Chicken eggs vs ducks eggs Meta AI Image
Health

കോഴിമുട്ടയെക്കാൾ പ്രോട്ടീൻ റിച്ച്, താറാവു മുട്ട എങ്ങനെ ഡയറ്റിൽ ചേ‍ർക്കാം

സാധാരണ കോഴിമുട്ടയെക്കാൾ ഇരട്ടി വലിപ്പം താറാവു മുട്ടയ്ക്ക് ഉണ്ടാകും.

Author : സമകാലിക മലയാളം ഡെസ്ക്

മ്മുടെ ദൈനംദിന ഡയറ്റിൻ്റെ ഒരു പ്രധാനഭാഗമാണ് മുട്ട. പ്രോട്ടീൻ റിച്ച് ആയ മുട്ടയെന്ന് കേൾക്കുമ്പോൾ മിക്കവാറും ആളുകൾ ചിന്തിക്കുക കോഴി മുട്ടയെ കുറിച്ചാണ്. എന്നാൽ കോഴിമുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ മുട്ടയാണ് താറാവിൻ്റേത്. താറാവു മുട്ടയെക്കാൾ രുചി കോഴി മുട്ടക്കാണെന്നതാണ് പലരും കോഴി മുട്ട തിരഞ്ഞെടുക്കാൻ കാരണം. എന്നാൽ താറാവു മുട്ടയുടെ മറ്റ് ഗുണങ്ങൾ അറിഞ്ഞാൽ ഒരുപക്ഷെ ആ തീരുമാനം മാറാം.

കോഴിമുട്ടയോ താറാവുമുട്ടയോ

കാഴ്ചയിൽ തന്നെ ഇവ രണ്ടും തിരിച്ചറിയാൻ സാധിക്കും. സാധാരണ കോഴിമുട്ടയെക്കാൾ ഇരട്ടി വലിപ്പം താറാവു മുട്ടയ്ക്ക് ഉണ്ടാകും. അവയുടെ പുറം തോടിനും കട്ടി കൂടുതലായിരിക്കും. താറാവു മുട്ടകൾ വെള്ള നിറത്തിലാണ് സാധാരണ കാണപ്പെടുന്നതെങ്കിലും ഗ്രേ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിലും അപൂർവമായി പ്രത്യക്ഷപ്പെടാറുണ്ടെന്ന് വിദഗ്ധർ പറയുന്നു.

താറാവു മുട്ടയുടെ മഞ്ഞക്കരു, കോഴിമുട്ടയുടെതിനെ അപേക്ഷിച്ച് കുറച്ചു കൂടി ഗോൾഡൻ ഓറഞ്ച് നിറമായിരിക്കും. രുചിയിലേക്ക് വരുമ്പോൾ കോഴിമുട്ടയിലേക്ക് അധികമായി ഒരു മഞ്ഞക്കരു കൂടി ചേർത്ത രുചിയായിരിക്കും താറാവു മുട്ടയ്ക്ക്.

ആരോഗ്യഗുണങ്ങൾ

ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിയ്ക്കുമെന്നതാണ് പ്രത്യേകത. കൂടാതെ താറാവു മുട്ടയിൽ വിറ്റാമിൻ എ, വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തിക്കും ദഹനേന്ദ്രിയങ്ങളുടെ പ്രവർത്തനത്തിനും മികച്ചതാണ്. പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും താറാവു മുട്ട സഹായിക്കും.

Chicken eggs vs ducks eggs

വിറ്റാമിന്‍ എ തിമിരം, നിശാന്ധത തുടങ്ങിയ പല ആരോഗ്യ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കും. കൂടാതെ തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. പ്രത്യേകിച്ച് കുട്ടികളിൽ, ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതിലെ ഘടകങ്ങള്‍ സഹായിക്കും.

എന്നാൽ കോഴിമുട്ടയിൽ ഉള്ളതിനെക്കാൾ മൂന്ന് മടങ്ങ് കോളസ്ട്രോളും കൊഴുപ്പും താറാവുമുട്ടയിൽ അടങ്ങിയിട്ടുണ്ട്. അമിതമായാൽ ഇത് ഹൃദ്രോഗസാധ്യത വർധിപ്പിക്കാം.

ഡയറ്റിൽ എങ്ങനെ ചേർക്കാം

ഒരു താറാവു മുട്ടയെന്നാൽ രണ്ട് കോഴിമുട്ടയ്ക്ക് സമമാണ്. അതുകൊണ്ട് ദിവസവും ഒരു താറാവു മുട്ട തന്നെ ധാരാളം. താറാവു മുട്ട പാകം ചെയ്യുമ്പോൾ കോഴിമുട്ടയെക്കാൾ സ്വാഭാവികമായും സമയമെടുക്കാറുണ്ട്. ഓംലെറ്റ് അടിച്ചും പുഴുങ്ങിയും താറാവു മുട്ട ഡയറ്റിൽ ചേർക്കാം.

How Duck Eggs vs. Chicken Eggs Compare in Nutrition, Taste

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !