'ജാഡ കാണിക്കുന്നവരെ ഇന്‍ഡസ്ട്രിയില്‍ കണ്ടിട്ടുണ്ട്, പക്ഷെ മമിത അങ്ങനെയല്ല'; നടിയെക്കുറിച്ച് ചെമ്പില്‍ അശോകന്‍

'സൂര്യയുടെ പടമൊക്കെ ഹിറ്റാക്കി തകര്‍ത്ത് വരുവല്ലേ. ജാഡയെന്നാല്‍ ഭയങ്കര ജാഡ കാണിക്കേണ്ടതാണ്'
Mamitha Baiju, Chembil Ashokan
Mamitha Baiju, Chembil Ashokan
Updated on: 
1 min read

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളിയ്ക്ക് പരിചിതനാണ് ചെമ്പില്‍ അശോകന്‍. ഹിറ്റായ നിരവധി മീമുകളിലും ചെമ്പില്‍ അശോകന്റെ മുഖമുണ്ട്. മലയാളത്തിലെ ഏക്കാലത്തേയും വലിയ ഹിറ്റായ ബെത്‌ലഹേം കുടുംബ യൂണിറ്റിലും അശോകന്റെ സാന്നിധ്യമുണ്ടായിരുന്നു. ചിത്രത്തിലെ നായികയായ മമിത ബൈജുവിനെക്കുറിച്ച് സംസാരിക്കുകയാണ് ചെമ്പില്‍ അശോകന്‍.

റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് ചെമ്പില്‍ അശോകന്‍ നടിയെക്കുറിച്ച് സംസാരിച്ചത്. മമിതയ്ക്ക് വേണമെങ്കില്‍ ജാഡ കാണിക്കാമായിരുന്നു. സൂര്യയുടെ സിനിമയടക്കം ഹിറ്റാക്കി വരികയാണ്. എന്നാല്‍ മമിതയ്ക്ക് യാതൊരു ജാഡയും ഉണ്ടായിരുന്നില്ലെന്നാണ് ചെമ്പില്‍ അശോകന്‍ പറയുന്നത്.

''ഞാന്‍ ആദ്യമായിട്ടാണ് കൂടെ അഭിനയിക്കുന്നത്. കോട്ടയംകാരിയാണ്. ഞങ്ങള്‍ ഇടയ്ക്ക് സംസാരിച്ചിരുന്നു. പ്രാര്‍ത്ഥനയുടെ സീനുണ്ടായിരുന്നു. അതില്‍ നന്മനിറഞ്ഞ മറിയമേ ചൊല്ലണം. ബാക്കി എനിക്ക് അറിയില്ല. അപ്പോള്‍ മമിതയാണ് എനിക്ക് പറഞ്ഞ് തന്നത്. ഭാഗ്യത്തിന് ഡബ്ബ് ചെയ്യേണ്ടി വന്നില്ല. പരിചയപ്പെട്ടപ്പോള്‍ കോട്ടയംകാരിയാണെന്ന് പറഞ്ഞു. ഞാനും കോട്ടയംകാരനല്ലേ. നമ്മള്‍ ഒരേ ജില്ലക്കാരനാണെന്ന് പറഞ്ഞു'' അദ്ദേഹം പറയുന്നു.

''സൂര്യയുടെ പടമൊക്കെ ഹിറ്റാക്കി തകര്‍ത്ത് വരുവല്ലേ. ജാഡയെന്നാല്‍ ഭയങ്കര ജാഡ കാണിക്കേണ്ടതാണ്. ഇന്‍ഡസ്ട്രിയല്‍ പലരും അങ്ങനെ കാണിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. മമിത പക്ഷെ അങ്ങനൊന്നും കാണിച്ചില്ല. ഒന്നും ഫീല്‍ ചെയ്യിച്ചില്ല. വേണമെങ്കില്‍ അവിടെ നിന്നും ജാഡ ചുമന്നു കൊണ്ടു വരായിരുന്നു'' എന്നും ചെമ്പില്‍ അശോകന്‍ പറയുന്നു.

Mamitha Baiju, Chembil Ashokan
'നിന്റെ അച്ഛന്‍ എവിടെയെടാ?'; പണത്തിന്റെ ഹുങ്കില്‍, ലഹരിയില്‍, വണ്ടിയോടിച്ച അഹങ്കാരിയായ ചെക്കന്‍ ശിക്ഷിക്കപ്പെടണം: ജോളി ജോസഫ്
Mamitha Baiju, Chembil Ashokan
'12 കൊല്ലം ഇപ്പുറം, 12 കൊല്ലം അപ്പുറം'; ടൈം ട്രാവൽ ത്രില്ലർ; ‘ഒറിജിനൽ’ ഒക്ടോബർ 23 ന്
Mamitha Baiju, Chembil Ashokan
'വണ്ണം കൂടുതലാണ്, എങ്ങനെ നായികയാക്കും?'; പരിഹാസം കേട്ട് മെലിഞ്ഞ ഞാന്‍ എല്ല് മാത്രമായി: രാധിക മദന്‍
Summary

Chembil Ashokan about working with Mamitha Baiju.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com