chappathi Pinterest
Health

തടി കുറയ്ക്കാൻ ചോറിന് പകരം ചപ്പാത്തി, ഒരു ദിവസം എത്ര വരെ കഴിക്കാം

ഒരു ദിവസം ഇടത്തരം വലിപ്പമുള്ള മൂന്ന് അല്ലെങ്കിൽ നാല് ചപ്പാത്തി വീതം കഴിക്കുന്നത് നല്ലതാണ് ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് നല്ലത്.

സമകാലിക മലയാളം ഡെസ്ക്

ചോറ് പ്രിയന്മാരായ മലയാളികൾ പോലും അത്താഴം ഇന്ന് ചപ്പത്തിയാക്കിയാലോ എന്ന ചോദ്യം ഉന്നയിച്ചു തുടങ്ങി. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഏറ്റവും ഹെൽത്തി തിരഞ്ഞെടുക്കുന്ന ഓപ്ഷനാണ് ചപ്പാത്തി. ചപ്പാത്തി കഴിച്ചതു കൊണ്ട് ശരീരഭാരത്തെ ബാധിക്കില്ലെങ്കിലും എണ്ണം നിയന്ത്രിക്കുന്നത് വ്യത്യാസം ഉണ്ടാക്കും.

ഒരു ദിവസം എത്ര ചപ്പാത്തി കഴിക്കണം

ഒരു ദിവസം ഇടത്തരം വലിപ്പമുള്ള മൂന്ന് അല്ലെങ്കിൽ നാല് ചപ്പാത്തി വീതം കഴിക്കുന്നത് നല്ലതാണ് ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് നല്ലത്. ഉച്ചയ്ക്ക് രണ്ട് ചപ്പത്തിയും അത്താഴത്തിന് ഒന്ന് അല്ലെങ്കിൽ രണ്ട് ചപ്പാത്തി എന്നിങ്ങനെ കഴിക്കാം.

ഗോതമ്പ്, മൾട്ടിഗ്രെയിൻ, ഓട്‌സ് അല്ലെങ്കിൽ റാഗി ചപ്പാത്തികൾ കഴിക്കുന്നതാണ് ഉചിതം. ഫൈബർ അടങ്ങിയതിനാൽ ചപ്പാത്തി കഴിക്കുമ്പോൾ വയർ നിറഞ്ഞതായി തോന്നുമെന്നതിനാൽ ഇടക്കിടെ വിശപ്പ് തോന്നില്ല.

ചപ്പാത്തി തയ്യാറാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

  • എണ്ണയോ നെയ്യോ ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. വേണമെങ്കിൽ എണ്ണ കുറച്ച്, പരിപ്പ്, പച്ചക്കറി പോലുള്ള പ്രോട്ടീൻ നിറഞ്ഞ കറികളോടൊപ്പം കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും.

  • ഒരു നേരത്ത് 1-2 ചപ്പാത്തി കഴിക്കണം. ഒപ്പം പച്ചക്കറികൾ, സാലഡ്, തൈര് എന്നിവ കഴിക്കാനും മറക്കരുത്. ഇത് ദഹനം എളുപ്പമാക്കാനും വിശക്കാതിരിക്കാനും സഹായിക്കും.

  • ചപ്പാത്തിയുടെ എണ്ണം കുറയ്ക്കുന്നതിനോടൊപ്പം പ്രോട്ടീൻ കൂടിയ ഭക്ഷണങ്ങൾ (പയർ, പച്ചക്കറികൾ) ഡയറ്റിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം‌.

Chappathi for weightloss

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തു നിന്നും നീക്കി

കരാറില്‍ നിന്നു പുറത്ത്; പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് റസി വാന്‍ഡെര്‍ ഡസന്‍

'ചെല്ലുമ്പോള്‍ ഡാഡി ഉണ്ടാകുമെന്നാണ് കരുതിയത്...'; അവസാനത്തെ വിഡിയോ; വിങ്ങലോടെ സിന്ധു കൃഷ്ണ

'അമേരിക്ക കീഴടങ്ങും വരെ യുദ്ധം തുടരും'; ട്രംപിനെ തള്ളി ഇറാന്‍

ചോറ് അത്ര നിസ്സാരമല്ല, കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ച് വേണം

SCROLL FOR NEXT