

വാഷിങ്ടണ്‍: പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ 'ബ്രേക്കിങ് ബാഡി'ലൂടെ ആരാധകശ്രദ്ധ നേടിയ ആര്‍ ജെ മിറ്റി (34) അന്തരിച്ചു . ടെക്‌സസി ലെ ബ്രൗണ്‍സ്വില്ലി ല്‍ വെച്ചായിരുന്നു അന്ത്യം. താരത്തിന്റെ ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സി യാണ് മരണവിവരം പുറത്തുവിട്ടത്. മരണകാരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഏജന്‍സി വെളിപ്പെടുത്തിയിട്ടില്ല. ആത്മഹത്യയാണെന്നാണ് സൂചന.
'നടനും ജീവകാരുണ്യപ്രവര്‍ത്തകനും, ഭിന്നശേഷി അവകാശങ്ങള്‍ക്കുവേണ്ടി ശക്തമായി വാദിച്ചയാളുമായ ആര്‍.ജെ. മിറ്റിയുടെ ദാരുണമായ വിയോഗം അതിയായ ദുഃഖത്തോടെ ഞങ്ങള്‍ പങ്കുവെക്കുന്നു.' - അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകപ്രശസ്ത സീരീസായ ബ്രേക്കിങ് ബാഡില്‍ ശ്രദ്ധേയ വേഷങ്ങളിലൊന്ന് മിറ്റിയുടേതായിരുന്നു. വാള്‍ട്ടര്‍ വൈറ്റ് ജൂനിയര്‍ എന്ന കഥാപാത്രത്തെയാണ് സീരീസില്‍ മിറ്റി അവതരിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates