Hibiscus flower Pexels
Health

'ആളെ വേണ്ടത്ര പരിചയമില്ലെന്ന് തോന്നുന്നു!' അടിമുടി ആരോ​ഗ്യ​ഗുണമുള്ള ചെമ്പരത്തി

ചർമരോ​ഗങ്ങൾക്കും ഉരദാരോ​ഗ്യത്തിനും ചെമ്പരത്തി ബെസ്റ്റാണ്.

സമകാലിക മലയാളം ഡെസ്ക്

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്ന പോലെയാണ് ചെമ്പരത്തിയുടെ കാര്യവും. അടിമുടി ആരോ​ഗ്യ​ഗുണങ്ങളുമായി തല ഉയർത്തി നിന്നാലും ചെമ്പരത്തിക്ക് ആരും വേണ്ടത്ര ​വില കൊടുക്കാറില്ല. ചെമ്പരത്തിയുടെ ഇലയും പൂവും ഇടിച്ചു പിഴുഞ്ഞുണ്ടാക്കുന്ന താളി പതിവായി ഉപയോ​ഗിക്കുന്നത് തലയിലെ താരൻ അകറ്റാൻ ഫലപ്രദമാണ്. കൂടാതെ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ടു തിളപ്പിക്കുന്ന വെള്ളം ദഹന സംബന്ധമായ അസ്വസ്ഥതകൾ നീക്കാനും ​ഗുണം ചെയ്യുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. ചർമരോ​ഗങ്ങൾക്കും ഉരദാരോ​ഗ്യത്തിനും ചെമ്പരത്തി ബെസ്റ്റാണ്.

ചെമ്പരത്തിയുടെ ആരോഗ്യ ​ഗുണങ്ങൾ

ആന്റി-ഓക്സിഡന്റ് ​ഗുണങ്ങൾ

ആന്തോസയാനിൻ എന്ന ആന്റി-ഓക്സിഡന്റിന്റെ സാന്നിധ്യമാണ് ചെമ്പരത്തിക്ക് കടുത്ത നിറം നൽകുന്നത്. ഇത് രോ​ഗപ്രതിരോധ ശേഷി കൂട്ടാനും വിട്ടുമാറാത്ത പല രോ​ഗങ്ങളെയും ചെറുക്കാൻ സഹായിക്കുന്നു. ഇവ ഫ്രീ-റാഡിക്കൽ മൂലം കോശങ്ങളിലുണ്ടാകുന്ന നാശത്തെ ചെറുക്കാൻ സഹായിക്കും.

ചർമ സംരക്ഷണം

ഇതിൽ അടങ്ങിയ വിറ്റാമിൻ ഡി ചർമസംരക്ഷണത്തിന് ​ഗുണകരമാണ്. ഇത് ശരീരത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ ഇവ ചർമത്തിന്റെ വീക്കം കുറയ്ക്കാനും സഹായിക്കും.

കരളിന്റെ ആരോ​ഗ്യം

കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണം കൊഴുപ്പു നീക്കാൻ സഹായിക്കുന്നു.

Hibiscus flower health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പല്ലു തേച്ചു കഴിഞ്ഞാൽ, ബ്രഷ് എങ്ങനെ സൂക്ഷിക്കണം

ടി20 റാങ്കില്‍ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സൂര്യകുമാര്‍ യാദവ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി അഭിഷേക്

വാജ്പേയിയെ രാഷ്ട്രപതിയാക്കി അഡ്വാനിയെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി നീക്കം നടത്തി; പുതിയ വെളിപ്പെടുത്തല്‍

ഇങ്ങനെ ചെയ്താൽ ഡ്രൈ നട്ട്സും സീഡ്‌സും കേടുവരില്ല

SCROLL FOR NEXT