വിമാനയാത്രയ്ക്കിടെ കയ്യാങ്കളി; ഫ്‌ളൈറ്റ് അറ്റന്‍ഡന്റിന്റെ മുഖത്ത് ഇടിച്ചു, കടിച്ചു; നടി സെല്‍മ ബ്ലയര്‍ അറസ്റ്റില്‍

ഹെല്‍ബോയ്, ലീഗലി ബ്ലോന്‍ഡ് തുടങ്ങിയ സിനിമകളിലൂടെ ആരാധകരെ നേടിയ നടി
Selma Blare
Selma Blare
Updated on: 
1 min read

വിമാനയാത്രയ്ക്കിടെ ബഹളമുണ്ടാക്കിയ നടി സെല്‍മ ബ്ലയറില്‍ അറസ്റ്റില്‍. ലോസ് ആഞ്ചല്‍സില്‍ നിന്നും ന്യുയോര്‍ക്കിലേക്ക് പോവുകയായിരുന്ന വിമാനത്തിനുള്ളില്‍ വച്ചാണ് താരം പ്രശ്‌നമുണ്ടാക്കിയത്. രണ്ട് കാബിന്‍ ക്രു അംഗങ്ങളെ താരം മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വച്ച് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഞായറാഴ്ചയാണ് സംഭവം. താരം ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡറെ ഇടിക്കുകയും മറ്റൊരാളെ കടിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തില്‍ നിന്നും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകവെ പൊലീസ് ഉദ്യോഗസ്ഥനേയും ആശുപത്രിയില്‍ വച്ച് നഴ്‌സിനേയും താരം മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം താരം ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നു പോവുകയായിരുന്നുവെന്നും സമയത്ത് മരുന്ന് കഴിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് നിയന്ത്രണം വിട്ടു പെരുമാറിയതെന്നാണ് നടിയുടെ പ്രതിനിധി പറയുന്നത്. ഷൂട്ടിങ് സെറ്റില്‍ നിന്നും മടങ്ങി വരികയായിരുന്നു നടി. സമയത്ത് മരുന്ന് കഴിക്കാന്‍ സാധിച്ചില്ല. വിമാനത്തില്‍ വച്ച് നിലത്ത് വീഴുകയും ചെയ്തതോടെ പരിസരബോധം നഷ്ടപ്പെട്ടുവെന്നാണ് നടിയുടെ പ്രതിനിധി നല്‍കിയ വിശദീകരണം.

ഇതാദ്യമായിട്ടല്ല വിമാനത്തില്‍ വച്ച് നടി പ്രശ്‌നമുണ്ടാക്കുന്നത്. 2016 ല്‍ സമാനമായ സംഭവത്തെ തുടര്‍ന്ന് നടിയെ സ്ട്രച്ചറിലാണ് വിമാനത്തില്‍ നിന്നും പുറത്തു കൊണ്ടു വന്നത്. മരുന്നും മദ്യവും കലര്‍ത്തി കുടിച്ചതിനാലാണ് തനിക്ക് നിയന്ത്രണം നഷ്ടമായതെന്നാണ് അന്ന് സെല്‍മ പറഞ്ഞത്. മദ്യപാനവുമായി ബന്ധപ്പെട്ട തന്റെ പ്രശ്‌നങ്ങളെക്കുറിച്ച് മുമ്പ് സെല്‍മ തന്നെ തുറന്നു പറഞ്ഞിരുന്നു.

54 കാരിയായ സെല്‍മ ഹോളിവുഡിലെ മുന്‍നിര താരമാണ്. ലീഗലി ബ്ലോന്‍ഡ്, ഹെല്‍ബോയ്, ദ സ്വീറ്റസ്റ്റ് തിങ് തുടങ്ങിയ സിനിമകളിലൂടെ നിരവധി ആരാധകരെ നേടാന്‍ സെല്‍മയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമകള്‍ക്ക് പുറമെ ടിവി സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

Selma Blare
'എന്റെ മകള്‍ നേഹ ബോറയെപ്പോലെ ആകണം'; കുറിപ്പ് പങ്കുവച്ച് വിനീത് ശ്രീനിവാസന്‍; പിന്തുണയുമായി നസ്രിയയും
Selma Blare
'കുലപതിയെന്ന് വിളിച്ചാല്‍ മാത്രം പോര, മധുവിന് ഫാല്‍ക്കെ നല്‍കി ആദരിക്കണം'; സുരേഷ് ഗോപിയോട് ആരാധകര്‍
Selma Blare
ബ്രേക്കിങ് ബാഡ് താരം ആര്‍ ജെ മിറ്റി അന്തരിച്ചു
Summary

Actress Selma Blare gets arrested for assaulting flight attendants.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com