വേനൽക്കാലത്ത് പച്ചവെള്ളം മാത്രം കുടിച്ചിട്ടു കാര്യമില്ല!

ദാഹം മാറാന്‍ വെള്ളം മാത്രം കുടിക്കുമ്പോൾ സോഡിയത്തിന്റെ അഭാവത്തെ തുടർന്നു താപശോഷണവും പേശികൾക്കു കോച്ചി വലിവും ഉണ്ടാകാം
Cold water in summer, soft drink
Cold water in summer, soft drinkMeta AI Image
Updated on
1 min read

ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ നല്ല തണുത്ത കോളയോ സോഫ്റ്റ് ഡ്രിങ്ക്സോ കുടിക്കാൻ തോന്നുന്നത് സ്വാഭാവികം. താൽക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും ദാഹവും തളർച്ചയും ഇരട്ടിവേ​ഗത്തിൽ തിരിച്ചെത്തും. സോഫ്റ്റ് ഡ്രിങ്ക്സിൽ അടങ്ങിയിരിക്കുന്ന കഫീൻ മൂത്രം അമിതമായി ഉൽപാദിപ്പിക്കുകയും മൂത്രത്തിലൂടെ ജലാംശം സോഡിയം എന്നിവ നഷ്ടമാകാനും അമിതദാഹത്തിനും ക്ഷീണത്തിനും കാരണമാവുകയും ചെയ്യുന്നു.

കാർബണേറ്റഡ് ഡ്രിങ്ക്സ് കുടിക്കുന്നതിലൂടെ ​വയറ് വീർക്കൽ, ​ഗ്യാസ്ട്രബിൾ, വിശപ്പില്ലായ്മ, വയറ്റിൽ അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു. ഇത്തരം ഡിങ്ക്സ് കുടിക്കുമ്പോൾ ആമാശയത്തിലെത്തുന്ന കാർബൺ ഡൈ ഓക്സൈഡ് വാതകമാണ് വില്ലൻ.

മാത്രമല്ല, സോഫ്റ്റ് ഡ്രിങ്ക്സിന്റെ തുടർച്ചയായ ഉപയോഗം ഫാറ്റിലിവറിനും പൊണ്ണത്തടിക്കും അസ്ഥിശോഷണത്തിനും കാരണമാകാം. അതുകൊണ്ട് തന്നെ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് വേനൽക്കാലത്ത് കുടിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം.

ശരീരം വിയർക്കുമ്പോൾ ജലാംശം മാത്രമല്ല, സോഡിയം പോലുള്ള ലവണങ്ങളും നഷ്ടപ്പെടുന്നുണ്ട്. ഇതാണ് ക്ഷീണത്തിനും തളർച്ചയ്ക്കും കാരണമാകുന്നത്. ദാഹം മാറാന്‍ വെള്ളം മാത്രം കുടിക്കുമ്പോൾ സോഡിയത്തിന്റെ അഭാവത്തെ തുടർന്നു താപശോഷണവും പേശികൾക്കു കോച്ചി വലിവും ഉണ്ടാകാം.

വേനൽച്ചൂടിൽ അധ്വാനത്തെ തുടർന്നോ കായിക പരിശീലനത്തിനിടയിലോ തളർന്നു വരുന്നവർക്ക് കുടിക്കാന്‍ വെറും വെള്ളം മാത്രം കൊടുക്കാതെ ഉപ്പും പഞ്ചസാരയും ചേർത്തു തയാറാക്കിയ പാനീയമോ വിപണിയിൽ ലഭ്യമായ ഒആർഎസ് പായ്ക്കറ്റുകള്‍ കൊണ്ടു തയാറാക്കിയ ലായനിയോ നൽകണം.

Cold water in summer, soft drink
ചിക്കന്‍ കഴിച്ചാല്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കണം, കോംബിനേഷനിലുമുണ്ട് കാര്യം

വേനൽച്ചൂടിനെ മറികടക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • ദിവസവും കുറഞ്ഞത് രണ്ടു ലിറ്റർ വെള്ളം കുടിക്കണം.

  • രാവിലെ ഉറക്കം ഉണർന്ന ശേഷം രണ്ട് ​ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കാം.

  • ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം, സംഭാരം തുടങ്ങിയവ വേനൽക്കാലത്ത് ക്ഷീണം മാറ്റാൻ നല്ലതാണ്.

  • വേനൽക്കാലത്ത് പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. വാട്ടർബോട്ടിലിൽ തിളപ്പിച്ചാറിയ വെള്ളം കരുതാം.

  • ജലാംശം അടങ്ങിയ തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി, കുക്കുമ്പർ പോലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.

  • കരൾ-വൃക്ക രോ​ഗങ്ങളുള്ളവർ ശരീരവീക്കമുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം വെള്ളത്തിന്റെ അളവു ക്രമീകരിക്കുക.

Cold water in summer, soft drink
പ്രമേഹരോ​ഗികൾക്ക് കേൾവി നഷ്ടപ്പെടാനുള്ള സാധ്യത ഇരട്ടി, ശ്രദ്ധിക്കാതെ പോകുന്ന ആദ്യ ലക്ഷണം

വേനൽക്കാലത്ത് ശരീരത്തിലെ താപനില കുറച്ചു വയ്ക്കേണ്ടതും പ്രധാനമാണ്. താപശോഷണത്തെ തുടർന്നും സൂര്യാഘാതത്തെ തുടർന്നും തളർന്നവശരായവരുടെ ശരീരം തണുത്തവെള്ളത്തിൽ മുക്കിയ തുണികൊണ്ടു തുടർച്ചയായി തുടയ്ക്കണം. ശരീരത്തിൽ തണുത്ത വെള്ളം സ്പ്രേ ചെയ്തിട്ടു ഫാനിന്റെ കാറ്റ് ഏൽപിക്കുന്നതും ശരീരം തണുക്കാൻ നല്ലതാണ്.

Summary

Reasons that why you should avoid drinking soft drinks in hot weather

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com