Health

മലബന്ധവും ദഹനക്കേടും പതിവ്; പ്രായമാകുന്നത് ദഹന പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുന്നു?

പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ ദഹന പ്രവർത്തനത്തെ സാ​രമായി ബാധിക്കും.

സമകാലിക മലയാളം ഡെസ്ക്

പ്രായമാകുമ്പോൾ നമ്മുടെ ശരീരം സ്വഭാവികമായും വിവിധ ശാരീരിക മാറ്റങ്ങൾക്ക് വിധേയമാകും. ഈ മാറ്റങ്ങൾ ദഹന പ്രവർത്തനത്തെ സാ​രമായി ബാധിക്കും. ഇത് പോഷകങ്ങളുടെ ആ​ഗിരണം കുറയ്ക്കാനും വയറ്റിൽ അസ്വസ്ഥതകൾ ഉണ്ടാക്കാനും കാരണമാകുന്നു.

ദഹനനാളത്തിൻ്റെ ചലനശേഷി കുറയുന്നു

പ്രായമാകുമ്പോൾ ദഹനനാളത്തിലെ പേശികൾ, പ്രത്യേകിച്ച് കുടലിലെ പേശികൾ ദുർബലമാകും. ഇത് ഭക്ഷണത്തിന്റെ ചലനം സാവധാനത്തിലാക്കും. ഇത് മലബന്ധം അല്ലെങ്കിൽ വയറിളക്കം എന്നിവയിലേക്ക് നയിക്കും. കുടലിന്റെ പേശികളുടെ ദുർബലമാകുന്നത് വയറ്റിൽ അസ്വസ്ഥതയ്ക്കും ദഹനം മന്ദ​ഗതിയിലാകുന്നതിനും കാരണമാകുന്നു.

ഉമിനീർ സ്രവണം കുറയുന്നു

ഭക്ഷണം വിഴുങ്ങുന്നതിനും ദഹിക്കുന്നതിനും ഉമിനീർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ പ്രായമാകുമ്പോൾ ഉമിനീർ സ്രവണം കുറയുന്നു. ഇത് ഭക്ഷണം ചവച്ചരച്ച് വിഴുങ്ങുന്നതിന് ബുദ്ധിമുട്ടാക്കുകയും ദഹനം പോഷകങ്ങളുടെ ആ​ഗിരണം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.

ഗ്യാസ്ട്രിക് ആസിഡ് ഉൽപാദനത്തിലെ മാറ്റങ്ങൾ

പ്രായമായവരിൽ പലപ്പോഴും ആമാശയത്തിലെ ആസിഡ് ഉൽപാദനം കുറയുന്നു. ഭക്ഷണം വിഘടിപ്പിക്കുന്നതിനും പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ബി12 തുടങ്ങിയ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ഇത് അത്യാവശ്യമാണ്. ഈ കുറവ് ദഹനക്കേട്, വയറിളക്കം, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും.

പോഷകങ്ങളുടെ ആ​ഗിരണം

പ്രായമാകുമ്പോൾ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിൻ്റെ കാര്യക്ഷമതയ്‌ക്കൊപ്പം കുടലിൻ്റെ ഉപരിതല വിസ്തീർണ്ണം കുറയാം. ഇത് അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും പ്രത്യേകിച്ച് വിറ്റാമിൻ ഡി, കാൽസ്യം, ഇരുമ്പ് എന്നിവയുടെ അഭാവത്തിലേക്ക് നയിച്ചേക്കാം.

ദുർബലമായ രോഗപ്രതിരോധ സംവിധാനം

പ്രായത്തിനനുസരിച്ച് രോഗപ്രതിരോധ ശേഷി കുറയുന്നത് ദഹനവ്യവസ്ഥയിൽ അണുബാധയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുന്നു. ഇത് ദഹനനാളത്തിൻ്റെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കും.

പ്രായവുമായി ബന്ധപ്പെട്ട ദഹന മാറ്റങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം

വ്യായാമം പതിവാക്കാം: വ്യായാമം ദഹനനാളത്തിലെ മസിൽ ടോൺ നിലനിർത്താൻ സഹായിക്കും. മലവിസർജ്ജനത്തെ ഉത്തേജിപ്പിക്കുകയും മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ജലാംശം നിലനിർത്തുക: ആവശ്യത്തിന് വെള്ളം കുടിക്കുന്നത് (ദിവസവും 8-10 ഗ്ലാസ്) ദഹനത്തിനും കുടലിൻ്റെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.

സമ്മർദം നിയന്ത്രിക്കുക: വിട്ടുമാറാത്ത സമ്മർദം ദഹനത്തെ തടസപ്പെടുത്തും. യോഗ, ശ്വസനവ്യായാമം, മെഡിറ്റേഷന്‍ തുടങ്ങിയവ വിശ്രമം പ്രോത്സാഹിപ്പിക്കാനും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക: ഈ ശീലങ്ങള്‍ ദഹനനാളത്തെ പ്രകോപിപ്പിക്കുകയും കൂടുതൽ ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഭക്ഷണക്കാര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

നാരുകള്‍ അടങ്ങിയ ഭക്ഷണം: പതിവായി മലവിസർജ്ജനം നടത്തുന്നതിന് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവ ഡയറ്റില്‍ ഉൾപ്പെടുത്തുക.

പ്രോബയോട്ടിക് ഭക്ഷണങ്ങൾ: പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് കുടൽ ബാക്ടീരിയയുടെ ആരോഗ്യകരമായ ബാലൻസ് നിലനിർത്താൻ സഹായിക്കും.

ഭക്ഷണത്തിന്‍റെ അളവു: ചെറിയ അളവില്‍ ഇടവേളകളെടുത്ത് ഭക്ഷണം കഴിക്കുന്നത് വയറുവേദനയും ദഹനക്കേടും തടയും.

കൊഴുപ്പുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക: ഇത്തരം ഭക്ഷണങ്ങൾ നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകും. അതിനാൽ അവ മിതമായ അളവിൽ കഴിക്കണം.

കഫീൻ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കുക: ഇവ ആസിഡ് റിഫ്ലക്‌സ്, വയറു വീർക്കൽ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT