Dark circle under eye Meta AI Image
Health

മേക്കപ്പിട്ടിട്ടും രക്ഷയില്ല, കണ്ണിനു താഴത്തെ കറുപ്പ് മാറാൻ വീട്ടിൽ തന്നെ പരിഹാരമുണ്ട്

കണ്ണിന് താഴത്തെ കറുപ്പ് നീക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണഅ ഉരുളക്കിഴങ്ങ്.

സമകാലിക മലയാളം ഡെസ്ക്

മ്മുടെ മുഖത്തിൽ ആദ്യം ശ്രദ്ധിക്കുന്നത് കണ്ണായതു കൊണ്ട് തന്നെ കണ്ണിന് താഴത്തെ കറുപ്പ് പെട്ടെന്ന് ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റും. മേക്കപ്പിട്ടു മറയ്ക്കാൻ ശ്രമിച്ചാലും ചിലരുടെയും മായാതെ നീണ്ടു നിൽക്കും. എന്നാൽ ഇനി ടെൻഷൻ വേണ്ട, കണ്ണിന് താഴത്തെ കറുപ്പ് നീക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഇതാ:

ഉരുളക്കിഴങ്ങ്

കണ്ണിന് താഴത്തെ കറുപ്പ് നീക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണഅ ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നീരെടുത്ത് അതിലേക്ക് അൽപം വെള്ളരി നീരു കൂടി ചേർത്ത് കണ്ണിന് താഴെ പുരട്ടാം. ഇത് ദിവസവും ചെയ്യുന്നത് കണ്ണിന് താഴത്തെ കറുപ്പ് മാറാൻ സഹായിക്കും. അല്ലെങ്കിൽ ഉരുളക്കിഴങ്ങ് വട്ടത്തിൽ അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുന്നതും നല്ലതാണ്.

വെള്ളരിക്ക

കണ്ണിന് താഴത്തെ കറുപ്പ് അകറ്റാൻ സഹായിക്കുന്ന മറ്റൊന്നാണ് വെള്ളരിക്ക. വെള്ളരിക്ക വട്ടത്തിൽ അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും എന്നുറപ്പ്.

കോഫി

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നീക്കാൻ കാപ്പിപ്പൊടി നല്ലതാണ്. ഇതിനായി രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് തുടർച്ചയായി ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

വെളിച്ചെണ്ണ

കണ്ണിനു താഴെ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കുന്നത് മറ്റൊരു മികച്ച പരിഹാരമാണ്. വെളിച്ചെണ്ണ കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യണം. ഇത് കണ്ണിനു താഴെയുള്ള കറുപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. ഇതൊന്നും കൂടാതെ ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുന്നത് നല്ലതാണ്. ഇത് കണ്ണുകൾക്ക് കുളിർമ നൽകുമെന്ന് മാത്രമല്ല കണ്ണിനു താഴെ കറുപ്പ് നിറം വരാതെ സൂക്ഷിക്കുകയും ചെയ്യും.

Home Remedy to avoid darkness under eye

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരള' അല്ല ഇനി 'കേരളം'; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദര്‍ശനം നാളെ; അറിയാം ഐതീഹ്യവും പ്രത്യേകതകളും

'ആ സ്‌നേഹം എന്നും ഓര്‍മ്മിക്കപ്പെടും'; ആരാധകന്റെ വേര്‍പാടില്‍ നിവിന്‍ പോളി

ലക്ഷ്യം കന്നി രഞ്ജി കിരീടം; ഫൈനലില്‍ കര്‍ണാടകയ്‌ക്കെതിരെ മിന്നും തുടക്കമിട്ട് ജമ്മു കശ്മീര്‍

'വില്ലനും രക്ഷകനുമൊക്കെ ആണെങ്കിലും നേർക്കുനേർ വന്നാൽ കെട്ടിപിടിക്കും'; വൈറലായി 'കൽക്കി 2' ലൊക്കേഷൻ ചിത്രങ്ങൾ

SCROLL FOR NEXT