Eating Homely food Meta AI Image
Health

ഹോട്ടിലെ ഭക്ഷണത്തോട് 'നോ' പറയാം! വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന് പലതുണ്ട് ​ഗുണം

പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിനെക്കാൾ വളരെ ചെലവു കുറവാണ് വീട്ടിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

വീട്ടിലുണ്ടാക്കുന്നതിനെക്കാൾ ഹോട്ടലിലെ ഭക്ഷണം ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. ഹോട്ടലിലെ പോലെ വീട്ടിലെ ഭക്ഷണത്തിന് പലപ്പോഴും രുചിയും നിറവും ഘടനയും ഉണ്ടാകണമെന്നില്ല. പല രാസപദാർഥങ്ങളും അവയിൽ ചേർക്കാനുള്ള സാധ്യതയുണ്ട്. ഭക്ഷണത്തിലെ ചേരുവകൾ അറിഞ്ഞ് വിശ്വസ്തമായി കഴിക്കണമെങ്കിൽ അത് വീട്ടിലുണ്ടാക്കണം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതു കൊണ്ത് ഇത് മാത്രമല്ല, പലതുണ്ട് ​ഗുണങ്ങൾ.

ജേണൽ ഓഫ് നൂട്രീഷൻ 2023ലെ പഠനം പ്രകാരം, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നവർ, മറ്റുള്ളവരെക്കാൾ കുറഞ്ഞ അളവിലെ കാലറിയും മധുരവുമാണ് ശരീരത്തിലേക്ക് എടുക്കുന്നത്.

പോക്കറ്റ് കാലിയാകില്ല

പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിനെക്കാൾ വളരെ ചെലവു കുറവാണ് വീട്ടിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നത്. ഭക്ഷണം ഓർഡർ ചെയ്യുകയാണെന്നിരിക്കട്ടെ, ഭക്ഷണത്തിനൊപ്പം ഡെലിവറി ചാർജും ടാക്സുമെല്ലാം കഴിയുമ്പോൾ വലിയ തുക നൽകേണ്ടതായി വരും. പലപ്പോഴും ഭക്ഷണത്തിന്റെ രുചിയും മണവും കൂട്ടുന്നതിന് അമിതമായ എണ്ണയും ബട്ടറും ഉപ്പുമൊക്കെ ചേർത്താണ് ഹോട്ടലുകളിൽ ഭക്ഷണം ഉണ്ടാക്കുന്നത്. ഇത് ആരോ​ഗ്യത്തിന് ഒരിക്കലും സുരക്ഷിതമായിരിക്കില്ല. വീട്ടിലെ ഭക്ഷണത്തിന്റെ ഇരട്ടി കൊഴുപ്പും കാലറിയും ഹോട്ടൽ ഭക്ഷണത്തിൽ അടങ്ങിയിട്ടുണ്ടെന്നാണ് അമേരിക്കൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

വൃത്തിയുള്ള ഭക്ഷണം

പുറത്തുനിന്നുള്ള ഭക്ഷണത്തിന് വൃത്തിയുടെയോ ശുചിത്വത്തിന്റെയോ കാര്യത്തിൽ ​ഗ്യാരന്റി പറയാനാകില്ല. അതേസമയം വീട്ടിലെ ഭക്ഷണത്തിന് അങ്ങനെയൊരു പ്രശ്നമുണ്ടാകില്ല. സ്വന്തമായി വൃത്തിയാക്കുന്ന മീനും ഇറച്ചിയും, പച്ചക്കറിയുമെല്ലാം ഭയക്കാതെ കഴിക്കാം. വയറിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും.

മാനസികാരോ​ഗ്യം

അടുക്കളയോ പാചകമോ ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടാകും. എന്നാൽ മാനസിക സന്തോഷം പകരാൻ സഹായിക്കുന്ന ഒന്ന് കൂടിയാണ് പാചകം. പച്ചക്കറി അരിയുന്നതും, വഴറ്റുന്നതും, ഇളക്കുന്നതുമെല്ലാം മനസ്സിലെ ടെൻഷൻ കുറയ്ക്കാൻ സഹായിക്കും. മണവും നിറങ്ങളുമെല്ലാം സന്തോഷം നൽകും. പാചകം ഉത്കണ്ഠ കുറയ്ക്കുമെന്നും ശ്രദ്ധ കൂട്ടുമെന്നും പഠനങ്ങൾ പറയുന്നു.

ഉപ്പ്, മധുരം, എരിവ് തുടങ്ങി എന്തൊക്കെ, എത്രയൊക്കെ വേണമെന്നുള്ളത് സ്വന്തമായി തീരുമാനിക്കുന്നത് കൊണ്ട് ഇഷ്ടമുള്ള രുചിയിൽ കഴിക്കാം. ആഹാരം സ്വന്തമായി പാകം ചെയ്ത് കഴിക്കുന്നതിലൂടെ ഓരോരുത്തരും കൂടുതൽ സ്വയം പര്യാപ്തരാകുന്നു.

Hotel Foods vs Homely Food: Homely foods improves mental health.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു ലോകകപ്പ് ടീമിൽ; ഗില്ലിനെ ഒഴിവാക്കി; ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ്: രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി, പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ല

സഹോദരിയോടൊപ്പം വിറക് ശേഖരിക്കാന്‍ പോയി; വയനാട് കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 735 lottery result

ലൈംഗികാതിക്രമക്കേസ്, പി ടി കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം

SCROLL FOR NEXT