tender coconut drink, dehydration Meta AI Image
Health

മഞ്ഞുകാലം എത്തി, നിർജ്ജലീകരണം ത‌ടയാൻ ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ

സൂപ്പ്, പായസം, ചാറു കറികൾ തുടങ്ങിയ വിഭവങ്ങൾ തെരഞ്ഞെടുക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.

സമകാലിക മലയാളം ഡെസ്ക്

ഞ്ഞുകാലം എത്തിയതോടെ പലർക്കും വെള്ളം കുടിക്കുക എന്ന ശീലം മടിയാണ്. കാലാവസ്ഥ ഏതാണെങ്കിലും ശരീരത്തിൽ ജലാംശം കുറയുന്നത്, നിർജ്ജലീകരണത്തിന് കാരണമാകാം. ദഹനക്കുറവു മുതൽ മരണത്തിന് വരെ നിർജ്ജലീകരണം കാരണമായേക്കാം.

ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശൈത്യകാലത്ത് പലർക്കും തലവേദന, മലബന്ധം, പേശികൾക്ക് വേദന തുടങ്ങിയ അവസ്ഥകൾ അനുഭവപ്പെടാറുണ്ട്. ഇത് വെള്ളം കുടിക്കുന്നതിന് കുറയുന്നതു മൂലമാണ്.

ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിനും അണുബാധ ഒഴിവാക്കുന്നതിനും എല്ലുകളുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിൽ ജലാംശം ആവശ്യമാണ്. വെള്ളം കുടിക്കുന്നതാണ് മടിയെങ്കിൽ ജലാംശം അടങ്ങിയ ഭക്ഷണം ശൈത്യകാലത്ത് ശീലമാക്കാം. ഭക്ഷണത്തോടൊപ്പവും വെള്ളം കുടിക്കാമെന്നും പോഷകാഹാര വിദഗ്ധൻ ചൂണ്ടികാണിക്കുന്നു.

ശൈത്യകാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ

ഭക്ഷണത്തോടൊപ്പം വെള്ളം ഉൾപ്പെടുത്തുക: ഭക്ഷണം കഴിക്കുമ്പോൾ ഒരു ​ഗ്ലാസ് വെള്ളം വശത്ത് വെക്കുക. ഭക്ഷണം കഴിക്കുന്നതിനൊപ്പം വെള്ളവും കുടിക്കാം. സാധാരണ വെള്ളം കുടിക്കാൻ മടിയാണെങ്കിൽ നാരങ്ങ, ഓറഞ്ച്, കുക്കുമ്പർ തുടങ്ങിയവ ചേർത്തും വെള്ളം കുടിക്കാം.

ജലാംശമടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാം: സൂപ്പ്, ചാറു കറികൾ തുടങ്ങിയ വിഭവങ്ങൾ തെരഞ്ഞെടുക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. അവോക്കാഡോ, തക്കാളി, തണ്ണിമത്തൻ തുടങ്ങിയ ഫലങ്ങളിലും ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്.

ഇലക്‌ട്രോലൈറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക: ഇലക്‌ട്രോലൈറ്റ് അടങ്ങിയ പാനീയങ്ങൾ നിർജ്ജലീകരണം മൂലമുണ്ടാകുന്ന അസന്തുലിതാവസ്ഥയെ ചെറുക്കും. കരിക്ക് കുടിക്കുന്നതും വെള്ളത്തിൽ ഉപ്പിട്ടു കുടിക്കുന്നതും ശൈത്യകാലത്ത് നല്ലതാണ്.

സ്ക്വാഷും മധുരക്കിഴങ്ങും കഴിക്കാം: ജലാംശം നൽകുന്നതും നാരുകൾ ധാരാളമുള്ളതുമാണ് സ്ക്വാഷ്, മധുരക്കിഴങ്ങ് എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ ആവശ്യമായ പൊട്ടാസ്യവും വിറ്റാമിനുകളും നൽകും, ഇത് ഒപ്റ്റിമൽ ജലാംശം നിലനിർത്തുന്നു.

വെള്ളം കുടിക്കുന്നത് ദിനചര്യയാക്കുക: ദാ​ഹിക്കുമ്പോൾ മാത്രമല്ല ഇടവേളയെടുത്ത് ദിവസം മുഴുവൻ വെള്ളം കുടിക്കാൻ ബോധപൂർവം ശ്രമിക്കുക.

ചൂടുള്ള പാനീയങ്ങൾ കുടിക്കാം: ​ദ്രാവക ഉപഭോ​ഗത്തിൽ ഹെർബൽ ടീ, കഫീൻ അടങ്ങാത്ത ഊഷ്മളമായ പാനീയങ്ങൾ ഉൾപ്പെടുത്താം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് പുറമേ തണുത്ത കാലാവസ്ഥയിൽ ഈ ഓപ്ഷനുകൾ ശരീരത്തിന് സുഖം പ്രദാനം ചെയ്യും.

സ്കിൻ മോയ്സ്ചറൈസേഷൻ: ചർമത്തിലൂടെ അമിതമായ ജലനഷ്ടം തടയുന്നതിന് മോയ്സ്ചറൈസർ പ്രയോഗിച്ച് നിർജ്ജലീകരണം തടയാം.

how to avoid winter dehydration

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ സമ്മര്‍ദ്ദം തങ്ങാന്‍ ആവുന്നില്ല; ബിഎല്‍ഒ ജീവനൊടുക്കി; രണ്ടാഴ്ചയ്ക്കിടെ മരിച്ചത് ആറ് പേര്‍

കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ളത് 1158 കോടി; ശബരിമലയില്‍ ഇനി മുതല്‍ അയ്യപ്പന്‍മാര്‍ക്ക് കേരള സദ്യ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഇനി ഇളവില്ല, സ്‌കൂള്‍ ബസുകളില്‍ ഉടന്‍ കാമറകള്‍ സ്ഥാപിക്കണം'; കര്‍ശന നിര്‍ദേശം നല്‍കി ഗതാഗതമന്ത്രി

'എസ്‌ഐആറിന് വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കില്ല; സ്വമേധയാ വരാം, പഠനം തടസ്സപ്പെടില്ല'

ജി സുധാകരന്‍ നാളെ ആശുപത്രി വിടും; സന്ദര്‍ശനം പരമാവധി ഒഴിവാക്കണമെന്ന് അഭ്യര്‍ഥന; ആറാഴ്ച പൂര്‍ണ വിശ്രമം

SCROLL FOR NEXT