ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

ഭാവിയിലെ ആവശ്യവും തൊഴിൽ സാധ്യതകളും മുന്നിൽ കാണുന്ന ചില നിർദ്ദേശങ്ങളാണ് ആരോഗ്യ, ക്രിയേറ്റീവ് മേഖലകളെ അടിസ്ഥാനമാക്കി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ബജറ്റിൽ കാണാനാകുന്നത്.
Union Budget 2026,Orange Economy education,
Explore the key proposals in the Key proposals in the 2026 Union Budget related to higher education, Orange Economy education, healthcare education, and emerging job opportunities across these sectors AI Gemini
Updated on
2 min read

ആരോഗ്യ, സർഗാത്മക മേഖലയിലെ വിദ്യാഭ്യാസത്തിനും തൊഴിലിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇത്തവണത്തെ കേന്ദ്ര സർക്കാർ ബജറ്റ്. ആരോഗ്യ, ഓറഞ്ച് ഇക്കോണമി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള നിർദ്ദേശങ്ങളിൽ ശ്രദ്ധേയമായവ.

വിദ്യാഭ്യാസ രംഗത്ത് പൊതുവിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും തൊഴിൽ മേഖലയിൽ അവശ്യമായ നൈപുണികൾ പരിശീലിപ്പിക്കുക എന്നതിലേക്ക് ഊന്നൽ നൽകുന്നവയാണ് പല നിർദ്ദേശങ്ങളും ഗവേഷണം മുതൽ നൈപുണ്യ പരിശീലനം വരെയുള്ളവയിൽ ഇത് വിന്യസിക്കപ്പെടുന്നു.

ഫാർമസ്യൂട്ടിക്കൽ വിദ്യാഭ്യാസം, ക്ലിനിക്കൽ പരിശീലനം, ഗവേഷണ മേഖല എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് ബയോ ഫാർമ മേഖലയിൽ പതിനായിരം കോടിയുടെ വികസന പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് (NIPER) സ്ഥാപിക്കും. ഏഴ് എൻ ഐ പി ഇ ആറുകൾ നവീകരിക്കും.

Union Budget 2026,Orange Economy education,
കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

വിദ്യാഭ്യാസം , തൊഴിൽ, സംരംഭം എന്നിവ ഉൾപ്പെടുന്ന ഉന്നതാധികാര സ്റ്റാൻഡിങ് കമ്മിറ്റി രൂപീകരിക്കും. തൊഴിൽ സൃഷ്ടിക്കൽ, സേവനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും കയറ്റുമതി, എഐ അധിഷ്ഠിത കഴിവുകളുടെയും തൊഴിൽ ആവശ്യകതകളും തമ്മിൽ ബന്ധിപ്പിക്കുക എന്നിവയിൽ കമ്മിറ്റി ശ്രദ്ധ കേന്ദ്രീകരിക്കും, ഇത് തൊഴിൽ വിപണിയുടെ ആവശ്യകതളെ അടിസ്ഥാനമാക്കി ഉന്നത വിദ്യാഭ്യാസത്തെ സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്നതായിരിക്കും.

ആരോഗ്യ, പരിചരണ സേവനങ്ങളിലും യൂണിയൻ ബജറ്റ് ശ്രദ്ധയൂന്നുണ്ട്. ആരോഗ്യ സംരക്ഷണ മേഖലയിൽ, ഒപ്‌റ്റോമെട്രി, അനസ്‌തേഷ്യ ടെക്‌നോളജി, അപ്ലൈഡ് സൈക്കോളജി, ബിഹേവിയറൽ ഹെൽത്ത് എന്നിവയുൾപ്പെടെ തെരഞ്ഞെടുത്ത 10 വിഷയങ്ങളിൽ അലൈഡ് ഹെൽത്ത് പ്രൊഫഷണൽ (എഎച്ച്‌പി) വിദ്യാഭ്യാസം വ്യാപിപ്പിക്കും.

ആശുപത്രികളിലെയും കമ്മ്യൂണിറ്റി ഹെൽത്ത് സംവിധാനങ്ങളിലും നേരിടുന്ന മാനവവിഭവശേഷി ക്ഷാമം പരിഹരിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ലക്ഷം അലൈഡ് ഹെൽത്ത് പ്രൊഫഷണ (എഎച്ച്‌പി)ലുകൾക്ക് പരിശീലനം നൽകും.

