ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്‍

'എങ്ങോട്ട് പോകണമെന്ന് അറിയില്ല. രണ്ട് ദിവസത്തേക്കുള്ള ഡ്രസ് മാത്രം ഉണ്ട്'
Anoop Menon, Mammootty
Anoop Menon, Mammootty
Updated on: 
1 min read

മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെ നടത്തിയ യാത്രയെക്കുറിച്ച് നടന്‍ അനൂപ് മേനോന്‍. 2013 ല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇന്ത്യയിലൂടെ നടത്തിയ യാത്രയെക്കുറിച്ചാണ് അനൂപ് മേനോന്‍ പറയുന്നത്. യാത്രയ്ക്കുള്ള ധൈര്യം നല്‍കിയത് മമ്മൂട്ടിയാണെന്നും അനൂപ് മേനോന്‍ പറയുന്നു. സുജിത് ഭക്തന് നല്‍കിയ അഭിമുഖത്തിലാണ് താരം മനോഹരമായ ഓര്‍മ പങ്കുവച്ചത്.

''ഇടത് വശം ചേര്‍ന്ന് ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തു. ഇംപ്രോംപ്‌റ്റോയായിട്ട് പോയതായിരുന്നു. ഏകദേശം ഒരു മാസമുണ്ടായിരുന്നു. ഞാനും ഡ്രൈവര്‍ പ്രകാശമുണ്ടായിരുന്നു. വണ്ടിയെടുത്ത് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തൃശ്ശൂര്‍ വരെ പോകാമെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. ഒട്ടും പൊരുപ്പിച്ച് പറയുന്നതല്ല. എന്റെ സുഹൃത്ത് രാജ് പ്രഭാവതിയും ഉണ്ടായിരുന്നു. അവനും ഞാനും പ്രകാശനും കൂടെയാണ് പോയത്'' അനൂപ് മേനോന്‍ പറയുന്നു.

''തൃശ്ശൂര്‍ എത്തിയപ്പോള്‍ നടന്‍ ജോജു വിളിച്ചു. എവിടെയാണെന്ന് ചോദിച്ചു. യാത്രയാണ്. തൃശ്ശൂരാണ്. എങ്ങോട്ട് പോകണമെന്ന് അറിയില്ല. രണ്ട് ദിവസത്തേക്കുള്ള ഡ്രസ് മാത്രം ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ പൊള്ളാച്ചിയ്ക്ക് വാ, ഇവിടെ മമ്മൂക്കയും ഉണ്ടെന്ന് പറഞ്ഞു. രാജാധിരാജ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. ലൊക്കേഷനില്‍ പോയി. മമ്മൂക്കയുമായി സംസാരിച്ചു'' എന്നും അനൂപ് പറയുന്നു.

''ചുമ്മാ വണ്ടിയുമെടുത്ത് ഇറങ്ങിയതാണെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ കുറച്ചൂടെ പോ എന്ന് മമ്മൂക്ക പറഞ്ഞു. എന്നാല്‍ മമ്മൂക്ക ഫ്‌ളാഗ് ഓഫ് ചെയ്യെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ മമ്മൂക്ക ഫ്‌ളാഗ് ഓഫ് ചെയ്തു. എവിടേക്കാണെന്നൊന്നും അറിയില്ല. അവിടുന്ന് ലെഫ്റ്റ് എടുത്തങ്ങ് പോയി. അത് പോയിപ്പോയി ഗുജറാത്ത് വരെ എത്തി, അവിടുന്ന് മധ്യപ്രദേശ് വഴി തിരിച്ച് നാഗ്പൂര്‍ വഴിയിറങ്ങി ഹൈദരബാദ് പോയി വന്നു'' എന്നും അനൂപ് മേനോന്‍ പറയുന്നു.

Anoop Menon, Mammootty
'ജോസഫി’ൽ നിന്ന് ബോളിവുഡിലേക്ക്; എം പത്മകുമാറിന്റെ ആദ്യ ഹിന്ദി ചിത്രം സണ്ണി ഡിയോളിനൊപ്പം; ‘സൂര്യ’ ഫസ്റ്റ് ലുക്ക്‌
Anoop Menon, Mammootty
തുടയില്‍ ലാത്തിവച്ച് അടിച്ചു, ദേഹമാസകലം ചതവുകള്‍; പാടുകള്‍ തുറന്നു കാട്ടി ഇമ്രാന്‍ ഖാന്റെ സഹോദരി
Anoop Menon, Mammootty
ജിയോ ബേബിയുടെ നായകനായി റോഷൻ മാത്യു; 'ഹ്യൂമൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്
Summary

Anoop Menon recalls how Mammootty encouraged him to travel across India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com