Music for mental health Pexels
Health

പാട്ട് കേട്ടാൽ മൂഡ് മാറുമോ?

സംഗീതം കേള്‍ക്കുന്നത് നമ്മളില്‍ സന്തോഷത്തിന് കാരണക്കാരനായ ഹോര്‍മോൺ ഡോപമിന്റെ അളവു കൂട്ടുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

രു പാട്ട് കേട്ടാൽ ആ മൂഡ് അങ്ങ് ശരിയാകുമെന്ന് ചിലർ പറയുന്നതിൽ കാര്യമുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. നമ്മുടെ മാനസികാരോ​ഗ്യത്തെ സ്വാധീനിക്കാൻ സം​ഗീതത്തിന് സാധിക്കും. മോശം അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ സം​ഗീതം ആസ്വദിക്കുന്നത് നിങ്ങളെ കൂടുതൽ പോസിറ്റീവാക്കാൻ സഹായിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്.

സം​ഗീതം എങ്ങനെയാണ് മാനസികാരോ​ഗ്യം നന്നാക്കുക എന്നല്ലേ? സംഗീതം കേള്‍ക്കുന്നത് നമ്മളില്‍ സന്തോഷത്തിന് കാരണക്കാരനായ ഹോര്‍മോൺ ഡോപമിന്റെ അളവു കൂട്ടുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അങ്ങനെ നമ്മൾ കൂടുതല്‍ പ്രസരിപ്പുള്ളവരാക്കുകയും ചെയ്യുന്നു. ഉത്കണ്ഠ, സ്‌ട്രെസ് എന്നിവ കുറയ്ക്കാന്‍ സംഗീതം വളരെ നല്ല മാര്‍ഗമാണ്. സ്‌ട്രെസിന് കാരണമായ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവു കുറച്ച് ഡോപമിന്‍ കൂട്ടുന്നതിന് സംഗീതം മികച്ച മാര്‍ഗമാണ്.

കൂടാതെ സംഗീതം ആസ്വദിക്കുന്നത് ഏകാ​ഗ്രത വര്‍ദ്ധിപ്പിക്കും. തലച്ചോറിലുണ്ടാകുന്ന കെമിക്കല്‍ മാറ്റങ്ങളുടെ ഭാഗമായി നമ്മുടെ ശ്രദ്ധകൂടുന്നു. സംഗീതം ആസ്വദിക്കാന്‍ മാത്രം കുറച്ചു സമയം ഒരു ദിവസത്തില്‍ മാറ്റിവെക്കണം. ശ്രദ്ധകൂട്ടുന്നതു പോലെ ഓര്‍മ്മശക്തിക്കും സംഗീതം നല്ലതാണ്. ഉറക്കം കൂടുതല്‍ മെച്ചപ്പെടുത്താനും ​ഗുണം ചെയ്യും.

സംഗീതം ആസ്വദിച്ചുകൊണ്ട് വര്‍ക്കൗട്ട് ചെയ്യുന്നത് മനസിനും ശരീരത്തിനും ഒരുപോലെ നല്ലതാണ്. വര്‍ക്കൗട്ട് പ്രയാസങ്ങള്‍ അകറ്റാനും രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താനും നല്ലതാണ്.

How Music helps to improve Mental Health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എറിഞ്ഞു പിടിച്ച് വരുണ്‍, നെതര്‍ലന്‍ഡ്‌സിനെയും വീഴ്ത്തി ഇന്ത്യ

ശബരിമല തീര്‍ഥാടകരെ റോഡില്‍ ഇറക്കിവിട്ട സംഭവം; ഡ്രൈവറെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി, കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം

ഐസിഫോസിൽ ഒഴിവുകൾ, അഭിമുഖം ഫെബ്രുവരി 24നും 26 നും

എല്ലാ ശനിയാഴ്ചയും ഹാജരാകണം, ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്ക്ക് ഉപാധികളോടെ ജാമ്യം

'ഇനി വേണ്ട ആ ഇരുണ്ട യുഡിഎഫ് കാലം'; വിവാദങ്ങള്‍ ഓര്‍മപ്പെടുത്തി എല്‍ഡിഎഫ് സൈബര്‍ ക്യാംപയിന്‍

SCROLL FOR NEXT