പ്രായം അനുസരിച്ച് ഉറങ്ങേണ്ട ദൈർഘ്യത്തിൽ മാറ്റം വരുത്താം 
Health

ഉറക്കത്തിൽ വിട്ടുവീഴ്ച പാടില്ല; ദൈർഘ്യം പ്രായമനുസരിച്ച് മാറണം

സ്കൂളിൽ പോകുന്ന പ്രായത്തിലുള്ള ആറു മുതൽ 12 വയസ്സുവരെ പ്രായക്കാർ ഒൻപതു മുതൽ 12 മണിക്കൂർ വരെ ഉറങ്ങണം

സമകാലിക മലയാളം ഡെസ്ക്

രോ​ഗ്യമുള്ള ഒരു ജീവിതം നയിക്കേണ്ടതിന് ഉറക്കത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ തിരക്കുകൾ മൂലം വെട്ടിച്ചുരുക്കുന്ന ഉറക്കം നിങ്ങൾ ഒരു നിത്യ രോ​ഗി ആക്കാം. ഉറക്കം കുറയുന്നത് പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീരോ​ഗങ്ങൾ മുതൽ ഹൃദ്രോ​ഗങ്ങൾ, പക്ഷാഘാതം തുടങ്ങിയ ​ഗുരുതരമായ രോ​ഗങ്ങൾക്ക് വരെ കാരണമാകും.

ഓരോ പ്രായക്കാരും എത്രത്തോളം ഉറങ്ങണം

മൂന്നു മാസം വരെ പ്രായമുള്ള നവജാതശിശുക്കൾ 14 മുതൽ 17 മണിക്കൂർ കിടന്നുറങ്ങണമെന്നാണ് സിഡിസി നിർദേശിക്കുന്നത്. നാലു മുതൽ 12 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾ 12 മുതൽ 16 മണിക്കൂർ ഉറങ്ങണം. ഒരു വയസ് മുതൽ രണ്ടു വയസ് വരെ പ്രായത്തിലുള്ള കുട്ടികൾക്ക് 11 മുതൽ 14 മണിക്കൂർ ഉറക്കം ലഭിക്കണം. മൂന്നു മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികളാണെങ്കിൽ 10 മുതൽ 13 മണിക്കൂർ വരെയും ഉറങ്ങണം.

സ്കൂളിൽ പോകുന്ന പ്രായത്തിലുള്ള ആറു മുതൽ 12 വയസ്സുവരെ പ്രായക്കാർ ഒൻപതു മുതൽ 12 മണിക്കൂർ വരെ ഉറങ്ങണം. 13 മുതൽ 17 വരെ പ്രായമുള്ള കൗമാരക്കാർ എട്ടു മുതൽ 10 മണിക്കൂർ വരെയും 18 മുതൽ 60 വയസ്സു വരെ പ്രായമുള്ളവർ ഏഴു മണിക്കൂറോ അതിലധികമോ ഉറങ്ങുകയും വേണം. ഇനി അറുപത്തിയൊന്നിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ളവരാണെങ്കിൽ ഏഴു മുതൽ ഒമ്പത് മണിക്കൂറും അറുപത്തിയഞ്ചു വയസ്സും അതിനുമുകളിലും പ്രായമുള്ളവർ ഏഴുമുതൽ എട്ടുമണിക്കൂറും ഉറങ്ങണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മെച്ചപ്പെട്ട ഉറക്കം ലഭിക്കാൻ

രാത്രി അത്താഴം ഉറങ്ങുന്നതിന് കുറഞ്ഞത് ഒന്നര മണിക്കൂർ മുൻപെങ്കിലും കഴിക്കാൻ ശ്രമിക്കുക

ഉറങ്ങുന്നതിന് 90 മിനിറ്റ് മുൻപ് സ്മാർട്ട് ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വസ്തുക്കൾ സമീപത്ത് നിന്ന് മാറ്റി വെക്കുക

ഉറങ്ങുന്നതിന് മുൻപ് ഒരു ​ഗ്ലാസ് ചെറു ചൂടു പാൽ കുടിക്കുന്നത് പെട്ടെന്ന് ഉറങ്ങാൻ സഹായിക്കും.

വാഴപ്പഴം കഴിക്കുന്നത് ഉറക്കത്തിന്റെ ​ഗുണനിലവാരം കൂട്ടും

രാത്രി ഉറങ്ങുന്നതിന് തൊട്ടു മുൻപ് കഠിനമായ വ്യായാമം ചെയ്യാതിരിക്കുക

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT