'12 കൊല്ലം ഇപ്പുറം, 12 കൊല്ലം അപ്പുറം'; ടൈം ട്രാവൽ ത്രില്ലർ; ‘ഒറിജിനൽ’ ഒക്ടോബർ 23 ന്

“നമ്മൾ സമയവുമായി കളിച്ചാൽ, സമയം എന്തായാലും തിരിച്ച് കളിക്കും”
Orijinal
Orijinal
Updated on: 
1 min read

ടൈം ട്രാവൽ മലയാള ചിത്രം ‘ഒറിജിനൽ’ തിയറ്റർ റിലീസിന് ഒരുങ്ങുന്നു. ഒക്ടോബർ 23ന് ചിത്രം തിയറ്ററുകളിലെത്തും. ‘ഒറിജിനൽ’ ട്രെയിലർ ലോഞ്ച് കാക്കനാട് രാജഗിരി കോളേജിൽ ബുധനാഴ്ച നടന്നിരുന്നു. റിലീസിന് മുന്നോടിയായി നടന്ന ചടങ്ങിൽ താരങ്ങൾക്കൊപ്പം വിദ്യാർഥികളും ചേർന്നാണ് ട്രെയിലർ ലോഞ്ച് ചെയ്തത്.

“നമ്മൾ സമയവുമായി കളിച്ചാൽ, സമയം എന്തായാലും തിരിച്ച് കളിക്കും” എന്ന ഡയലോഗാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ഡയലോഗിനൊപ്പം ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളും കൗതുകമുണർത്തുന്ന രംഗങ്ങളുമാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആകാംക്ഷ പ്രേക്ഷകരിൽ സൃഷ്ടിക്കുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി നായകനാകുന്നു. അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ഹർഷദ് വഹിക്കുന്നു. ഷഫീഖ് മുഹമ്മദ് അലിയാണ് എഡിറ്റർ. ഫഹദ് ഫത്‌ലി ഛായാഗ്രഹണം നിർവഹിക്കുന്നു. അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം നിർവഹിക്കുന്നത്. മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസാണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിർവഹിക്കുന്നു.

സച്ചിൻ സുധാകരൻ, ഹരിഹരൻ എം. (സിങ്ക് സിനിമ) എന്നിവർ ചേർന്നാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. റൊണെക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പി.സി. സ്റ്റണ്ട്സ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നു. ചിത്രത്തിന്റെ കോൺസെപ്റ്റ് വികസിപ്പിച്ചിരിക്കുന്നത് ജിപിൻ ഗോപിയാണ്. ജാവേദ് ചെമ്പു ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിക്കുന്നു. ഡി.ഐ. നിർവഹിച്ചിരിക്കുന്നത് കളർ പ്ലാനറ്റാണ്.

സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ ചിത്രത്തിന്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. പ്രദീപ് മേനോൻ ഡിസ്ട്രിബ്യൂഷൻ ഹെഡാണ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി.

Orijinal
'വണ്ണം കൂടുതലാണ്, എങ്ങനെ നായികയാക്കും?'; പരിഹാസം കേട്ട് മെലിഞ്ഞ ഞാന്‍ എല്ല് മാത്രമായി: രാധിക മദന്‍
Orijinal
ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്‍
Orijinal
'ജോസഫി’ൽ നിന്ന് ബോളിവുഡിലേക്ക്; എം പത്മകുമാറിന്റെ ആദ്യ ഹിന്ദി ചിത്രം സണ്ണി ഡിയോളിനൊപ്പം; ‘സൂര്യ’ ഫസ്റ്റ് ലുക്ക്‌
Summary

Sreenath Bhasi starrer Orijinal to hit theatres on October 23.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com