Health

അവധിക്ക് ശേഷം ജോലിയില്‍ തിരിച്ചു കയറാന്‍ മടിയോ? ഈ സമ്മർദം തീർക്കാൻ ചില വഴികളുണ്ട്

നീണ്ട അവധിക്ക് ശേഷം ജോലിയില്‍ തിരിച്ചു കയറിയാലുടന്‍ നേരിടേണ്ടി വരുന്ന സമ്മര്‍ദം മുന്‍പുണ്ടായിരുന്നതിനെക്കാള്‍ വലുതായി തോന്നിയെക്കാം.

സമകാലിക മലയാളം ഡെസ്ക്

വധിക്ക് ശേഷം തിരിച്ചു ജോലിയില്‍ കയറുമ്പോഴുണ്ടാകുന്ന സമ്മര്‍ദത്തെ കുറിച്ച് ഓര്‍ത്ത് ഭയമോ മടിയോ തോന്നാറുണ്ടോ?

സമ്മര്‍ദം നിറഞ്ഞ ജോലി അന്തരീക്ഷത്തില്‍ നിന്ന് വിട്ട് മാനസികമായി വിശ്രമിക്കാന്‍ അവധിദിനങ്ങള്‍ കൂടിയെ തീരൂ. എന്നാല്‍ നീണ്ട അവധിക്ക് ശേഷം ജോലിയില്‍ തിരിച്ചു കയറിയാലുടന്‍ നേരിടേണ്ടി വരുന്ന സമ്മര്‍ദം മുന്‍പുണ്ടായിരുന്നതിനെക്കാള്‍ വലുതായി തോന്നിയെക്കാം. അവധിക്കാലത്തെ സന്തോഷം നിറഞ്ഞ അന്തരീക്ഷം നിലനിര്‍ത്താനും ജോലിയില്‍ തിരിച്ചു കയറുമ്പോഴുള്ള സമ്മര്‍ദം കുറയ്ക്കാനും ചില വഴികള്‍ ഇതാ..

ജോലികള്‍ പ്രാധാന്യമനുസരിച്ച് ക്രമപ്പെടുത്താം

നീണ്ട അവധിക്ക് ശേഷം ജോലിയിൽ തിരിച്ചു കയറുമ്പോള്‍ സ്വാഭാവികമായും സമ്മര്‍ദവും മടിയും അനുഭവപ്പെടാം. വളരെ റിലാക്സ് ആയാണ് ജോലിയില്‍ തിരിച്ചു കയറുക ആ സാഹചര്യത്തില്‍ ജോലിയുടെ അമിതഭാരം സ്വയം അടിച്ചേല്‍പ്പിക്കാതെയിരിക്കുന്നതാണ് നല്ലത്. അവധി സമയത്തെ കെട്ടിക്കിടക്കുന്ന ജോലികള്‍ പ്രാധാന്യമനുസരിച്ച് ക്രമപ്പെടുത്തി ഓരോന്നായി തീര്‍ക്കാന്‍ ശ്രമിക്കുക. എല്ലാം ഒരുമിച്ച് ചെയ്യുന്നത് സമ്മര്‍വും നിങ്ങളുടെ ആനന്ദവും ഇല്ലാതാക്കും.

അവധിക്കാല വിശേഷം

അവധിക്കാലത്തെ കുറിച്ച് സഹപ്രവര്‍ത്തകരോട് പങ്കുവെക്കുന്നത് ജോലി അന്തരീക്ഷത്തിലേക്ക് സമ്മർദമില്ലാതെ തിരിച്ചു കൊണ്ടുവരാൻ സഹായിക്കും. കൂടാതെ ആരോ​ഗ്യവും ക്ഷേമവും നിലനിർത്തേണ്ടതിന് സാമൂഹ്യമായി ബന്ധപ്പെടേണ്ടത് പ്രധാനമാണ്.

ടീ ബ്രേക്ക്

നീണ്ട അവധിക്ക് ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ ജോലിയുടെ അന്തരീക്ഷം നിങ്ങളെ സമ്മര്‍ദത്തിലാക്കാം. ഇത് ഒഴിവാക്കാന്‍ ഇടയ്ക്ക് ഇടവേളയെടുത്ത് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒരു ടീ ബ്രേക്ക് എടുത്ത് പുറത്തിറങ്ങുന്നത് പെട്ടെന്നുള്ള സമ്മർദത്തിൽ നിന്ന് പുറത്തു കടക്കാൻ സഹായിക്കും.

അവധി മൂഡ് വീട്ടിൽ ചെലവാക്കാം

ജോലി തീര്‍ത്ത് കൃത്യസമയത്ത് വീട്ടിലെത്തുന്നതും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതും നിങ്ങളുടെ അവധിക്കാലം സന്തോഷം നീണ്ടു നില്‍ക്കാനും സമ്മർദം കുറയ്ക്കാനും സഹായിക്കും. ടിവി പോലുള്ളവയുടെ മുന്നില്‍ സമയം ചിലവഴിക്കാതെ ശാരീരികമായി സജീവമാകുന്നത് നിങ്ങളെ കൂടുതൽ ഉന്മേഷമുള്ളവരാക്കും.

സഹിഷ്ണുതയോടെ സഹപ്രവര്‍ത്തകരെ കേള്‍ക്കാം

സഹപ്രവർത്തകരോട് സഹിഷ്ണുത പുലർത്തുക. ഒരു പ്രശ്നത്തിന് പരിഹാരമില്ലെന്ന് നിരന്തരം പരാതിപ്പെടുന്ന സഹപ്രവർത്തകർക്ക് പെട്ടെന്ന് സമ്മർദം സൃഷ്ടിക്കാൻ കഴിയും. പ്രത്യേകിച്ച് സമ്മര്‍ദമില്ലാത്ത ഒരു അവധിക്കാലത്തിന് ശേഷം മടങ്ങിയെത്തുമ്പോള്‍. എന്നാല്‍ ക്ഷമയോടെ, സഹിഷ്ണുതയോടെ, ഗൗരവമായി എടുക്കാതെ അവര്‍ പറയുന്നത് ശ്രദ്ധിക്കാൻ ശ്രമിക്കുക.

ഒരാഴ്ചകൊണ്ട് ചെയ്യേണ്ടത് ഒരു ദിവസത്തില്‍ തീര്‍ക്കാന്‍ ശ്രമിക്കരുത്

അവധി കഴിഞ്ഞെത്തിയ ആവേശത്തില്‍ എല്ലാ ജോലികളും തീര്‍ക്കമെന്ന് കരുതി എല്ലത്തിനോടും യെസ് പറയരുത്. തീര്‍ക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള ജോലികള്‍ മാത്രം ഏറ്റെടുക്കുക. ജോലിക്ക് അപ്രാപ്യമായ സമയപരിധി നിശ്ചയിക്കുകയോ അനാവശ്യമായ അപ്പോയിൻ്റ്മെൻ്റുകൾ നടത്തുകയോ ചെയ്യുന്നത് ഒഴിവാക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT