ചിക്കന്‍ കഴിച്ചാല്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കണം, കോംബിനേഷനിലുമുണ്ട് കാര്യം

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ഒരു ശക്തമായ ആന്റിഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് സംയുക്തമാണ്.
Kerala Chicken Meals, healthy food combinations
Kerala Chicken Meals, healthy food combinationsPinterest
Updated on
2 min read

മ്മൾ കഴിക്കുന്ന മിക്ക ഭക്ഷണങ്ങളും പോഷകങ്ങൾ നിറഞ്ഞതാണ്, എന്നാൽ പലപ്പോഴും അതിന്റെ ​ഗുണഫലങ്ങൾ ലഭ്യമാകുന്നില്ലെന്നതാണ് സത്യം. അതിന്റെ പ്രധാന കാരണം കോമ്പിനേഷനിൽ ഉണ്ടാകുന്ന പിഴവാണ്. അതായത്, പല ചേരുവകൾ ഒന്നിക്കുമ്പോഴാണ് അവയുടെ പോഷകശക്തി കൂടുന്നത്. ഇതാണു ഭക്ഷണ സംയോജനം അഥവാ ഫൂഡ് സിനർജി (Food Synergy) എന്ന ആശയത്തിന്റെ അടിത്തറ.

നാം കഴിക്കുന്ന ആഹാരത്തിൽ അടങ്ങിയിരിക്കുന്ന പല പോഷകങ്ങളും നമ്മുടെ ശരീരത്തിലേക്കു വേണ്ട രീതിയിൽ ആഗിരണം ചെയ്യുന്നതിനു തടസ്സം വരാം. ഇതിനു കാരണായ പല ഘടകങ്ങളും നാം കഴിക്കുന്ന അതേ ആഹാരത്തിൽ തന്നെ അടങ്ങിയിരിക്കാം. എന്നാൽ, ശരിയായ രീതിയിൽ ചില കോമ്പിനേഷനുകൾ ചേർത്തു കഴിക്കുമ്പോൾ അവയുടെ ഗുണങ്ങൾ വർധിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

ഇരുമ്പും വിറ്റാമിൻ സിയും

പരിപ്പ്, ചീര, ചിക്കൻ പോലുള്ള ഇരുമ്പിൻ്റെ അംശം കൂടുതലടങ്ങിയ ഭക്ഷണങ്ങൾ വിറ്റാമിൻ സി (സിട്രസ് പഴങ്ങൾ, തക്കാളി തുടങ്ങിയവ) അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ശരീരത്തിലേക്ക് ഇരുമ്പിൻ്റെ അംശം കാര്യക്ഷമമായി ആഗിരണം ചെയ്യാൻ സഹായിക്കും.

ചീര വിഭവത്തിൽ അൽപം നാരങ്ങ നീരു കൂടി ചേർത്തൂ നോക്കൂ, ഇത് ഭക്ഷണത്തിൻ്റെ പോഷകങ്ങൾ വർധിക്കാൻ സഹായിക്കും. സാലഡ് തയ്യാറാക്കുമ്പോൾ നാരങ്ങ അല്ലെങ്കിൽ തക്കാളി ചേർക്കാവുന്നതാണ്.

ആരോഗ്യകരമായ കൊഴുപ്പും പച്ചക്കറികളും

ഒലിവ് ഓയിൽ, അവക്കാഡോ എന്നിവ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ, കരോട്ടിനോയിഡുകൾ അതായതു ഓറഞ്ച്, മഞ്ഞ നിറമുള്ള പച്ചക്കറികൾക്കൊപ്പം കഴിക്കുമ്പോൾ വിറ്റാമിൻ എയുടെ ആഗിരണം ഫലപ്രദമായി നടക്കും.

പയർവർഗങ്ങൾ (ചെറുപയർ, ഉഴുന്ന്) ധാന്യങ്ങളോടൊപ്പം (അരി, ഗോതമ്പ്) കഴിക്കുമ്പോൾ പ്രോട്ടീൻ ലഭ്യത വർധിപ്പിക്കുന്നു. ഇതു ശരീരത്തിന് ആവശ്യമായ എല്ലാ അത്യാവശ്യ അമിനോ ആസിഡുകളും നൽകുന്നു.

