Protein Pexels
Health

പ്രോട്ടീൻ കഴിക്കാൻ നല്ല സമയം ഉണ്ടോ? പ്രായവും ശരീരഭാരവും അനുസരിച്ച് ക്രമീകരിക്കാം

പ്രായം, ലിംഗഭേദം, ശാരീരിക പ്രവര്‍ത്തനങ്ങൾ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ശരീരത്തിൽ എത്രട്ടോളം പ്രോട്ടീന്‍ ആവശ്യമാണെന്ന് തീരുമാനിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

രീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു മാക്രോ ന്യൂട്രിയന്റ് ആണ് പ്രോട്ടീൻ. ഹോര്‍മോണ്‍ സന്തുലനം നിലനിര്‍ത്തേണ്ടതിനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും പേശികളുടെ ബലത്തിനും ശരീരത്തില്‍ പ്രോട്ടീന്‍ കൂടിയേ തീരൂ. എന്നാൽ പ്രോട്ടീന്റെ അളവു കൂടിയാലോ, അതും ദോഷമാണ്. ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുക മുതൽ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. അതുകൊണ്ട് തന്നെ പ്രോട്ടീന്റെ അളവും കൃത്യമായി ശരീരത്തിൽ നിലനിർത്തേണ്ടത് അനിവാര്യമാണ്.

പ്രായം, ലിംഗഭേദം, ശാരീരിക പ്രവര്‍ത്തനങ്ങൾ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ശരീരത്തിൽ എത്രട്ടോളം പ്രോട്ടീന്‍ ആവശ്യമാണെന്ന് തീരുമാനിക്കുന്നത്. ആരോ​ഗ്യമുള്ള മുതിർന്ന ഒപി വ്യക്തിക്ക് ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 0.8 ഗ്രാം പ്രോട്ടീൻ ആണ് ഡയറ്ററി അലവൻസ് ശുപാർശ ചെയ്യുന്നത്. ഒന്ന് മുതല്‍ മൂന്ന് വരെ പ്രായമായ കുട്ടികള്‍ക്ക് ദിവസവും 13 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്. കൗമാരക്കാരായ പെണ്‍കുട്ടികൾക്ക് 46 ഗ്രാമും ആണ്‍കുട്ടികൾക്ക് 52 ഗ്രാം പ്രോട്ടീനുമാണ് ദിവസവും നൽകേണ്ടതെന്നും ന്യൂട്രീഷന്‍ വിദഗ്ധ ഡോ. പ്രീതി കോര്‍ഗോണ്‍കര്‍ പറയുന്നു.

കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതനുസരിച്ചും പ്രോട്ടീന്‍ അകത്തേക്ക് എടുക്കേണ്ട അളവില്‍ വ്യത്യാസം വരും. കായിക രം​ഗത്തുള്ളവർ തങ്ങളുടെ ഒരു കിലോഗ്രാം ശരീരഭാരത്തിന് ഏകദേശം 1.2 മുതല്‍ 2.0 ഗ്രാം വരെ പ്രോട്ടീൻ സ്വീകരിക്കേണ്ടതുണ്ട്. ഗര്‍ഭിണികള്‍, കുട്ടിയുടെ വളര്‍ച്ച അനുസരിച്ച് 25 ഗ്രാം അധിക പ്രോട്ടീന്‍ കഴിക്കണമെന്നും ന്യൂട്രീഷൻ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

പ്രോട്ടീൻ കഴിക്കാൻ നല്ല സമയം

മാംസം, മീന്‍, മുട്ട, പാല്‍, ബീന്‍സ്, നട്‌സ്, വിത്തുകള്‍ എന്നിവയിലെല്ലാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പേശികളുടെ കരുത്തിനും വളർച്ചയ്ക്കും വ്യായാമം ചെയ്ത ശേഷം 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ പ്രോട്ടീൻ കഴിക്കുന്നത് ആരോ​ഗ്യകരമാണ്. കായകരം​ഗത്തുള്ളവർക്കും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഈ രീതി ​ഗുണം ചെയ്യും.

How much protein your body needs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍, 100 കിടക്കകൾ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

SCROLL FOR NEXT