Union Budget 2026,Orange Economy education,
JEE Main 2026 Session 2: രജിസ്ട്രേഷൻ ഫെബ്രുവരി ഒന്നിന് ആരംഭിക്കും,ഫെബ്രുവരി 25 വരെ അപേക്ഷിക്കാം

വയോജനങ്ങളുടെ കാര്യത്തിൽ , ദീർഘകാല പരിചരണ സംവിധാനം രൂപീകരിക്കാനുള്ള നിർദ്ദേശവുമുണ്ട്. ഇതിനായി വെൽനസ്, യോഗ പ്രാക്ടീഷണർ, ഉൾപ്പെടെയുള്ള മൾട്ടി-സ്കിൽഡ് കെയർഗിവേഴ്സിന് പരിശീലനം നൽകും, അടുത്ത വർഷങ്ങളിൽ പരിശീലനം ലഭിച്ച 1.5 ലക്ഷം കെയർഗിവർമാരുടെ സേവനം സമൂഹത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിൽ.

കൂടാതെ, മെഡിക്കൽ വാല്യൂ ടൂറിസത്തിനായി അഞ്ച് ഹബ്ബുകൾ രൂപീകരിക്കും- ആരോഗ്യ സംരക്ഷണം വിദ്യാഭ്യാസം, രോഗനിർണയം, പുനരധിവാസം, പോസ്റ്റ്-കെയർ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ഇവ. ഈ ഹബ്ബുകൾ ഡോക്ടർമാർ, അനുബന്ധ ആരോഗ്യ വിദഗ്ധർ, സപ്പോട്ട് സ്റ്റാഫ് എന്നിവർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കും.

പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾക്കും ബജറ്റ് ഊന്നൽ നൽകുന്നുണ്ട്. മൂന്ന് പുതിയ ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിലൂടെ സർക്കാർ ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Union Budget 2026,Orange Economy education,
സിയുഇടി യുജി 2026: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം ഫെബ്രുവരി നാല് വരെ നീട്ടി

സർഗാത്മക വ്യവസായ (ക്രിയേറ്റീവ് ഇൻഡസ്ട്രി) മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന പദ്ധതികൾ ബജറ്റിലുണ്ട്.

ഇന്ത്യയിലെ ഓറഞ്ച് സമ്പദ് വ്യവസ്ഥയുടെ തൊഴിൽ നിക്ഷേപ സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ടാണ് ഈ മേഖലയിൽ ഊന്നൽ നൽകിയിട്ടുള്ളത്.

പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID), 15,000 സ്കൂളുകളിൽ കൊണ്ട​ന്റ്ക്രിയേഷൻ ലാബുകൾ നടപ്പാക്കാനുള്ള തീരുമാനവും ഭാവിയിൽ ഈ മേഖലയിലെ തൊഴിൽ സാധ്യതകൾ മുന്നിൽ കണ്ടാണ്. ഭാവന, ബൗദ്ധിക സ്വത്തവകാശം, സംസ്കാരം, സാങ്കേതിക വിദ്യ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളുടെ സാധ്യതകൾ ലോകമെമ്പാടും വർദ്ധിച്ചുവരുന്നതിന് ആവശ്യമായ മാനവ വിഭവശേഷി രൂപീകരിക്കുക എന്നതിന് ഈ മേഖലയിലെ ഊന്നൽ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

15,000 സ്‌കൂളുകളിലും 500 കോളജുകളിലുമായി ആനിമേഷൻ, വിഷ്വൽ ഇഫക്‌റ്റുകൾ, ഗെയിമിങ്, കോമിക്‌സ് (AVGC) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കൊണ്ട​ന്റ് ക്രിയേറ്റഷൻ ലാബുകൾ രൂപീകരിക്കണം എന്ന നിർദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്. ഇതിനുള്ള ചുമതല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജിഇൻസ്റ്റിറ്റ്യൂട്ടിനായിരിക്കും. ഇത് കൂടി കണ്ടുകൊണ്ട് ഇൻസ്റ്റ്യൂട്ടി​ന്റെ പദവി ഉയർത്തും.

ചലഞ്ച് ബേസ്ഡ് മോഡലിനെ അടിസ്ഥാനമാക്കി ഉന്നത വിദ്യാഭ്യാസ മേഖലയെ കാലാനുസൃതമായി പുനർവിഭാവനം ചെയ്യുമെന്നും പറയുന്നു.

Summary

Education News: Key Union Budget 2026 proposals for higher education, Orange Economy education, healthcare education, and emerging job opportunities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com