ഐസിഎംആർ മാര്‍ഗനിര്‍ദേശം 
Health

പുറത്തുനിന്നുള്ളത് മാത്രമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും നിങ്ങളെ രോ​ഗിയാക്കാം; മുന്നറിയിപ്പുമായി ഐസിഎംആർ

ഭക്ഷണത്തിൽ കൊഴുപ്പും പഞ്ചസാരയും കൂടുമ്പോൾ അധികമാകുന്ന കലോറി അമിതവണ്ണം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും

സമകാലിക മലയാളം ഡെസ്ക്

പുറത്തുനിന്നുള്ള ഭക്ഷണത്തെക്കാൾ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ആരോ​ഗ്യത്തിന് നല്ലതെന്നാണ് എല്ലാവരുടെയും പൊതുധാരണ. എന്നാൽ അവിടെയും ജാ​ഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആർ). ഉയർന്ന തോതിൽ കൊഴുപ്പും ഉപ്പും പഞ്ചസാരയും ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അത് അനാരോ​ഗ്യകരമാണെന്ന് ഐസിഎംആർ അടുത്തിടെ പുറത്തിറക്കിയ 17 ഡയറ്ററി മാർ​ഗനിർദേശങ്ങളിൽ പറയുന്നു.

ഭക്ഷണത്തിൽ കൊഴുപ്പും പഞ്ചസാരയും കൂടുമ്പോൾ അധികമാകുന്ന കലോറി അമിതവണ്ണം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് ശരീരത്തിന് അവശ്യമായ അമിനോ ആസിഡുകളും ഫാറ്റി ആസിഡും മൈക്രോന്യൂട്രിയന്റുകളും ലഭിക്കാത്ത അവസ്ഥയുണ്ടാക്കാമെന്നും ഐസിഎംആര്‍ വിദഗ്ധര്‍ പറയുന്നു. ഇത് വിളര്‍ച്ച, ധാരണാശേഷിക്കുറവ്, ഓര്‍മ്മശക്തിക്കുറവ്, പ്രമേഹം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നും മാര്‍ഗ്ഗരേഖ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്റെ പരമാവധി അളവ് അഞ്ച് ​ഗ്രാമും പഞ്ചസാരയുടേത് 25 ​ഗ്രാമുവാണ്. ഒരു ദിവസം 2000 കിലോ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതില്‍ 10 ഗ്രാമിലധികം സാച്ചുറേറ്റഡ് കൊഴുപ്പ് ഉണ്ടാകാന്‍ പാടില്ലെന്നും ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നു. ചിപ്‌സ്, സോസുകള്‍, ബിസ്‌കറ്റ്, ബേക്കറി ഉത്പന്നങ്ങള്‍, അച്ചാർ, പപ്പടം എന്നിവയിലെല്ലാം ഉപ്പും പ‍ഞ്ചസാരയും അധികം ചേർക്കുമെന്നും ഐസിഎംആർ മുന്നിറിയിപ്പ് നൽകുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT