂടിൽ മഞ്ഞപ്പിത്ത വ്യാപനം വെല്ലുവിളിയാകുന്നു

ശരീരവേദനയോട് കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോ​ഗലക്ഷണങ്ങൾ.

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് ഏറ്റവും സൂക്ഷിക്കേണ്ട ​ഗുരുതര ആരോഗ്യപ്രശ്നമാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് എ വൈറസ് ആണ് മഞ്ഞപ്പിത്തമുണ്ടാക്കുന്നത്. ഇത് കരളിനെ നേരിട്ട് ബാധിക്കുന്നു. പ്രായമായവരിലും കുട്ടികളിലും ​ഗർഭിണികളിലുമൊക്കെ മഞ്ഞപ്പിത്തം ​ഗുരുതരമാവാനുള്ള സാധ്യത കൂടുതലാണ്.

പ്രധാനമായും മലിന ജലത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസുകൾ പകരുന്നത്. രോ​ഗികളുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസ് നേരിട്ടോ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ശരീരത്തിനുള്ളിലെത്തുമ്പോഴാണ് രോ​ഗമുണ്ടാകുന്നത്. ഏറ്റവുമധികം മലിനമാകാൻ സാധ്യയുള്ളത് ജലമാണ് അതിലൂടെ ഭക്ഷണവും മലിനമാവുന്നു. രോ​ഗികൾ ഉപയോ​ഗിക്കുന്ന വസ്തുക്കൾ ഉപയോ​ഗിക്കുക വഴിയും ഈ വൈറസ് മറ്റുള്ളവരിലേക്ക് പകരാം.

രോ​ഗ ലക്ഷണങ്ങൾ

ശരീരവേദനയോട് കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോ​ഗലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റു ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും. ലക്ഷണങ്ങൾ കണ്ടാൽ വെെകാതെ ചികിത്സിക്കണം. രക്തപരിശോധനയും ലിവർ ഫങ്ഷൻ ടെസ്റ്റും ചെയ്യേണ്ടി വരും. ലക്ഷണങ്ങൾക്ക് അനുസരിച്ചാണ് ചികിത്സ. നല്ല വിശ്രമവും ഈ സമയത്ത് ആവശ്യമാണ്. ഹെപ്പറ്റെെറ്റിസ് എയ്ക്ക് വാക്സിൻ ലഭ്യമാണ്. ‌

ഹെപ്പറ്റൈറ്റിസ് (എ), (ഇ) വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. (ബി), (സി), (ഡി) എന്നീ വിഭാഗങ്ങൾ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയുമാണ് പകരുന്നത്. വൈറസ് ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ കൂടുതൽ ദിവസമെടുക്കും.

എ, ഇ വിഭാഗങ്ങൾക്ക് ഇത് 15 ദിവസം മുതൽ 60 ദിവസം വരെ ആയേക്കാം. ബി, സി, ഡി വിഭാഗങ്ങൾക്ക് 15 മുതൽ ആറുമാസം വരെ നീണ്ടേക്കാം. നമ്മുടെ നാട്ടിൽ കൂടുതൽ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങൾ വഴിയും പകരുന്ന എ, ഇ വിഭാഗം മഞ്ഞപ്പിത്തമാണ്. കുഞ്ഞുങ്ങൾക്ക് ഇത് അത്ര ഗുരുതരമാവാറില്ലെങ്കിലും പ്രായപൂർത്തിയായവരിൽ പലപ്പോഴും ​ഗുരുതരമാകാറുണ്ട്.

എങ്ങനെ പ്രതിരോധിക്കാം

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

  • ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകുക.

  • കൈ വിരലുകളിലെ നഖങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

  • മലവിസർജനത്തിന് ശേഷം കൈകൾ വൃത്തിയായി സോപ്പ് ഉപയോ​ഗിച്ച് കഴുകണം.

  • തുറസ്സായ പ്രദേശങ്ങളിൽ മലമൂത്രവിസർജനം പാടില്ല.

  • കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുക.

  • വീടിന്റെ പരിസരത്ത് മാലിന്യങ്ങൾ കൂട്ടിയിടുന്നത് ഒഴിവാക്കുക.

  • ഈച്ചശല്യം ഒഴിവാക്കുക.

  • കന്നുകാലി തൊഴുത്തുകൾ കഴിവതും വീട്ടിൽ നിന്ന് അകലെയായിരിക്കാൻ ശ്രമിക്കുക.

  • പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

  • ഭക്ഷണസാധനങ്ങൾ എപ്പോഴും വൃത്തിയായി അടച്ചുസൂക്ഷിക്കുക.

  • പഴകിയതും മലിനമായതുമായ ഭക്ഷണസാധനങ്ങൾ കഴിക്കാതിരിക്കുക.

  • പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോ​ഗിക്കാം.

  • ഇടയ്ക്കിടെ കിണറുവെള്ളം ക്ലോറിനേറ്റ് ചെയ്തിടുക.

Summer Health Care: Hepatitis prevention and symptoms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election 2026 live: കനത്ത പോളിങ് , 60 ശതമാനം പിന്നിട്ടു, എറണാകുളം മുന്നില്‍

'അന്ന് എനിക്ക് 8 വയസ്, നിനക്ക് 12'; പ്രിയ കൂട്ടുകാരന് പിറന്നാൾ ആശംസകൾ നേർന്ന് സാനിയ അയ്യപ്പൻ

ചോറും പരിപ്പു കറിയും, ​ഗുണം കിട്ടണമെങ്കിൽ ഇങ്ങനെ കഴിക്കണം

'യുഡിഎഫിന് 100 സീറ്റുകള്‍ വരെ സാധ്യത, പേരാവൂരില്‍ ഒരു അട്ടിമറിയുണ്ടാകില്ല'

ഇന്ന് ഡേവിഡ് മില്ലർ,അന്ന് ജഡേജ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 2013ലെ മത്സരം ചർച്ചയാക്കി സോഷ്യൽ മീഡിയ (വിഡിയോ )

SCROLL FOR NEXT