പയറുവർഗങ്ങൾക്കൊപ്പം ധാന്യങ്ങൾ

ബീൻസ്, ചെറുപയർ പോലുള്ള പയറുവർഗങ്ങളിൽ ലൈസിൻ എന്ന അമിനോ ആസിഡ് ധാരാളമുണ്ടെങ്കിലും മെഥിയോനിൻ കുറവാണ്. ഇവ ധാന്യങ്ങളിൽ അടങ്ങിയിട്ടുണ്ട്. അപ്പോൾ ഇവ ഒരുമിച്ചു കഴിക്കുമ്പോൾ പ്രോട്ടീൻ നന്നായി ലഭിക്കുന്നു.

മഞ്ഞളും കുരുമുളകും കൊഴുപ്പും

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ഒരു ശക്തമായ ആന്റിഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് സംയുക്തമാണ്. എന്നാൽ ശരീരം ഇത് എളുപ്പത്തിൽ ആഗിരണം ചെയ്യുന്നില്ല. കുരുമുളകിലെ പൈപ്പറിനും അതുപോലെ കൊഴുപ്പും (എണ്ണ, പാൽ, നട്ട്സ്) ചേർന്നാണ് കഴിക്കുന്നതെങ്കിൽ കുർക്കുമിന്റെ ജൈവലഭ്യത വൻതോതിൽ വർധിക്കുന്നു.

Kerala Chicken Meals, healthy food combinations
ചോറ് പാടേ ഉപേക്ഷിച്ച് ക്ലീൻ ഡയറ്റ്, ആരോ​ഗ്യത്തിന് സുരക്ഷിതമോ?

തക്കാളിയും ഒലിവ് ഓയിലും

തക്കാളിയിലെ ഒരു ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ കൊഴുപ്പിൽ ലയിക്കുന്നതാണ്. തക്കാളി ഒലിവ് ഓയിലിൽ വഴറ്റുക. അപ്പോൾ അതിന്റെ ഹൃദയ സംരക്ഷണഗുണങ്ങൾ കൂടുതൽ ലഭിക്കും.

ചോറും പ്രോട്ടീനും നാരുകളും

വെള്ളയരി ചോറ് മാത്രം കഴിക്കുന്നതു രക്തത്തിലെ പഞ്ചസാരയുടെ അളവു വർധിപ്പിക്കും. നാരുകളും പ്രോട്ടീനും അടങ്ങിയ പച്ചക്കറികളും പയറുവർഗങ്ങളും അല്ലെങ്കിൽ മാംസ ഭക്ഷണങ്ങൾ ഒരുമിച്ചു കഴിക്കുമ്പോൾ ഫൈബർ-പ്രോട്ടീൻ കോംബോ ദഹനം മന്ദഗതിയിലാക്കുകയും എളുപ്പത്തിൽ ദഹിച്ചു രക്തത്തിൽ പഞ്ചസാരയുടെ അളവു കൂട്ടുന്നതു തടയുകയും പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നു.

Kerala Chicken Meals, healthy food combinations
'ഇനി ആയുഷ്കാലം ബീഫ് കഴിക്കാൻ പറ്റില്ലേ?' റെഡ്മീറ്റും ചിക്കൻ്റെ കരളും യൂറിക് ആസിഡും, വൈറലായി ഡോക്ടറുടെ കുറിപ്പ്

പ്രീബയോട്ടിക്കുകളും പ്രോബയോട്ടിക്കുകളും

പ്രീബയോട്ടിക്കുകൾ (ഏത്തപ്പഴം, ഓട്സ് പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ), പ്രോബയോട്ടിക്കുകൾ (തൈര്, കെഫീർ പോലുള്ളവ) ചേർത്തു കഴിക്കുമ്പോൾ കുടലിലുള്ള നല്ല ബാക്റ്റീരിയയുടെ വളർച്ചയെയും പ്രവർത്തനത്തെയും മെച്ചപ്പെടുത്താനും ദഹനം, പ്രതിരോധശേഷി, മാനസികാവസ്ഥ എന്നിവമെച്ചപ്പെടുത്താനും ഏറെ സഹായകരമാണ്.

Summary

Best Food combinations for better nutrition absorption

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com